പ്രായാകുന്ന സമയത്ത് സാമ്പത്തിക സ്വാതന്ത്ര്യം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. ജോലിക്കാലത്തിന് ശേഷം സമാധാനത്തോടെയുള്ള ജീവിതത്തിന് ഇത് അത്യാവശ്യമാണ്. നഷ്ട സാധ്യതകളില്ലാതെ ആദായം ഉറപ്പു നല്കുന്നതിനാല് മുതിര്‍ന്നവരില്‍ ഭൂരിഭാഗവും സ്ഥിര നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. നിരക്കുയരുന്ന സാഹചര്യത്തില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ പഴയ ഉയരത്തിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന സുരക്ഷയും പലിശയും നല്കുന്ന 5 ബാങ്കുകള്‍ നോക്കാം.
എസ്ബിഐ വീകെയര്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേകം ആരംഭിച്ച പദ്ധതിയാണ് എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്. 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള 2 കോടിയില്‍ കൂറവുള്ള നിക്ഷേപത്തിനാണ് എസ്ബിഐ വീകെയര്‍ പദ്ധതിയുടെ ഭാഗായി ഉയര്‍ന്ന പലിശ ലഭിക്കുക.
5 വര്‍ഷത്തിന് മുകളില്‍ സാധരണ നിക്ഷേപകര്‍ക്ക് 5.65 ശതമാനമാണ് എസ്ബിഐ നല്കുന്ന പലിശ. ഇതിനൊപ്പം 0.80 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. 6.45 ശതമാനമാണ് ഇപ്പോള്‍ ലഭിക്കുന്ന പലിശ. ഈ പദ്ധതിയുടെ ആനുകൂല്യം നേടാന്‍ ഉടന്‍ നിക്ഷേപം ആരംഭിക്കണം. എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ് സ്കീം അടുത്ത മാസത്തോടെ അവസാനിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍
2020 മേയ് 18നാണ് എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കായി സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചത്. 5 വര്‍ഷം 1 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍
പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സാധാരണ നിരക്കില്‍ നിന്ന് 0.75 ശതമാനം അധിക നിരക്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന 5.75 ശതമാനം പലിശ നിരക്കിനൊപ്പം 0.75 ശതമാനം അധിക നിരക്കും ചേര്ത്ത്് 6.50 ശതമാനം പലിശ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 2022 സെപ്റ്റംബര്‍ 30ന് മുന്‍പ് നിക്ഷേപം ആരംഭിക്കുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കുമാണ് ഈ നേട്ടം.
ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍
ഐസിഐസിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്ര്ത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷ കാലവധിയില്‍ നിക്ഷേപിക്കുന്ന 2 കോടിവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ ഐസിഐസിഐ ബാങ്കില്‍ ലഭിക്കും. ബാങ്ക് നല്കുന്ന അടിസ്ഥാന പലിശ നിരക്കിനെക്കാള്‍ .70 ശതമാനം അധികം നല്‍കും. 2022 ഒക്ടോബര്‍ 7ന് അവസാനിക്കുന്ന പദ്ധതിയാണ് ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപം.
ഐഡിബിഐ നമന്‍ സീനിയര്‍ സിറ്റിസണ്‍ ഡെപ്പോസിറ്റ്
മുതിര്‍ന്ന പൗരന്മാര്ക്കായി ഐഡിബിഐ ബാങ്ക് 2022 ഏപ്രില്‍ 20ന് ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഐഡിബിഐ നമന്‍ സ്ീനിയര് സിറ്റിസണ്‍ ഡെപ്പോസിറ്റ്. 1 വര്‍ഷം മുതര്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അധിക നിരക്ക് ലഭിക്കും. 2022 സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയില്‍ ചേരാനാവുക. ഇക്കാലയളവില്‍ സ്ഥിര നിക്ഷേപമിടുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ ലഭിക്കുന്ന 0.25 ശതമാനത്തിനൊപ്പം 0.50 ശതമാനം പലിശ നല്കുന്നു.
1 മാസം മുതല്‍ 18 മാസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 60 വയസിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്നത് 5.35 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 6.10 ശതമാനം ലഭിക്കും. 18 മാസം മുതല്‍ 30 മാസം വരെ 6.15 ശതമാനവും 30 മാസം മുതല്‍ 3 വര്‍ഷം വരെ 6.25 ശതമാനവും പലിശ ലഭിക്കും. 5 വര്‍ഷത്തേക്ക് 6.35 ശതമാനം പലിശയും 10 വര്‍ഷം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയും ലഭിക്കും.
ആര്‍ബിഎല്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
അന്താരാഷ്ട്ര സീനിയർ സിറ്റിസൺ ദിനത്തിലാണ് സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനായി പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമുള്ളതാണ് ഈ നിക്ഷേപ പദ്ധതി. 15 മാസ നിക്ഷേപത്തിന് 0.75 ശതമാനം അധിക നിരക്ക് ബാങ്ക് അനുവദിക്കും.
15 മാസത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് ബാങ്ക് നല്കുന്ന പലിശ നിരക്ക് 7.00 ശതമാനമാണ്. 80 വയസ് കഴിഞ്ഞവര്‍ക്ക് 7.75 ശതമാനം പലിശ ലഭിക്കും. ബാങ്ക് വെബ്സൈറ്റ വഴിയോ, ആപ്പ്, നെറ്റ്ബാങ്കിംഗ് വഴിയോ ബാങ്കിംഗ് സേവനങ്ങള്‍ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
