വിരമിക്കല്‍ കാലത്തെ പറ്റിയുള്ള ചിന്തയുണ്ടാകേണ്ടത് ജോലി കാലത്താണ്. പെന്ഷന് ലഭിക്കാത്ത ജോലിയാണെങ്കില്‍ വിരമിക്കല്‍ കാലത്തേക്കുള്ള വരുമാനം സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി നിക്ഷേപം തന്നെയാണ് മുന്നിലുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം. റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് പ്രായമായവരില്‍ ഭൂരിഭാഗവും മാസ വരുമാനത്തിനായി നടത്തുന്നത്.
മികച്ചൊരു ആസ്തിയായി കയ്യില്‍ നില്‍ക്കുമെന്നുള്ളത് നേട്ടമാണെങ്കിലും വസ്തുവിന്റെ അറ്റകുറ്റപണിയും മേല്‍നോട്ടവും അടക്കം വയസ് കാലത്ത് പ്രയാസമാകാനുള്ള സാധ്യതയുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ പെന്ഷന് കണക്കെ തുക ലഭിക്കുന്ന നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്നതാകും അനുയോജ്യം. ഒറ്റത്തവണ നിക്ഷേപിച്ച് കഴിഞ്ഞാല്‍ മറ്റ് ആശങ്കകളില്ലാതെ തുടര്‍ച്ചയായി വരുമാനം ലഭിക്കും. വിരമിച്ച ശേഷമുള്ള സ്ഥിരമായ ചെലവുകളെ നേരിടാന്‍ ഈ തുക സഹായിക്കും. ഇത്തരത്തില്‍ മാസത്തില്‍ പേ ഔട്ട് നടത്തുന്ന ചില നിക്ഷേപങ്ങള്‍ ചുവടെ കൊടുക്കുന്നു.

നാഷണല്‍ പെന്ഷന് സിസ്റ്റം
എന്‍പിഎസ് എന്ന് ചുരുക്ക പേരിലറിയപ്പെടുന്ന നാഷണല്‍ പെന്ഷന് സിസ്റ്റം കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ളൊരു നിക്ഷേപമാണ്. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്. ടെയര്‍1, ടെയര്‍ 2 എന്നിങ്ങനെ 2 തരം അക്കൗണ്ടുകള്‍ എന്‍പിഎസിലുണ്ട്.
പെന്ഷന് ആവശ്യമുള്ളവര്‍ നിര്‍ബന്ധമായും ടെയര്‍ 1 അക്കൗണ്ടാണ് ആരംഭിക്കേണ്ടത്. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് ടെയര്‍ 2 അക്കൗണ്ടിലേത്. മാസതവണയായോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. വര്‍ഷത്തില്‍ നിക്ഷേപം നിര്‍ബന്ധമാണ്.
അടല്‍ പെന്ഷന് യോജന
അണ് ഓര്‍ഗനൈസ്ഡ് സെക്ടറിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് ആരംഭിച്ച പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. 60 വയസിന് ശേഷം സ്ഥിരമായ ഉറപ്പുള്ള പെന്ഷന് ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ലഭിക്കും.
ജോലി കാലത്ത് മുടക്കമില്ലാതെ അടൽ പെൻഷൻ യോജനയിലേക്ക് മാസത്തില്‍ വിഹിതം അടയ്ക്കേണ്ടതുണ്ട്. ഇതിന് അനുസരിച്ചുള്ള വിഹിതം കേന്ദ്ര സർക്കാറും അടയ്ക്കും. 5,000 രൂപ പെൻഷൻ ലഭിക്കും.
ഇന്‍ഷൂറന്‍സ് പ്ലാന്‍
ഇന്‍ഷൂറന്‍സ് കമ്പനികള്‍ നടത്തുന്ന നിരവധി ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ പരിരക്ഷയോടൊപ്പം പെന്ഷന് ആനുകൂല്യവും നല്കുന്നവയാണ്. ഒറ്റത്തവണ നിക്ഷേപമാണ് ഇത്തരം പ്ലാനുകളില്‍ നടത്തേണ്ടത്. ഇത്തരം പ്ലാനുകളിൽ ജീവിത കാലം മുഴുവൻ വരുമാനം നേടാൻ സാധിക്കുന്ന പദ്ധതികളുണ്ട്.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്ഷന് നേടാന്‍ സാധിക്കും. എൽഐസി സരൾ പെൻഷൻ പ്ലാൻ, എൽഐസി ന്യൂ ജീവൻ ശാന്തി, എൽഐസി ജീവൻ അക്ഷയ് എന്നിവ ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്ന പ്ലാനുകളാണ്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
5 വര്‍ഷത്തേക്ക് മുടങ്ങാതെ പലിശ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. നിക്ഷേപിക്കുന്ന തുകയ്ക്ക് 7.1 ശതമാനം പലിശ ലഭിക്കും. വ്യക്തിഗത അക്കൗണ്ടില്‍ 9 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടില്‍ 15 ലക്ഷം രൂപയും നിക്ഷേപിക്കാം.
ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പ്രായ പരിധിയില്ലാതെ ആർക്കും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന മാസത്തിന് തൊട്ടടുത്ത മാസം മുതൽ പലിശ വരുമാനം ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
60 വയസുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി ത്രൈമാസത്തില്‍ പലിശ വരുമാനം നല്‍കുന്നൊരു സര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 5 വര്‍ഷമാണ് കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കൂടി കാലാവധി ഉയർത്താം.
നിക്ഷേപിക്കാവുന്ന പരമാവധി തുക 30 ലക്ഷം രൂപയാണ്. നിലവില്‍ 8.2 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ഏപ്രിൽ, ജൂലായ്, ഒക്ടോബർ, ജനുവരി എന്നിങ്ങനെ വർഷത്തിൽ നാല് തവണയാണ് പലിശ വരുമാനം നൽകുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications