നിക്ഷേപങ്ങള്‍ നഷ്ട സാധ്യതയില്ലാത്തതും മാന്യമായ ആദായം നല്കുന്നവയുമാണെങ്കില് ഇതുതന്നെയാണ് ഇന്നത്തെ കാലത്ത് ലോട്ടറി. ഇതിനൊപ്പം നികുതി ഭാരം കുറയ്ക്കുന്ന നിക്ഷേപങ്ങളും തിരഞ്ഞെടുക്കുന്നവരുണ്ട്. പല നിക്ഷേപങ്ങളും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നിക്ഷേപിക്കുന്ന തുക 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകുന്നവയാണ്. എന്നാല്‍ നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിന് നികുതി നൽകണ്ടി വരാറുണ്ട്. നികുതി ഒഴിവാക്കേണ്ടവർ EEE ( Exempt Exempt Exempt ) കാറ്റഗറി നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം.
എന്താണ് EEE കാറ്റഗറി നിക്ഷേപങ്ങള്‍
നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്ന നിശ്ചിത തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതാണ് ആദ്യ E ചൂണ്ടിക്കാട്ടുന്നത്. ശമ്പളത്തിന്റെ ഒരു ഭാഗമാണ് നിക്ഷേപത്തിലേക്ക് മാറ്റുന്നതെങ്കില്‍ ആ തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. നിക്ഷേപിച്ച തുകയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ടതില്ല. ഇവിടെയാണ് രണ്ടാമത്തെ E വരുന്നത്. മൂന്നാമത്തെയും അവസാനത്തെയും ഇളവ് വരുന്നത് കാലാവധിയിലാണ്.
പലിശയും മുതലും ചേര്‍ന്ന് കാലാവധിയില്‍ പിന്‍വലിക്കുന്ന തുക നികുതി മുക്തമാണ്. ഇതിനാല്‍ നിക്ഷേപം, പലിശ, കാലാവധിയില്‍ പിന്‍വലിക്കുന്ന തുക എന്നിവയ്ക്ക് നികുതി ഇളവ് ലഭിക്കുന്നവയാണ് EEE കാറ്റഗറി നിക്ഷേപങ്ങള്‍ നിക്ഷേപങ്ങളാണിവ. ഇത്തരത്തിലുള്ള 5 നിക്ഷേപങ്ങൾ പരിചയപ്പെടാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
ദീര്‍ഘകാല നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെടുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കോമ്പൗണ്ടിംഗ് ഗുണം ലഭിക്കുന്നതിനാല്‍ വലിയ ലാഭം ലഭിക്കുന്ന നിക്ഷേപമാണിത്. ഇന്ത്യയില്‍ താമസക്കാരായ പൗരന്മാര്ക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് നിക്ഷേപം ആരംഭിക്കാം.
15 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. വര്‍ഷത്തില്‍ 500 രൂപയ്ക്കും 1.50 ലക്ഷത്തിനും ഇടയിലുള്ള തുക നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപകരുടെ താല്പര്യാനുസരണം 5 വര്‍ഷത്തെ ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താം. 7.1 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.
സുകന്യ സമൃദ്ധി യോജന
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.
പെണ്‍കുട്ടികളുടെ വിവാഹത്തിനോ പഠനത്തിനോ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 21 വയസ് വരെയാണ് പദ്ധതിയുടെ കാലാവധി. 7.6 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കുന്നു. 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ വർഷത്തിൽ നിക്ഷേപിക്കാം.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍
നിക്ഷേപ സാധ്യതകളുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍. ദീര്‍ഘകാല നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സിന്റെയും ഗുണം ലഭിക്കും. മിക്ക യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ ഫണ്ടുകലും മള്‍ട്ടി ഫണ്ട് അലോക്കേഷന് അനുവദിക്കുന്നുണ്ട്. ഇവയും EEE ഗുണം ലഭിക്കുന്ന പദ്ധതിയാണ്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുന്നവര്‍ മൂലധന നേട്ടത്തെ ശ്രദ്ധിക്കണം. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വര്‍ഷത്തില്‍ 1 ലക്ഷം രൂപ വരെ നികുതി മുക്തമാണ്. 1 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടായാൽ ദീര്‍ഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി ഈടാക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
സര്‍ക്കാര്‍ പിന്തുണയുള്ള റിട്ടര്മെന്ഡറ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജോലിക്കാലത്ത് ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത്. ഈ തുകയ്ക്ക് നികുതി ഇളവുണ്ട്. വിരമിക്കല്‍ കാലത്ത് പിന്‍വലിക്കുമ്പോള്‍ വരുമാനം നികുതി മുക്തമാണ്. അഞ്ച് വര്‍ഷത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ നികുതി നല്‍കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
