മ്യൂച്വൽ ഫണ്ടുകൾ ദീർഘകാല നിക്ഷേപത്തിന് അനുയോജ്യപ്പെടുന്നവയാണ്. ദീർഘകാലത്തേക്ക് നിക്ഷേപ നടത്തികൊണ്ടിരിക്കുന്നവരും പുതിയ നിക്ഷേപം ആരംഭിക്കാനിരിക്കുന്നവരും ഫണ്ടുകളുടെ സമീപകാല പ്രകടനം കൂടി പരിശോധിക്കണം. മിഡ കാപ് ഫണ്ടുകളുടെ പ്രകടനം നോക്കുമ്പോൾ മികച്ച പ്രകടനം നടത്തിയ നിരവധി ഫണ്ടുകൾ കാണാം.
ഒമ്പത് മിഡ് കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ഒരു വർഷത്തിനുള്ളിൽ 11 ശതമാനത്തിന് മുകളിൽ റിട്ടേൺ നൽകിയിട്ടുണ്ട്. അതേസമയം, നിരവധി മിഡ് കാപ് ഫണ്ടുകൾ ഒരു വർഷത്തിനുള്ളിൽ അതത് ബെഞ്ച്മാർക്ക് സൂചികകളെ മറികടക്കാൻ പരാജയപ്പെടുകയും ചെയ്തു. ഒരു മിഡ് കാപ് ഫണ്ട് ഒരു വർഷത്തിനുള്ളിൽ നൽകുന്ന ഏറ്റവും കുറഞ്ഞ റിട്ടേൺ 2.28 ശതമാനമാണ്.
മികച്ച പ്രകടനം നടത്തിയ 5 ഫണ്ടുകളും അവയിൽ നടത്തിയ 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യവും പരിശോധിക്കാം. ഇതോടൊപ്പം ഇവയിൽ കുറഞ്ഞ ചെലവ് അനുപാതം നൽകുന്ന ഫണ്ടുകളും പരിശോധിക്കാം.

എച്ച്ഡിഎഫ്‌സി മിഡ്-കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്
ഡയറക്ട് പ്ലാനില്‍ 19.06 ശതമാനം റിട്ടേണാണ് എച്ച്ഡിഎഫ്‌സി മിഡ്-കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് 1 വര്‍ഷത്തിനിടെ നല്‍കിയത്. 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 1,19,060 രൂപയാണ് ഇന്നത്തെ മൂല്യം. റെഗുലര്‍ പ്ലാനില്‍ 18.22 ശതമാനമാണ് 1 വര്‍ഷത്തെ റിട്ടേണ്‍. 1ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യം 1,18,219.54 രൂപയാണ്.
മോത്തിലാല്‍ ഓസ്വാള്‍ മിഡ്കാപ് ഫണ്ട്
മോത്തിലാല്‍ ഓസ്വാള്‍ മിഡ്കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ിന്റെ 1 വര്‍ഷത്തെ റിട്ടേണ്‍ 15.64 ശതമാനമാണ്. നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ മൂല്യം 1,15,640 രൂപയാണ്. റെഗുലര്‍ പ്ലാനില്‍ 14.31 ശതമാനമാണ് റിട്ടേണ്‍. 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യം 1,14,313 രൂപയാണ്.
ഇന്‍വെസ്‌കോ ഇന്ത്യ മിഡ്കാപ് ഫണ്ട്
1 വര്‍ഷം കൊണ്ട് ഡയറക്ട് പ്ലാനില്‍ 13.14 ശതമാനം റിട്ടേണ്‍ നല്‍കാന്‍ ഇന്‍വെസ്‌കോ ഇന്ത്യ മിഡ്കാപ് ഫണ്ടിന് സാധിച്ചു. 1 ലക്ഷത്തിന്റെ നിക്ഷേപ മൂല്യം 1,13,139 രൂപയാണ്. റെഗുലര്‍ പ്ലാനില്‍ 11.6 ശതമാനം റിട്ടേണ്‍ ലഭിച്ചു. 1 ലക്ഷം രൂപ 1,11,602 രൂപയായി വളര്‍ന്നു.
ഐടിഐ ഇന്ത്യ മിഡ് കാപ് ഫണ്ട്
ഐടിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡില്‍ നിന്നുള്ള മിഡ്കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 12.61 ശതമാനം റിട്ടേണ്‍ നല്‍കി. 1 ലക്ഷത്തിന്റെ നിക്ഷേപം 1,12,612 രൂപയായി ഉയര്‍ന്നു. റെഗുലര്‍ പ്ലാനില്‍ 1 വര്‍ഷത്തിനിടെ 10.17 ശതമാനാണ് റിട്ടേണ്‍. 1 ലക്ഷത്തിന്റെ ഇന്നത്തെ മൂല്യം 1,10,166 രൂപയായി മാറി.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ പ്രൈമ ഫണ്ട്
ഡയറക്ട് പ്ലാനില്‍ ഫ്രാങ്ക്‌ളിന്‍ ഇന്ത്യ പ്രൈമ ഫണ്ട് 12.41ശതമനം ലാഭം നല്‍കി. 1 ലക്ഷം രൂപയുടെ നിക്ഷേും 1,12,411 രൂപയായി മാറി. റെഗുലര്‍ പ്ലാനില്‍ 11.5 ശതമാനമാണ് 1 വര്‍ഷത്തെ റിട്ടേണ്‍. 1 ലക്ഷത്തിന്റെ മൂല്യം 1,11,497 രൂപയായി മാറി.
ചെലവ് അനുപാതം
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ് ചെലവ് അനുപാതം. ഡയറക്ട് പ്ലാനും റെഗുലർ പ്ലാനിലും ചെലവ് അനുപാതം വ്യത്യസ്തമായിരിക്കും. ഡയറക്ട് പ്ലാനില്‍ 0.81 ശതമാനാണ് ശരാശരി ചെലവ് അനുപാതം. റെഗുലര്‍ പ്ലാനില്‍ 1.99 ശതമാനാണ് ശരാശരി ടെലവ് അനുപാതം. ഐടിഐ മിഡ്കാപ് ഫണ്ട് ഡയരക്ട് പ്ലാനില്‍ ഈടാക്കുന്ന ചെലവ് അനുപാതം 0.39 ശതമാനമാണ്. ഇത് കാറ്റഗറി ശരാശരിയേക്കാള്‍ കുറവാണ്.
ഇന്‍വെസ്‌കോ ഇന്ത്യ മിഡ് കാപ് ഫണ്ട് ഡയറക്ട് പ്ലാനും കാറ്റഗറി ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. 0.72 ശതമാനമാണ് ചെലവ് അനുപാതം. റെഗുലർ പ്ലാനിൽ എല്ലാ സ്കീമുകളും കാറ്റഗറി ശരാശരിയേക്കാൾ കുറഞ്ഞ തുകയാണ് ചെലവ് അനുപാതമായി ഈടാക്കുന്നത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
