2022 മേയ് മുതല്‍ 250 അടിസ്ഥാന നിരക്കാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ധനവ് വരുത്തിയത്. ഇതിന് പിന്നാലെ ബാങ്കുകള്‍ക്ക് നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടതായി വന്നു. നിക്ഷേപ പലിശ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ പ്രത്യേക നിക്ഷേപ പദ്ധതികള്‍ ആരംഭിച്ച് ഉയര്‍ന്ന പലിശ നിരക്ക് നല്‍കിയിരുന്നു.
പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്ന് മാന്യമായ വരുമാനം പ്രതീക്ഷിക്കുന്നവരാണെങ്കില്‍ ഈ പദ്ധതികളില്‍ മാര്‍ച്ച് 31 നകം ചേരേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 നാണ് മിക്ക പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെയും കാലാവധി. കാലാവധി അവസാനിക്കാനിക്കുന്ന ബാങ്ക് നിക്ഷേപങ്ങള്‍ പരിചയപ്പെടാം.
എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 400 ദിവസത്തേക്കുള്ള അമൃത് കലാഷ് സ്ഥിര നിക്ഷേപ മാര്‍ച്ച് 31 ന് അവസാനിക്കും. എസ്ബിഐ മുതിര്‍ന്ന പൗരന്മാര്ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കിയിരുന്ന പദ്ധതിയാണിത്. സാധാരണ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയും ലഭിക്കും.
കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ നല്‍കാനായി ആരംഭിച്ച എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപ പദ്ധതിയും മാര്‍ച്ച് 31 ന് അവസാനിക്കും. ഈ പദ്ധതി പ്രകാരം 5-10 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ ലഭിക്കുന്ന 0.50 ശതമാനത്തിനൊപ്പം അധികമായി 0.50 ശതമാനം പലിശ നല്കി വരുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിന് സമാനമായി എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി ദ്ധതി ആരംഭിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ 5-10 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 0.50 ശതമാനത്തിന്റെ പ്രീമിയം നിരക്കിനൊപ്പം 0.25 ശതമാനം അധിക നിരക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയിരുന്നത്. ഇത് പ്രകാരം ലഭിച്ചിരുന്ന 7.75 ശതമാനത്തിന്റെ ആനുകൂല്യം മാര്‍ച്ച് 31 ന് അവസാനിക്കും.
അതേസമയം, എച്ച്ഡിഎഫ്സി ബാങ്ക് 'എച്ച്ഡിഎഫ്സി ഡയമണ്ട് ഡെപ്പോസിറ്റ്' എന്ന പേരില്‍ പുതിയ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായുള്ള നിക്ഷേപത്തിന് 8 ശതമാനം പലിശ ലഭിക്കും. 75 മാസമാണ് കാലാവധി.
ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
ഐഡിബിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കായി ആരംഭിച്ച ഐഡിബിഐ നമാന്‍ സീനിയര്‍ സിറ്റിസണ്‍ ഡെപ്പോസിറ്റ് സ്കീം മാര്‍ച്ച് 31 ന് അവസാനിക്കും. 1 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം 0.25 ശതമാനം അധിക നിരക്കും ലഭിക്കും.
ഇന്ത്യന്‍ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
ഇന്ത്യന്‍ ബാങ്ക് ആരംഭിച്ച് 'ഐഎന്‍ഡി ശക്തി 555 ഡേയ്സ്' പ്രത്യേക സ്ഥിര നിക്ഷേപം മാര്‍ച്ച് 31 ന് അവസാനിക്കും. 555 ദിവസത്തേക്ക് 7 ശതമാനം പലിശ നിരക്ക് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം ലഭിക്കും. ഈ പലിശ ലഭിക്കേണ്ടവര്‍ മാര്‍ച്ച് 31 നകം നിക്ഷേപം നടത്തണം.
അതേസമയം 'ഐന്‍ഡി സൂപ്പര്‍ 400 ഡേയ്സ്' എന്ന പേരില്‍ ഇന്ത്യന്‍ ബാങ്ക് പുതിയ സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. 400 ദിവസത്തേക്ക് 7.10 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. വനിതകള്‍ക്ക് 7.15 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് 7.60 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 7.85 ശതമാനം പലിശയും ലഭിക്കും. 10,000 രൂപ മുതലാണ് നിക്ഷേപം. സ്കീം ഏപ്രില്‍ 30 വരെ ലഭിക്കും.
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്കിന്റെ 3 സ്ഥിര നിക്ഷേപ പദ്ധതികളാണ് മാര്‍ച്ച് 31 ന് കാലാവധി അവസാവനിക്കുന്നത്. 300 ദിവസം, 601 ദിവസം, 222 ദിവസം എന്നി കാലാവധിയുള്ള നിക്ഷേപങ്ങളാണിവ. 300 ദിവസത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം പലിശ ലഭിക്കും. 80 വയസ് കഴിഞ്ഞവര്‍ക്ക് 8.35 ശതമാനമാണ് പലിശ നിരക്ക്. സാധാരണ നിക്ഷേപകര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
