ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തം ഉണ്ട് എന്നുള്ളത് വളരെ നിര്‍ണായകമായ ഒരു വിവരമാണ്. കാരണം ഒരു കമ്പനിയെക്കുറിച്ച് ഏറ്റവുമധികം അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള 5 ബ്ലൂചിപ് കമ്പനികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
ആരാണ് ഡിഐഐ ?
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരും അഭിവാജ്യ ഘടകവുമാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DII). ഇന്ത്യക്കകത്ത് കേന്ദ്ര ഓഫീസുള്ളതും ആഭ്യന്തര ആസ്തികളിന്മേല് വന്‍ തോതില്‍ നിക്ഷേപവും നടത്തുന്ന വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളാണ് ഇവ. പ്രധാനമായും മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്ഷന് ഫണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍ എന്നിവരെയാണ് ആഭ്യന്തര ധനകാരയ സ്ഥാപനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന സഞ്ചിത നിധിയാണ് ഇവരുടെ നിക്ഷേപ മൂലധനം.
എന്തുകൊണ്ട് പ്രാധാന്യം ?
വിദേശ നിക്ഷേപകരേക്കാള്‍ വളരെ ദീര്‍ഘകാലയളവിലേക്കായിരിക്കും സാധാരണ ഗതിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിലയിലും അത് സ്ഥിരത നല്കുന്ന ഘടമാണ്. കൂടാതെ, ഒരു കമ്പനിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികാടിത്തറയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ആഭ്യന്തര ധവകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതുപോലെ, ഓഹരി പങ്കാളിത്തം കുറയുന്നത് നെഗറ്റീവ് ഘടകമായും പ്രവര്‍ത്തിക്കും.
1) ഐടിസി
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ് (BSE : 500875, NSE : ITC). ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളാണ് ഐടിസിയുടെ 43.72% ഓഹരികളും കൈവശം വച്ചിരിക്കുന്നത്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ്. ഇതിനു പുറമെ, എഫ്എംസിജി ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം ഐടിസിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. 100 രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. നിലവില്‍ മുഖ്യ പ്രമോട്ടര്‍മാരില്ലാതെ, പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് കമ്പനി നയിക്കപ്പെടുന്നത്. അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിത ഇനത്തില്‍ ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ കൊടുക്കുന്നു.
2) എന്‍ടിപിസി
രാജ്യത്തെ ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ് എന്‍ടിപിസി ലിമിറ്റഡ് (BSE: 532555, NSE : NTPC). നിലവില്‍ 32.19 ശതമാനം ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകള്‍ അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്. രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് എന്‍ടിപിസിയുടെ മുഖ്യ പ്രവര്‍ത്തനം. നേരത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 62,086 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണിത്. രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും എന്‍ടിപിസിയാണ് സംഭാവന ചെയ്യുന്നത്. കമ്പനിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു.
3) ഐസിഐസിഐ ബാങ്ക്
വിപണി മൂലധനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് (BSE : 532174, NSE : ICICIBANK). ബാങ്കിന്റെ ഓഹരികളില്‍ 42.75 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്ന ബാങ്കിംഗ് സ്ഥാപനത്തിന് 5,200 ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വരുമാനം 89,162 കോടി രൂപയും അറ്റാദായം 20,220 കോടി രൂപയുമാണ്. നിലവില്‍ 740 രൂപ നിലവാരത്തിലാണ് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
4) ലാര്സണ് & ടൂബ്രോ
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാര്സണ് & ടൂബ്രോ ലിമിറ്റഡ്. നിലവില്‍ 33.34 ശതമാനം ഓഹരികളും മ്യൂ്ച്ചല് ഫണ്ട് അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്. എന്‍ജിനീയറിംഗ്, നിര്‍മാണം, ഉത്പാദനം, സാങ്കേതിക വിദ്യ, ധനകാര്യം എന്നീ മേഖലകളിലായി 118 ഉപകമ്പനികളും 6 അസോസിയേറ്റ് കമ്പനികളും 25-ഓളം സംയുക്ത സംരംഭങ്ങളും 35 സംയുക്ത സഹകരണ സംരംഭങ്ങളുമുള്ള പടുകൂറ്റന്‍ വ്യവസായ സാമ്രാജ്യമാണ് എല്‍ & ടി ലിമിറ്റഡ് (BSE : 500510, NSE : LT). ഭാവി ഇന്ധനമെന്ന് വിളിപ്പേരുള്ള ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയിലേക്ക് കടക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ 1,900 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
5) ഭാരത് ഇലക്ട്രോണിക്സ്
രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രതിരോധ, വ്യോമയാന സാങ്കേതികവിദ്യ കമ്പനിയുമാണ് ഭാരത് ഇലക്ടോണിക്സ് (BSE : 500049, NSE : BEL) അഥവാ ബെല്‍ (ബിഇഎല്‍). 1954 മുതല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവരത്ന പദവിയുള്ള ഈ കമ്പനി, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, വോട്ടിങ് മെഷീന്, ടെലികോം, ടിവി സംപ്രേക്ഷം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ കമ്പനി നിര്‍മിക്കുന്നു. നിലവില്‍ ബിഇഎല്ലിന്റെ 28.33 ശതമാനം ഓഹരികളാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ളത്. ബുധനാഴ്ച രാവിലെ 208 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications