കഴിഞ്ഞ മാസങ്ങളിലായി സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് വര്‍ധനവ് നിക്ഷേപകര്‍ക്ക് യഥാര്‍ഥത്തില്‍ ഗുണകരമായി. പലിശ നിരക്ക് വര്‍ധനവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മുതിര്‍ന്ന പൗരന്മാരാണ്. 8.50 ശതമാനം വരെ പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നുണ്ട്. മൂന്ന് വര്‍ഷം വരെയുള്ള ഹ്രസ്വകാലത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് മികച്ച പലിശ നല്കുന്ന 6 ബാങ്കുകളെയാണ് ഈ ലേഖനത്തില്‍ വിശദമാക്കുന്നത്.
ഡിസിബി ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് 8.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കും. 2 കോടിക്ക് താഴെയുള്ള 15 മാസത്തിനും 24 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്കാണ് ഡിസിബി ബാങ്ക് ഈ പലിശ നിരക്ക് നല്‍കുന്നത്. നിരക്കുകള്‍ മാര്‍ച്ച് 10 മുതല്‍ നിലവില്‍ വന്നു.
ബന്‍ഡന്‍ ബാങ്ക്
ബന്‍ഡന്‍ ബാങ്ക് മുതിര്‍ന്ന പൗരന്മര്ക്ക് 8.50 ശതമാനം പലിശ നല്കുന്ന ബാങ്കാണ്. 600 ദിവസത്തെ കാലാവധിയുള്ള (1 വര്‍ഷം 7 മാസം 20 ദിവസം) സ്ഥിര നിക്ഷേപത്തിനാണ് 8.50 ശതമാനം പലിശ ലഭിക്കുന്നത്. ഫെബ്രുവരി 6ന് പുതുക്കിയ നിരക്കാണിത്.

ആര്‍ബിഎല്‍ ബാങ്ക്
15 മാസം മുതല്‍ 23 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ആര്‍ബിഎല്‍ ബാങ്കില്‍ നിന്ന് 8.30 ശതമാനം പലിശ നേടാം. ഫെബ്രുവരി 1 മുതലാണ് ആര്‍ബിഎല്‍ ബാങ്ക് ഈ പലിശ നിരക്ക് നല്‍കുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
8.25 ശതമാനം പലിശയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന ഉയര്‍ന്ന നിരക്ക്. 2 കോടിക്ക് താഴെയുള്ള 18 മാസം 1 ദിവസത്തിനും 3 വര്‍ഷത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് നല്‍കുന്നത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
8.25 ശതമാനം പലിശയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കും നല്‍കുന്നത്. 1 വര്‍ഷം 6 മാസത്തിനും 2 വര്‍ഷം 9 മാസത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപത്തിനാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഈ പലിശ നിരക്ക് നല്‍കുന്നത്. മാര്‍ച്ച് 22 മുതല്‍ പലിശ നിരക്ക് നിലവില്‍ വന്നു.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്ക്കായി ലഭിക്കുന്ന മികച്ച പലിശ നിരക്ക് 8.01 ശതമാനാമാണ്. 2 വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. ഏപ്രില്‍ നാലിന് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
മുന്‍നിര ബാങ്കുകളുടെ പലിശ നിരക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് പോലുള്ള മുന്‍നിര ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പരമാവധി പലിശ നിരക്ക് 7.50-7.75 ശതമാനം വരെയാണ്. എസ്ബിഐയില്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് 7.75 ശതമാനം പലിശ നല്‍കും. ഐസിഐസിഐ ബാങ്കില്‍ 2 വര്‍ഷത്തേക്ക് 7.60 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
ടിഡിഎസ്
സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം നിക്ഷേപകന്റെ ടാക്സ് ബ്രാക്കറ്റിന് അനുസരിച്ച് നികുതി നല്‍കണം. നിക്ഷേപകന്റെ ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ഈടാക്കും. അതേസമയം, 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപം/ സേവിംഗ്സ് അക്കൗണ്ട് എന്നിവയില്‍ നിന്ന് ലഭിക്കുന്ന 50,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതി ഇളവ് നേടാം.
60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപ വരെയുള്ള പലിശ വരുമാനം മൊത്ത നികുതി വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ സാധിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications