ഓഹരി വിപണിയിൽ ആഭ്യന്തര സൂചികകൾ എക്കാലത്തെയും മികച്ച ഉയരങ്ങൾ താണ്ടുകയാണ്. ചൊവ്വാഴ്ച സെൻസെക്സ് 65670 ലും നിഫ്റ്റി 19417 ലും എത്തി. ഹ്രസ്വകാലത്തേക്ക് നേട്ടം തുടരാമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. സൂചികകളുടെ റിട്ടേൺ പരിശോധിച്ചാൽ, 2023 കലണ്ടർ വർഷത്തിന്റെ ആറ് മാസങ്ങളിൽ നിഫ്റ്റി 5.83 ശതമാനം റിട്ടേൺ നൽകി. 2023 ജനുവരി മുതൽ ജൂൺ വരെ സെൻസെക്‌സ് 6.32 ശതമാനം വരെ ഉയർന്നു. ബാങ്ക് നിഫ്റ്റി 4.10 ശതമാനം റിട്ടേണാണ് നൽകിയത്.
6 മാസ കാലാവധിയിൽ 6 ശതമാനത്തിൽ കൂടുതൽ റിട്ടേൺ നൽകിയ ഒരു അസറ്റ് ക്ലാസ് സ്ഥിര നിക്ഷേപമാണ്. 2023 ന്റെ ആദ്യ പകുതിയിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഓഹരി സൂചികകളെ മറികടന്ന് 6 ശതമാനത്തിന് മുകളിൽ പലിശ നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് വർധനവാണ് ഈ മുന്നേറ്റത്തിന് കാരണം.

വിപണി ചാഞ്ചാട്ടത്തെ ബാധിക്കാത്ത അപകടരഹിത നിക്ഷേപങ്ങളായതിനാൽ സുരക്ഷിതത്വവും സ്ഥിര നിക്ഷേപത്തിനുണ്ട്. നിഫ്റ്റിയേക്കാൾ റിട്ടേൺ നൽകിയ സ്ഥിര നിക്ഷേപങ്ങളെ നോക്കാം.
7 സ്ഥിര നിക്ഷേപങ്ങൾ
6 മാസ കാലയളവിൽ നിഫ്റ്റിയേക്കാൽ റിട്ടേൺ നൽകിയ സ്ഥിര നിക്ഷേപങ്ങൾ ഇവയാണ്. യെസ് ബാങ്ക് 181 ദിവസം മുതൽ 271 ദിവസം വരെയുള്ള കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 6.10 ശതമാനം പലിശ നൽകി. മുതിർന്ന പൗരന്മാർക്ക് 6.60 ശതമാനം പലിശയും ലഭിച്ചു. നിരക്കുകൾ ജൂലായ് 3 മുതൽ പ്രാബല്യത്തിൽ വന്നു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 181 ദിവസം - 1 വർഷം കാലാവധിയിൽ 6.50 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ ലഭിക്കും. ജന സ്മോൾ ഫിനാൻസ് ബാങ്കിൽ 181-364 ദിവസ കാലാവധിയിൽ 7 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്കും 7.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും ലഭിക്കുന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 181 - 210 ദിവസത്തേക്ക് 6.25 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 6.35 ശതമാനം പലിശ ലഭിക്കും. എയു സ്മോൾ ഫിനാൻസ് ബാങ്ക് 6 മാസം 1 ദിവസം മുതൽ 12 മാസം വരെ 6.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.92 ശതമാനം പലിശയും നൽകുന്നു.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 201 ദിവസ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 8.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനവും പലിശ നൽകുന്നു. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ 181 ദിവസം മുതൽ 364 ദിവസം വരെയുള്ള കാലായളവിൽ 6.50 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്കും 7.10 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും ലഭിക്കും.
മുൻനിര ബാങ്കുകളിലെ പലിശ
എബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നിവയുടെ ആറ് മാസ കാലാവധിയിലുള്ള പലിശ നിരക്കുകൾ നോക്കാം. ഐസിഐസിഐ ബാങ്ക്- 185 ദിവസം മുതൽ 210 ദിവസം വരെ 5.75 ശതമാനം പലിശ നൽകും.
എച്ച്ഡിഎഫ്സി ബാങ്ക് 6 മാസം 1 ദിവസം മുതൽ 9 മാസം വരെയുള്ള കാലാവധിയിൽ 5.75 ശതമാനം പലിശ നൽകും. എസ്ബിഐയിൽ 180 ദിവസം മുതൽ 210 ദിവസം വരെ 5.25 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications