വില കുതിച്ചുയരുന്നു എന്നതിന്റെ പേരിൽ വിവാഹത്തിനും ആഘോഷങ്ങൾക്കും സ്വർണം ഉപേക്ഷിക്കാൻ മലയാളിക്ക് സാധിക്കില്ല. മേയ് മാസം പിറന്നത് മുതൽ സ്വർണ വിലയും ഉയരുകയാണ്. ആദ്യ 2 ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും 45,000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. സ്വർണ വില ഉയരുന്ന സമയത്ത് ആഭരണങ്ങൾ വാങ്ങാൻ പോകുന്നവരാണെങ്കിൽ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളറിഞ്ഞ് സ്വർണം വാങ്ങണം.
45,000 രൂപ വിടാതെ സ്വർണ വില
സംസ്ഥാനത്ത് ചൊവ്വാഴ്ച (മേയ് 9) യും സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 5,670 രൂപയും പവന് 45,360 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. മേയ് എട്ടിനും ഇതേ തോതിലാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.
മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് അഞ്ചാം തീയതി രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ്. കേരളത്തിലെ സ്വർണ വിലയിൽ റെക്കോർഡ് നിരക്ക് കൂടിയാണിത്. മേയ് 1, 2 തീയതികളിലാണ് പവന് ഈ മാസത്തെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 44,560 രൂപയായിരുന്നു വില.

1. പരിശുദ്ധി
സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് പരിശുദ്ധി. കാരറ്റിലാണ് പരിശുദ്ധി അളയ്ക്കുന്നത്. 24 കാരറ്റാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ള സ്വര്‍ണം. ആഭരണങ്ങള്‍ വില്പന നടക്കുന്നത് 22 കാരറ്റിലാണ്. 24 കാരറ്റിനെ അപേക്ഷിച്ച് 22 കാരറ്റിനാണ് വില കുറവ്.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 22 കാരറ്റാണെന്ന് ഉറപ്പാക്കുക. ഇതില്‍ കുറഞ്ഞ പരിശുദ്ധിയുള്ളവ ഈടായി നല്‍കാനും വില്പനയ്ക്കുംബുദ്ധിമുട്ടാണ്. പരിശുദ്ധമായ സ്വര്‍ണം ലഭിക്കാന്‍ ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ഉള്ള സ്വര്‍ണം നോക്കി വാങ്ങണം.
2. ഭാരവും വിലയും
സ്വര്‍ണ വില തീരുമാനിക്കുന്ന മറ്റൊരു ഘടകം ഭാരമാണ്. വിപണി വില ദിവസേനെ വ്യത്യാസപ്പെടുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന സമയത്ത് സ്വര്‍ണത്തിന്റെ ഭാരം നിലവിലെ വിപണി വിലയുമായി താരതമ്യം ചെയ്യണം. ജുവലറികള്‍ സ്വര്‍ണ വിലയോടൊപ്പം പണിക്കൂലിയും വെയിസ്റ്റേജ് ചാര്‍ജ് എന്നിവ ഈടാക്കും. ചാര്‍ജുകള്‍ മനസിലാക്കി ഇവയില്‍ ചില ഇളവുകള്‍ നല്കാന് ജുവലറിയോട് ആവശ്യപ്പെടാം.
3. ബജറ്റ് തയ്യാറാക്കുക
സ്വര്‍ണം വാങ്ങുന്നതിന് മുന്‍പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതിന് അനുസരിച്ച് മാത്രം സ്വര്‍ണം വാങ്ങുകയും വേണം. സ്വര്‍ണത്തിന്റെ ആകര്‍ഷണീയതയില്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. സാമ്പത്തിക സ്ഥിതി വിലയിരുത്തി, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ സ്വര്‍ണം വാങ്ങണം. ക്രെഡിറ്റ് കാര്‍ഡ്, മറ്റ് വായ്പകള്‍ വഴി സ്വര്‍ണം വാങ്ങുന്നത് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം.
4. ആവശ്യം പരിഗണിക്കുക
എന്ത് ആവശ്യത്തിനാണ് സ്വര്‍ണം വാങ്ങുന്നത് എന്ന് പരിഗണിക്കുമ്പോള്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ സ്വര്‍ണ ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇവയ്ക്ക് പണിക്കൂലി ഇല്ലാത്തതിനാല്‍ വലിയ അളവില്‍ ലാഭം ലഭിക്കും. മറുവശത്ത്, ആഭരണങ്ങള്‍ക്ക് മേക്കിംഗ് ചാര്‍ജുകളുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍ ഉണ്ട്. പണിക്കൂലി വില്പന മൂല്യത്തിന് ലഭിക്കണമെന്നില്ല. ഇതിനാല്‍ നിക്ഷേപമാണെങ്കില്‍ ആഭരണങ്ങളായി വാങ്ങുമ്പോള്‍ ചെലവ് കൂടും.
5. സര്ട്ടിഫിക്കേഷന് ഉറപ്പാക്കുക
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അവയ്ക്കുള്ള ആധികാരിക അടയാളങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഭാവിയില്‍ സ്വര്‍ണം വില്‍ക്കാനും മാറ്റിയെടുക്കാനും ഇവ സഹായിക്കും. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പരിശുദ്ധി/ ഫിറ്റനെസ് ഗ്രേഡ്, 6 അക്ക് എച്ച്യുഐഡി നമ്പര്‍ എന്നിവയുള്ള സ്വര്‍ണം മാത്രം വാങ്ങുക.
6. എക്സ്ചേഞ്ച് പോളിസി
സ്വര്‍ണാഭരണം ഭാവിയില്‍ മാറ്റിയെടുക്കാനോ തിരികെ നല്‍കാനോ ആ?ഗ്രഹിക്കുന്നുവെങ്കില്‍ വാങ്ങുന്ന ജുവലറിയുടെ എക്സ്ചേഞ്ച് പോളിസിയെ കുറിച്ച് അറിയണം. ജുവലറിയുടെ നിബന്ധനകളും വ്യവസ്ഥകളും ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും സ്വര്‍ണാഭരണം വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ രസീതുകളും സൂക്ഷിക്കുകയും വേണം.
7. ആഭരണത്തിന്റെ സുരക്ഷ
സ്വര്‍ണത്തിന് വലിയ മൂല്യമുള്ളതിനാല്‍ മോഷണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനാല്‍ സുരക്ഷിതമായിടത്ത് സ്വര്‍ണം സൂക്ഷിക്കേണ്ടതുണ്ട്. ബാങ്കിന്റെ ലോക്കറുകളിലോ സുരക്ഷിതമായ അലമാരകളിലോ സ്വര്‍ണം സൂക്ഷിക്കാം. സ്വര്‍ണം ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള സാധ്യതകളും പരിശോധിക്കണം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications