കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളിലും ഈ 8 ഓഹരികള്‍ കുറഞ്ഞത് 50% ലാഭം തന്നു; ഇത്തവണ നോക്കുന്നോ?

ഇന്ത്യന്‍ ഓഹരി വിപണി നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് 2021- 2022 സാമ്പത്തിക വര്‍ഷത്തില്‍ സാക്ഷ്യം വഹിച്ചു. എങ്കിലും ഇതിനോടകം 15 ശതമാനം നേട്ടം നല്‍കാന്‍ സാധിച്ചു എന്നതും ശ്രദ്ധേയം. പുതിയൊരു സാമ്പത്തിക വര്‍ഷം (2022- 2023) പടിവാതിക്കലെത്തി നില്‍ക്കെ മുന്‍പുള്ള 3 സാമ്പത്തിക വര്‍ഷം കുറഞ്ഞത് 50 ശതമാനം നേട്ടമെങ്കിലും കരസ്ഥമാക്കിയിട്ടുള്ള 8 പ്രധാനപ്പെട്ട ഓഹരികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. 500 കോടിയെങ്കിലും മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ ഉള്ള കമ്പനികളുടെ കൂട്ടത്തില്‍ നിന്നും വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 7 കമ്പനികളും അടിസ്ഥാനപരമായി മികച്ച നിലയിലാണുള്ളത്.

ഗ്രീന്‍

1) അദാനി ഗ്രീന്‍

പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് സംരംഭങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി ഗ്രീന്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 66 ശതമാനം നേട്ടം ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 619 ശതമാനവും 2019- 20 സാമ്പത്തിക വര്‍ഷം 312 ശതമാനം നേട്ടവും ഓഹരി സ്വന്തമാക്കി. കഴിഞ്ഞ പാദങ്ങളിലൊക്കെ പ്രമോട്ടര്‍മാര്‍ കമ്പനിയിലെ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിയോഹരി വരുമാനത്തിലും വളര്‍ച്ചയുണ്ട്. മികച്ച മൂലധന വിനിയോഗം, ലാഭക്ഷമതയൊക്കെ ശ്രദ്ധേയമാണ്. കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ അറ്റാദായത്തിലും പുരോഗതിയുണ്ട്.

2) ഓഥം ഇന്‍വസ്റ്റ്‌മെന്റ്

2) ഓഥം ഇന്‍വസ്റ്റ്‌മെന്റ് & ഇന്‍ഫ്രാ

വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള ധനസഹായ സേവനങ്ങള്‍ നല്‍കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഓഥം ഇന്‍വസ്റ്റ്‌മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 337 ശതമാനം നേട്ടം കരസ്ഥമാക്കി കഴിഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 330 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 443 ശതമാനം നേട്ടവും സ്വന്തമാക്കി. അടിസ്ഥനപരമായി മികച്ച നിലയിലാണുള്ളത്. പ്രമോട്ടര്‍ വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിയോഹരി വരുമാനത്തിലും പ്രവര്‍ത്തന വരുമാനത്തിലും വളര്‍ച്ച പ്രകടമാണ്. അടുത്തിടെ മികച്ച സാമ്പത്തിക ഫലങ്ങളാണ് പുറത്തു വിടുന്നത്. അറ്റാദയത്തിലും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നുണ്ട്.

3) ബെസ്റ്റ് അഗ്രോലൈഫ്

3) ബെസ്റ്റ് അഗ്രോലൈഫ്

നേരത്തെ പ്ലാസ്റ്റിക് ഗ്രാന്യൂള്‍, പിവിസി റെസിന്റേയുമൊക്കെ വ്യാപാരമായിരുന്നെങ്കിലും 2018-ഓടെ അഗ്രോ കെമിക്കല്‍ ബിസിനസിലേക്ക് തിരിഞ്ഞ സ്‌മോള്‍ കാപ് കമ്പനിയാണ് ബെസ്റ്റ് അഗ്രോലൈഫ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 110 ശതമാനം നേട്ടം കരസ്ഥമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 123 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 561 ശതമാനം നേട്ടവും രേഖപ്പെടുത്തി. അടിസ്ഥനപരമായി മികച്ച നിലയിലാണ്. കടബാധ്യത കുറഞ്ഞ തോതിലേയുള്ളൂ. പ്രതിയോഹരി വരുമാനത്തില്‍ വളര്‍ച്ചയുണ്ട്. അറ്റാദായത്തിലും ലാഭ മാര്‍ജിനും മെച്ചപ്പെടുത്തുന്നു. വിദേശ നിക്ഷേപകരും പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ട്.

4) ഗുജറാത്ത് തെമിസ്

4) ഗുജറാത്ത് തെമിസ് ബയോസിന്‍

ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് ഗുജറാത്ത് തെമിസ് ബയോസിന്‍. 2022 സാമ്പത്തിക വര്‍ഷം 84 ശതമാനം നേട്ടം ഇതിനോടകം സ്വന്തമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 110 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 147 ശതമാനം നേട്ടവും കരസ്ഥമാക്കി. അടിസ്ഥനപരമായി മികച്ച നിലയിലാണ്്. കടബാധ്യത ഇല്ല. പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന പ്രകടമാണ്. അറ്റാദായത്തിലും ലാഭ മാര്‍ജിനിലും ഉയര്‍ച്ച കാണിക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യുവും മെച്ചപ്പെടുന്നു എന്നതും ശ്രദ്ധേയം. വിദ്ശ നിക്ഷേപകരും ഓഹരി വിഗിതം വര്‍ധിപ്പിക്കുന്നുണ്ട്.

5) എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്

5) എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്

വിവിധ വ്യാവസായിക മേഖലയിലേക്കുള്ള ഗ്ലാസ് ഉത്പന്നങ്ങളും ഫില്‍റ്ററുകളും നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 151 ശതമാനം നേട്ടം രേഖപ്പെടുത്തി കഴിഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 375 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 171 ശതമാനം നേട്ടവും കരസ്ഥമാക്കി. അടിസ്ഥനപരമായി ശരാശരി നിലവാരമേയുള്ളൂ. എങ്കിലും കടബാധ്യതകള്‍ കുറയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക വിറ്റുവരവ് ഉയര്‍ച്ചയാണ് കാണിക്കുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചു.

6) രുചി സോയ

6) രുചി സോയ

പ്രധാനമായും ഭക്ഷ്യ എണ്ണയുടെ സംസ്‌കരണത്തിലാണ് മിഡ് കാപ് കമ്പനിയായ രുചി സോയ ഇന്‍ഡസ്ട്രീസ് ശ്രദ്ധയൂന്നീയിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം 67 ശതമാനം നേട്ടം കരസ്ഥമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 276 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 2,471 ശതമാനം നേട്ടവും കരസ്ഥമാക്കി. അടിസ്ഥാനപരമായി മികച്ച നിലയിലാണ്. അറ്റാദായത്തിലും ലാഭമാര്‍ജിനിലും നേട്ടം ദൃശ്യമാണ്. കഴിഞ്ഞ 4 പാദങ്ങളിലായി വരുമാനം വര്‍ധിക്കുന്നുണ്ട്. 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യുവൂം മെച്ചപ്പെടുന്നുണ്ട്. ഓഹരികളില്‍ കുതിപ്പ് തുടരുമെന്ന സൂചനകളും പ്രകടമാണ്.

7) സന്‍മിത്

7) സന്‍മിത് ഇന്‍ഫ്രാ

പാഴ് വസ്തുക്കളും പെട്രോളിയം ഉത്പന്നങ്ങളുടേയും വ്യാപാരം നടത്തുന്ന ചെറുകിട കമ്പനിയാണ് സന്‍മിത് ഇന്‍ഫ്രാ. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 264 ശതമാനം നേട്ടം രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 69 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 50 ശതമാനം നേട്ടവും കരസ്ഥമാക്കി. അടിസ്ഥാനപരമായി ശക്തമായ നിലയിലാണ്. പ്രമോട്ടര്‍മാര്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിയോഹരി വരുമാനവും ഉയര്‍ന്നതാണ്. കടബാധ്യതകളും കുറവാണ്. ബുക്ക് വാല്യുവും കഴിഞ്ഞ 2 വര്‍ഷമായി മെച്ചപ്പെടുത്തുന്നു.

8) ടിപ്‌സ് ഇന്‍ഡസ്ട്രീസ്

8) ടിപ്‌സ് ഇന്‍ഡസ്ട്രീസ്

ചലച്ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും സംഗീതത്തിന്റെ പകര്‍പ്പവകാശവും കൈകാര്യം ചെയ്യുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ടിപ്‌സ് ഇന്‍ഡസ്ട്രീസ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പഞ്ചാബി ചിത്രങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. 2022 സാമ്പത്തിക വര്‍ഷം 369 ശതമാനം നേട്ടം രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 387 ശതമാനവും 2020 സാമ്പത്തിക വര്‍ഷം 55 ശതമാനം നേട്ടവും കരസ്ഥമാക്കി. അടിസ്ഥാനപരമായി ശക്തമായ നിലയിലാണ്. അറ്റാദായത്തിലും ലാഭ മാര്‍ജിനിലും വര്‍ധന കാണിക്കുന്നു. ടെക്‌നിക്കള്‍ സൂചകങ്ങളില്‍ ഓഹരിയിലുള്ള കുതിപ്പ് വ്യക്തമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X