A Oneindia Venture

സമ്പാദ്യം ഇരട്ടിപ്പിക്കാം; സുരക്ഷിതത്വം മുറുകെ പിടിക്കാം; ഇതാ 9 പദ്ധതികള്‍

നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എല്ലാവരും തേടുന്നത്. ഉയര്‍ന്ന ആദായം നല്‍കുന്ന ഇക്വുറ്റികളില്‍ നിക്ഷേപത്തിന് പലരും മടിക്കുന്നത് നഷ്ട സാധ്യതയും വിപണിയുടെ സങ്കീര്‍ണതകളുമാണ്. അധികം റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ മ്യൂച്വല്‍ ഫണ്ടുകളെ തേടുന്നു. ഇതിലും സുരക്ഷിത മാര്‍ഗങ്ങളാണ് ബാങ്ക് സ്ഥിരം നിക്ഷേപങ്ങള്‍. കുറഞ്ഞ പലിശയാണ് ഇവിടെ വിലങ്ങുതടി. അതേസമയം പോസ്റ്റ് ഓഫീസ് ഇത്തരക്കാരെ ആകര്‍ഷിക്കുന്നു. വര്‍ഷത്തില്‍ ഉയര്‍ന്ന പലിശയും നികുതി ഇളവുകളും നല്‍കുന്ന പദ്ധതികള്‍ പോസ്റ്റ് ഓഫീസിന്റെ ഭാഗമായിട്ടുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുത്താതെ ഇരട്ടിയാക്കി ഉയര്‍ത്താന്‍ പറ്റിയ ചില നിക്ഷേപ പദ്ധതികള്‍ നോക്കാം.  പോസ്റ്റ് ഓഫീസ് പദ്ധതികളായതിനാല്‍ സുരക്ഷിതത്വം ഗ്യാരണ്ടിയാണ്.

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം:

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിക്ഷേപമാണ്. 7.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പലിശ. നിക്ഷേപം ഇരട്ടിപ്പാക്കാന്‍ 9 വര്‍ഷം കാത്തിരക്കണം. വ്യക്തിഗതമായും ജോയിന്റ് അക്കൗണ്ടായും പദ്ധതിയിൽ ചേരാം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

15 വര്‍ഷമാണ് പിപിഎഫിന്റെ കാലാവധി. 7.1 ശതമാനം പലിശ പിപിഎഫ് നിക്ഷേപങ്ങൾക്ക് നല്‍കുന്നുണ്ട്. ഇപ്രകാരം 10 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിപ്പിക്കും. പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമായും നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഒറ്റത്തവണയായോ ഗഡുക്കളായോ നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപമാണ് സുകന്യ സമൃദ്ധി യോ​ജന 7.6 ശതമാനം പലിശയാണ് പദ്ധതിക്ക് തപാൽ വകുപ്പ് നൽകുന്നത്. 9 വര്‍ഷം കൊണ്ട് സുകന്യ സൃദ്ധി യോജനയിലെ നിക്ഷേപം ഇരട്ടിയാകും. പെൺകുട്ടി ജനിച്ച സമയത്തോ പത്ത് വയസ് പൂർത്തിയാകുന്നതിന് മുൻപോ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ പെൺകുട്ടിയുടെ പേരിൽ പദ്ധതിയിൽ അം​ഗമാകണം. രാജ്യത്തെ അം​ഗീകൃത ബാങ്ക് വഴിയോ പോസ്റ്റ ഓഫീസ് വഴിയോ ‌അക്കൗണ്ട് ആരംഭിക്കാം. 250 രൂപയാണ് പദ്ധതിയിൽ ചേരാനുള്ള ചുരുങ്ങിയ തുക. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷമാണ്.

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്

6.8 ശതമാനം പലിശയാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍. നിക്ഷേപം ഇരട്ടിയാക്കാം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. നൂറിന്റെ ​ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. ഉയർന്ന നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരാൾ ഒരേ സമയം എടുക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല.

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര

കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയാണ് നൽകുന്നത്. 10 വര്‍ഷം 4 മാസം കൊണ്ട് നിക്ഷേപം ഇരട്ടിപ്പിക്കാം. കിസാൻ വികാസ് പത്രയിൽ ചേരാൻ കുറഞ്ഞ നിക്ഷേപത്തിന് ആയിരം രൂപയെ ആവശ്യമുള്ളു. നൂറിന്റെ ​ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപം ഉയർത്താം. ഉയർന്ന നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ സ്‌കീമുകള്‍ 1,2,3,5 വര്‍ഷ കാലയളവിലേക്കാണ്. 1,2,3 വര്‍ഷ നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശയാണ് തപാല്‍ വകുപ്പ് നല്‍കുന്നത്. ഇത് പ്രകാരം 13 വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപം ഇരട്ടിയാകും. നിക്ഷേപങ്ങള്‍ കാലാവധി കൂട്ടാന്‍ ടൈം ഡെപ്പോസിറ്റ് സ്‌കീം അനുവദിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്

ആവര്‍ത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്‍കുന്നത് 5.8 ശതമാനം പലിശയാണ്. മാസത്തിലുള്ള നിക്ഷേപം 12 വര്‍ഷം കഴിയുമ്പോള്‍ ഇരട്ടിയാകും. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. അഞ്ച് വര്‍ഷം അധിക കാലാവധി അനുവദിക്കുന്നുണ്ട്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി സ്‌കീമില്‍ നല്‍കുന്ന നിലവിലെ പലിശ. നിക്ഷേപം ഇരട്ടിയാകാന്‍ പത്ത് വര്‍ഷമെടുക്കും. കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയാണ്. ഉയർന്ന പരിധി വ്യക്തി​ഗത അക്കൗണ്ടിൽ 4.5 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷവുമാണ്. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ ഒരാളുടെ വിഹിതം 4.5 ലക്ഷത്തിൽ കടക്കാൻ പാടില്ല. 

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി സ്‌കീമില്‍ നല്‍കുന്ന നിലവിലെ പലിശ. നിക്ഷേപം ഇരട്ടിയാകാന്‍ പത്ത് വര്‍ഷമെടുക്കും. കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയാണ്. ഉയർന്ന പരിധി വ്യക്തി​ഗത അക്കൗണ്ടിൽ 4.5 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷവുമാണ്. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ ഒരാളുടെ വിഹിതം 4.5 ലക്ഷത്തിൽ കടക്കാൻ പാടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X