ശമ്പളത്തോടൊപ്പം മാസത്തിൽ അധിക വരുമാനം നേടാം, ഇതാ നിങ്ങൾക്ക് പറ്റിയ 11 നിക്ഷേപങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ ശമ്പളമായി എത്തുന്ന തുകയ്ക്കൊപ്പം ഒരു വരുമാനം കൂടി. ആരും പ്രതീക്ഷിക്കുന്ന കാര്യമാണ്. ഇതിന് കൃത്യമായ നിക്ഷേപ മാർ​ഗങ്ങൾ കണ്ടെത്തണം. ദീർഘകാലത്തേക്കായാലും ഹൃസ്വകാലത്തേക്കായാലും ഇതിൽ നിന്ന് മാസ വരുമാനം ലഭിച്ചാൽ നേട്ടമാണ്. ഇത്തരത്തിൽ വ്യത്യസ്ത പലിശ നിരക്ക് മാസ വരുമാനം ലഭിക്കുന്ന 11 നിക്ഷേപ പദ്ധതികളാണിവിടെ പറയുന്നത്. റിസ്കെടുക്കാനുള്ള ശേഷി, സാമ്പത്തികം എന്നിവ കണക്കാക്കി വേണം നിക്ഷേപം തിരഞ്ഞെടുക്കാൻ. 

 

ബാങ്ക് മന്ത്‌ലി ഇന്‍കം സ്‌കീം

1. ബാങ്ക് മന്ത്‌ലി ഇന്‍കം സ്‌കീം

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. എളുപ്പത്തില്‍ നിക്ഷേപിക്കാമെന്നതും റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്നതും ആകര്‍ഷക ഘടകമാണ്. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും. ലഭിക്കുന്ന പലിശ പരിധി കടന്നാല്‍ ആദായ നികുതി ഈടാക്കും.

Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

2. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 6.6 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര് സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. 4.5 ലക്ഷം രൂപ മാത്രമെ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് വഴി മാസത്തില്‍ 2475 രൂപ മാത്രമാണ് ലഭിക്കുക. 

Also Read: വീഴാതെ നടക്കാൻ പഠിക്കാം; കയ്യിൽ പണമുണ്ടെങ്കിൽ ഒഴിവാക്കേണ്ട തെറ്റുകൾAlso Read: വീഴാതെ നടക്കാൻ പഠിക്കാം; കയ്യിൽ പണമുണ്ടെങ്കിൽ ഒഴിവാക്കേണ്ട തെറ്റുകൾ

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സകീം

3. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സകീം

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസ വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സകീം. 7.4 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി. പരമാവധി നിക്ഷേപിക്കാനുള്ള പരിധി 15 ലക്ഷമാണ്. ഇത് പ്രകാരം നിലവിലെ പലിശയ്ക്ക് ത്രൈമാസത്തില്‍ 27,750 രൂപ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ചേരാം.

 പ്രധാനമന്ത്രി വയ വന്ദന്‍ യോജന

4. പ്രധാനമന്ത്രി വയ വന്ദന്‍ യോജന

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. നിശ്ചിത തുക നല്‍കി പ്രധാനമന്ത്രി വയ വന്ദന്‍ യോജന വാങ്ങുന്നവര്‍ക്ക് 10 വര്‍ഷം സ്ഥിര വരുമാനം ലഭിക്കും. 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാം. 7.4 ശതമാനം പലിശയാണ് പ്രതീക്ഷിക്കുന്നത്. എല്‍ഐസി വഴി കേന്ദ്രസര്‍ക്കാറാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന പെന്‍ഷന്‍ പദ്ധതികളെക്കാള്‍ ഉയര്‍ന്ന പലിശ ഇതില്‍ നിന്ന് ലഭിക്കും. 15 ലക്ഷം അടച്ച് മാസം 10,000 രൂപ നേടാന്‍ സാധിക്കും.

കമ്പനി സ്ഥിര നിക്ഷേപം

5. കമ്പനി സ്ഥിര നിക്ഷേപം

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5വര്‍ഷം വരെ കാലാവധി ലഭിക്കും. 

Also Read: എൽഐസി പോളിസി എടുത്ത് കുടുങ്ങിയോ? നിർത്താൻ എന്താണ് വഴി, നേട്ടമുണ്ടോAlso Read: എൽഐസി പോളിസി എടുത്ത് കുടുങ്ങിയോ? നിർത്താൻ എന്താണ് വഴി, നേട്ടമുണ്ടോ

ബോണ്ടുകള്‍

6. ബോണ്ടുകള്‍

കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്ൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്. ഡീമാറ്റ് രീതിയില്‍ നിക്ഷേപിച്ചാല്‍ ശ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല്.

സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍

7. സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍


കൃത്യമായ മാസ വരുമാനം ലഭിക്കുന്നതിനുള്ള നിക്ഷേപ രീതിയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക മാസത്തവണകളായി തിരിച്ചു ലഭിക്കുന്നതാണ് ഇതിന്റെ രീതി. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ ആദായം ലഭിക്കും. ഇക്വിറ്റി ഫണ്ടുകളില്‍ ആദായം ഉയരുമെങ്കിലും അതിനൊത്ത റിസ്‌കും ഉണ്ടാകും. സ്ഥിര നിക്ഷേപങ്ങളെക്കാള്‍ നികുതി കുറവാണ്.

ആന്വുറ്റി

8. ആന്വുറ്റി

ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നടത്തുന്ന ഒറ്റ ത്തവവണ നിക്ഷേപത്തിന് മാസത്തില്‍ നല്‍കുന്ന തുകയാണ് ആന്വുറ്റി. പ്രായത്തെയും തിരഞ്ഞെടുക്കുന്ന ആന്വുറ്റി പ്ലാനിനെയും അടിസ്ഥാനമാക്കിയാണ് ആദായം ലഭിക്കുക. എല്‍ഐസി ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ലാന്‍, എല്‍ഐസി ജീവന്‍ ശാന്തി എന്നിവ പ്രധാനപ്പെട്ട ആന്വിറ്റി പ്ലാനുകളാണ്. 4-7 ശതമാനം ആദായമാണ പ്രതീക്ഷിക്കുന്നത്. പ്രായമായവര്‍ക്ക് ഉയര്‍ന്ന ആദായം ലഭിക്കും. നഷ്ട സാധ്യതയില്ലെങ്കിലും സ്ഥിര നിക്ഷേപത്തെക്കാള്‍ കുറഞ്ഞ ആദായം മാത്രമാണ് ലഭിക്കുക.

റിയല്‍ എക്‌സറ്റേറ്റ് നിക്ഷേപം

9. റിയല്‍ എക്‌സറ്റേറ്റ് നിക്ഷേപം

റിയല്‍ എക്‌സറ്റേറ്റ് നിക്ഷേപത്തില്‍ നിന്നുള്ള വാടക വരുമാനം മാസത്തില്‍ നല്ലൊരു തുക കയ്യിലെത്താന്‍ സാഹായിക്കും. റെസിഡന്‍ഷ്യല്‍ വസ്തുക്കള്‍ക്ക 4 ശതമാനത്തോളം വാടകയും വാണിജ്യ വസതുകള്‍ക്ക് 12 ശതമാനം വരെ വാടകയും ലഭിക്കാം. പണപ്പെരുപ്പത്തിനൊപ്പം വളരുന്ന ആദായം ഇതിന്റെ പ്രത്യേകതയാണ്. തുടക്കത്തില്‍ വലിയൊരു തുക നിക്ഷേപിക്കേണ്ടതുണ്ട്. അത്യാവശ്യത്തിന് പണം ആവശ്യം വരുമ്പോള്‍ വില്പന നടത്തുക എന്നത് ബുദ്ധിമുട്ടായ കാര്യമാണ്.

സര്‍ക്കാര്‍ സെക്യൂരിറ്റീസ്

10. സര്‍ക്കാര്‍ സെക്യൂരിറ്റീസ്

കേന്ദ്രസര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍/ സെക്യൂരിറ്റികള്‍ മികച്ച നിക്ഷേപ മാര്‍ഗമാണ്. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായ ബോണ്ടുകള്‍ 6 മാസത്തില്‍ പലിശ നല്‍കുന്നവവയാണ്. 5-7 ശതമാനം പലിശ പ്രതീക്ഷിക്കുന്നത്. ഇത് മാറ്റം വരും. ഡീമാറ്റ് അക്കൗണ്ട് വഴി ഓണ്‍ലൈനായി നിക്ഷേപിക്കാം. നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല.

ടാക്‌സ് ഫ്രീ ബോണ്ട്

11. ടാക്‌സ് ഫ്രീ ബോണ്ട്

പേര് സൂചിപ്പിക്കുന്നത് പോലെ പലിശ വരുമാനത്തിന് നികുതിയില്ലാ എന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. കാലാവധിക്ക് മുന്‍പ് വില്പന നടത്തുന്നത് ദീര്‍ഘകാല മൂല നേട്ടമായി കണക്കാക്കും. ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. 6-6.50 ശതമാനം പലിശ പ്രതീക്ഷിക്കാം. ചില ബോണ്ടുകള്‍ക്ക് വാര്‍ഷത്തില്‍ മാത്രമെ പലിശ അനുവദിക്കുകയുള്ളൂ.

Read more about: investment
English summary

These Are The 11 Investment Schemes For Getting Monthly Income; Details

These Are The 11 Investment Schemes For Getting Monthly Income; Details
Story first published: Tuesday, June 28, 2022, 10:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X