മികച്ച സാമ്പത്തികാവസ്ഥ പ്രതീക്ഷിച്ചാണ് പലരും വിദേശത്തേക്ക് ജോലി തേടി പോകുന്നത്. നാട്ടിൽ സമ്പാദിക്കുന്നതിനേക്കാൾ രണ്ടും മൂന്നും ഇരട്ടി സമ്പാദിക്കാൻ സാധിക്കുമെന്നതിനാൽ ഈ പണം വിനയോഗിക്കുന്നതിലും അല്പം ശ്രദ്ധ വേണം. പ്രവാസികളായതിനാൽ കയ്യിൽ അല്പം പണം വരുന്നതിന് അനുസരിച്ച് അനാവശ്യ ചെലവുകളിലേക്ക് കടക്കുന്ന രീതി പലരിലും കാണാറുണ്ട്.
കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ നൽകുന്ന സാമ്പത്തിക ഉപദേശങ്ങളിലാണ് പലരും തെറ്റായ രീതിയിൽ പണം വിനിയോഗിക്കുന്നത്. അനാവശ്യ വാങ്ങലുകളായും വായ്പകളായും തെറ്റായ നിക്ഷേപങ്ങളായും പണം ചെലവാക്കുന്നവരുണ്ട്. ഇത്തരത്തിൽ വരുത്തുന്ന തെറ്റുകളും ഇവ എങ്ങനെ ഒഴിവാക്കാം എന്നും നോക്കാം.
തിടുക്കത്തിലുള്ള വായ്പ
പ്രവാസികൾക്ക് വായ്പ ലഭിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വായ്പയിലേക്ക് പോകുന്നവരുണ്ട്. ദീർഘകാലത്തേക്കുള്ള ബാധ്യത എടുത്തു വെയ്ക്കുകയാണെന്ന് പറയേണ്ടി വരും. വീട് മോടിപിടിപ്പിക്കാനോ അറ്റകുറ്റപണിക്കോ വായ്പ എടുക്കുന്നത് ഉദാഹരണമായി എടുക്കാം. 15 ലക്ഷം രൂപയുടെ വായ്പ 10 വര്‍ഷത്തേക്ക് 9 ശതമാനം പലിശ നിരക്കിൽ ലഭിക്കുമ്പോൾ പ്രതിമാസ ഇഎംഐ 19,000 രൂപയോളം വരും.
ഈ തുക എളുപ്പത്തിൽ മാസത്തിൽ അടച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്നതിനാൽ പലരും വേഗം തന്നെ വായ്പയെടുക്കും. എന്നാൽ അത്യാവശ്യമല്ലെങ്കിൽ വീട് അറ്റകുറ്റപണി പോലുള്ളവയ്ക്ക് കുറച്ചുകാലം കാത്തിരിക്കാൻ സാധിച്ചാൽ ബാധ്യതകളില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. 19,000 രൂപ 10 വർഷത്തേക്ക് ഇഎംഐയായി അടയ്ക്കുമ്പോൾ ആകെ ബാധ്യത 23 ലക്ഷത്തിന് അടുത്ത് വരും. പ്രവാസ ജീവിതത്തിനിടെ നല്ലൊരു തുക സമ്പാദിച്ച് നിക്ഷേപം ആരംഭിച്ച ശേഷം വീട് അറ്റകുറ്റപണിയിലേക്ക കടന്നാൽ വായ്പ ബാധ്യത കുറയ്ക്കാം.
അനാവശ്യ വാങ്ങൽ
വിദേശത്ത് നിന്ന് ഓന്നോ രണ്ടോ മാസത്തെ അവധിക്ക വരുന്നവർക്ക് പൊതുവെ സ്വന്തമായി കാർ ആവശ്യമില്ലാത്തതാണ്. റെന്റ് എ കാർ സൗകര്യങ്ങൾ സജീവമായിടത്ത് കാർ വാങ്ങുക എന്നത് അനാവശ്യ വാങ്ങലാണ്. വായ്പ ലഭിക്കാൻ എളുപ്പമായതിനാൽ വാഹന വായ്പയിൽ കാർ വാങ്ങുന്നതാണ് പലരുടെയും രീതി. 5 വര്‍ഷത്തേക്ക് 10 ശതമാനം പലിശ നിരക്കിൽ 10 ലക്ഷത്തിന്റെ വാഹന വായ്പയെടുത്താണ് 21,000 രൂപ ഇഎംഐ വരും.
10 ലക്ഷം രൂപ അടച്ചു തീർക്കുന്ന കാലത്ത് 12.50 ലക്ഷം രൂപയായിട്ടുണ്ടാവും. അതേസമയം കാലക്രമേണ ഡിപ്രീസിയേഷൻ കാരണം കാർ വില കുറയുകയും പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന കാലത്ത് പുതിയ കാർ വാങ്ങേണ്ടി വരികയും ചെയ്യാം. ഇതിനാൽ ഇഎംഐ ആയി ചെലവാക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റിയാൽ ബാധ്യതയില്ലാതെ തന്നെ വാഹനം വാങ്ങാൻ സാധിക്കും.
തെറ്റായ നിക്ഷേപം
പ്രവാസികളെ പലരും ചാടിക്കുന്നതാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലേക്ക്. ഇപ്പോൾ വാങ്ങിയിട്ടാൽ നല്ല വിലയ്ക്ക് വിറ്റെടുക്കാം എന്ന മോഹന വാഗ്ദാനത്തിലാണ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത്. സ്ഥലം വാങ്ങാൻ സ്വന്തം പണമില്ലെങ്കിലും വായ്പയെ ആശ്രയിച്ചും സ്ഥലം വാങ്ങുന്നു.15 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുന്ന വ്യക്തി ഇത് അടച്ച് തീർക്കുന്നത് 19-20 ലക്ഷത്തിനാണ്.
പിന്നീട് ഈ സ്ഥലം 20 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് വിറ്റാൽ മാത്രമെ ലാഭമുണ്ടാകുന്നുള്ളൂ. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് വിറ്റെടുക്കാൻ സാധിക്കുകയില്ല എന്നതും റിയൽ എസ്റ്റേറ്റിന്റെ ബുദ്ധിമുട്ടാണ്.
ശരിയായ രീതി
ഓരോരുത്തരുടെയും ആവശ്യം അനുസരിച്ചാണ വായ്പകളിലേക്ക് പോകേണ്ടത്. 5 വർഷത്തോളം കാത്തിരിക്കാൻ സാധിക്കുന്നവർക്ക് ആവർത്തന നിക്ഷേപം, മ്യൂച്വൽ ഫണ്ട് എന്നിവയിൽ നിക്ഷേപിച്ച് നല്ലൊരു സമ്പാദ്യമുണ്ടാക്കി ആവശ്യങ്ങൾ നിറവേറ്റാം. 20,000 രൂപ നിക്ഷേപിച്ചാലുള്ള ലാഭം നോക്കാം. പ്രതിമാസം 20,000 രൂപ ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ 7.50 ശതമാനം പലിശ ലഭിക്കുമ്പോൾ 5 വർഷത്തിന് ശേഷം 14,57,797 രൂപ നേടാം.
20,000 രൂപ പ്രതിമാസ എസ്ഐപി വഴി 5 വർഷത്തേക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് 12 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 16,49,727 രൂപ ലഭിക്കും.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications