നഷ്ട സാധ്യതയില്ലാത്ത ആദായം, നിക്ഷേപത്തിന്റെ സുരക്ഷ, ദീര്‍ഘകാലത്തേക്കുള്ള വരുമാനം എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ട് സ്ഥിര വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക്. ഓഹരി വിപണിയുടെ നഷ്ട സാധ്യത പേറാൻ ശേഷിയില്ലാത്തവരായ നിരവധി പേർ ഇത്തരം നിക്ഷേപങ്ങളിലേക്കാണ് പോകുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് സന്തോഷിക്കാനുള്ള വകയുണ്ടോ എന്നാണ് ചോദ്യം. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രായത്തിന്റെ പരിഗണനയില്‍ പലിശ നിരക്കില്‍ ചെറിയ വര്‍ധനവുകള്‍ ലഭിക്കും. എന്നാൽ സാധാരണ നിക്ഷേപകരുടെ കാര്യമാണ് കഷ്ടം.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബാങ്കുകളില്‍ നിക്ഷേപങ്ങളുടെ പലിശയും ഉയര്‍ത്തി തുടങ്ങി. എന്നിരുന്നാലും പല പൊതുമേഖലാ ബാങ്കുകളുടേയും പലിശ നിരക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന തരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ജൂണില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിൽ ചിലതെങ്കിലും മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പണപ്പെരുപ്പ നിരക്കിന് മേലുള്ള പലിശ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ക്ക് 8 ശതമാനവും അതിന് മുകളിലും പലിശ നല്കുന്ന 3 സുരക്ഷിത നിക്ഷേപങ്ങള്‍ നോക്കാം.
സ്ഥിര നിക്ഷേപം
സാധാരണ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തിന് എട്ട് ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനമായ തമിഴ്നാട് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡില്‍ നിക്ഷേപിക്കാം. തമിഴ്നാട് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സ്ഥാപനങ്ങളായതിനാല്‍ നിക്ഷേപത്തിനും പലിശയ്ക്കും സുരക്ഷിതത്വമുണ്ട്.
തമിഴ്നാട് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡിലെ നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ ലഭിക്കും. 2 മുതല്‍ 5 വര്‍ഷം വരെ കാലവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് സ്വീകരിക്കുക. ക്യുമിലേറ്റീവ് പ്ലാനില്‍ 1-5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7-8 ശതമാനം പലിശ നല്‍കും. 50,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേം 74,297 രൂപ ലഭിക്കും.
ആവര്‍ത്തന നിക്ഷേപം
ഒറ്റത്തവണ നിക്ഷേപിക്കാന്‍ പണമില്ലാത്തവര്‍ക്ക് മാസതവണകളായി നിക്ഷേപിച്ച് നല്ല സമ്പാദ്യം ഉണ്ടാക്കാന്‍ ആവര്‍ത്തന നിക്ഷേപത്തിലൂടെ സാധിക്കും. 8 ശതമാനം പലിശ ലഭിക്കുന്ന ആവര്‍ത്തന നിക്ഷേപം അനുവദിക്കുന്നത് മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനത്തിലാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി ആവര്‍ത്തന നിക്ഷേപം 7.03 ശതമാനം മുതല്‍ 8.50 ശതമാനം പലിശ നല്‍കും.
12 മാസം മുതല്‍ 60 മാസം വരെയാണ് ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ AA+ (Stable) റേറ്റിംഗ് നല്കിയ സ്ഥാപനമാണിത്. മാസത്തില്‍ 500 രൂപയുടെ നിക്ഷേപം നടത്തിയാല്‍ 60 മാസം കൊണ്ട് 37,500 രൂപ നേടാന്‍ സാധിക്കും.
ടാക്സ് ഫ്രീ ബോണ്ട്
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇഷ്യു ചെയ്യുന്ന ടാക്സ് ഫ്രീ ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ പലിശ വരുമാനത്തിന് നികുതി നല്‍കേണ്ടി വരില്ല. എന്നാല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് യാതൊരു വിധ നികുതിയിളവും ലഭിക്കില്ല. 10 വര്‍ഷമോ അതിലധികമോ കാലാവധിയുള്ളതാണ് ഈ ടാക്സ് ഫ്രീ ബോണ്ടുകള്‍. സ്ഥിര വരുമാനം തേടുന്നവര്‍ക്ക് മികച്ച അവസരമാണ് ഇത്.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് 2013 ല്‍ പുറത്തിറക്കിയ ബോണ്ടിന് 8.66 ശതമാനമാണ് കൂപ്പണ്‍ നിരക്ക്. ഐസിആര്‍എ AAA റേറ്റിംഗാണ് ഈ ബോണ്ടിന് നല്‍കിയത്. ഐസിആര്‍എ AAA റേറ്റിംഗ് നല്കിയ മറ്റൊരു ബോണ്ടാണ് നാഷണല്‍ ഹൈഡ്രോ ഇല്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്റേത്. 2013 ല്‍ പുറത്തിറക്കിയ ഈ ബോണ്ട് 2033 ല്‍ കാലാവധിയെത്തും. വര്‍ഷത്തില്‍ പലിശ നല്‍കുന്നതാണ് ഈ ബോണ്ടിലെ രീതിയ 8.67 ശതമാനമാണ് കൂപ്പണ്‍ നിരക്ക്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
