നിക്ഷേപത്തിലൂടെ വലിയ ആദായം പ്രതീക്ഷിക്കുന്നവർ വലിയ ലക്ഷ്യങ്ങളെ പിന്തുടരുന്നവർ എന്നിവരുടെ പോർട്ട്ഫോളിയോയയിൽ പ്രധാന സ്ഥാപമാണ് മ്യൂച്വല്‍ ഫണ്ടുകൾക്ക് ഇന്നുള്ളത്. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്ലെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് വലിയ നേട്ടം സമ്മാനിക്കും. തുടക്കകാരിൽ പലരും സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കുന്നത്.
തുടക്കകാർക്ക് നിക്ഷേപമെന്ന ശീലം വളർത്തിയെടുക്കാനുള്ള ഉചിതമായ മാർഗം എന്നതിനൊപ്പം മാസത്തിൽ മിച്ചം പിടിക്കാൻ സാധിക്കുന്ന തുക നിക്ഷേപിക്കാനുള്ള സൗകര്യവും ഇവ നൽകുന്നുണ്ട്. നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാൽ ക്ഷമയാണ് പ്രധാനം. നിക്ഷേപത്തിന്റെ വളർച്ചയിലും തളർച്ചയിലും കൈ വെയ്ക്കാതെ ലക്ഷ്യത്തിലേക്ക് നിക്ഷേപത്തെ ചെന്നെത്തിക്കുകയാണ് വേണ്ടത്. അതേസമയം നമ്മുടെ വഴിക്കല്ല നിക്ഷേപം വളരുന്നതെങ്കിൽ ഇടപെടലുകളും വേണം. നിക്ഷേപം പിൻവലിക്കേണ്ടി വരുന്ന 4 സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സാമ്പത്തിക ലക്ഷ്യത്തോട് അടുക്കുമ്പോള്‍
വീടിന്റെ ഡൗണ്‍പേയ്‌മെന്റ്, മക്കളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ കാല സമ്പാദ്യം എന്നിങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് ഓരോരുത്തരും നിക്ഷേപം ആരംഭിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും പിന്‍വവലിക്കാനും സാധിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. ഇതിനാല്‍ തന്നെ പണം ആവശ്യമുള്ളപ്പോള്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. പ്രത്യേക ലക്ഷ്യം വെച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലക്ഷ്യത്തിലേക്ക് അടുക്കുന്ന സമയത്ത് നിക്ഷേപം പിന്‍വലിക്കാം.
പണം ആവശ്യം വരുന്നതിന് നിശ്ചിത കാലം മുന്‍പ് ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ഡെബ്റ്റ് ഫണ്ടുകളിലേക്ക് മാറ്റണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. പണലഭ്യത കൂടുതല്‍ ഉറപ്പുവരുത്തുന്നതും ഹ്രസ്വകാലത്തേക്ക് അനുയോജ്യമായവയുമാണ് ഇവ. ഇതിന് സിസ്റ്റമാറ്റിക്ക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്ടിപി) ഉപയോഗിക്കാം. എസ്ടിപി വഴി ഒരു സ്‌കീമില്‍ നിന്ന് മറ്റൊരു സ്‌കീമിലേക്ക് നിക്ഷേപം മാറ്രാന്‍ സാധിക്കും.
ലക്ഷ്യത്തില്‍ മാറ്റം വരുമ്പോള്‍
ദീര്‍ഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് വലിയ ആദായം ലഭിക്കുമെന്നതാണ് വിപണിയിൽ നിന്ന് ഇക്കാലമത്രയും ലഭിച്ച പാഠാം. വലിയ ആദായം കിട്ടാന്‍ കൂടുതല്‍ കാലം നിക്ഷേപം നടത്തണം. ഹ്രസ്വകാലത്തേക്ക് നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് പിന്നീട് ഇത് ദീര്‍ഘകാലത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കും.
ഇവിടെ അസ്റ്റ് അലോക്കേഷനില്‍ മാറ്റം വരുത്തണം. ദീര്‍ഘകാലത്തേക്ക് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് അനുയോജ്യം. ഹ്രസ്വകാല നിക്ഷേപങ്ങള്‍ ഡെബ്റ്റ് ഫണ്ടുകളിലാണ്. ഇത്തരത്തിൽ നിക്ഷേപ കാലയളവ് മാറ്റുന്നൊരാൾക്ക് നിക്ഷേപം പിന്‍വലിച്ച് പുതിയത് ആരംഭിക്കാണം.
ഫണ്ട് പ്രകടനം മോശമാകുമ്പോള്‍
നിക്ഷേപം ആരംഭിച്ച് കഴിഞ്ഞാൽ ലക്ഷ്യത്തിലെത്തുമ്പോൾ പിൻവലിക്കൽ മാത്രമല്ല നിക്ഷേപകന്റെ ജോലി. നിക്ഷേപം വളരുന്നുണ്ടോയെന്നുള്ള പരിശോധന അത്യാവശ്യമാണ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വിപണി ഇടിഞ്ഞിരിക്കുന്ന ഘട്ടത്തില്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഈ സമയത്ത് ഫണ്ടിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മറ്റു ഫണ്ടുകളും സമാന രീതിയിലാകും പ്രകടനം നടത്തുക. എന്നാൽ കാറ്റഗറിയിലെ മറ്റു ഫണ്ടുകളുമായി വിലയിരുത്തുമ്പോൾ വര്‍ഷത്തോളം മോശം പ്രകടനം നടത്തുന്നൊരു ഫണ്ടാ ആണെങ്കില്‍ നിക്ഷേപം തുടരുന്നതിൽ അർഥമില്ല. ഇത് അവസാനിപ്പിച്ച് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കണം.
അസറ്റ് അലോക്കേഷനിലെ മാറ്റം
മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ഹൈബ്രിഡ് ഫണ്ടുകള്‍ മുതലായവ പോലുള്ള വ്യത്യസ്ത ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അസറ്റ് അലോക്കേഷൻ അനുസരിച്ചാണ് ഫണ്ട് ഏത് വിഭാഗത്തിലാണെന്ന് തീരുമാനിക്കുന്നത്. ഭൂരിഭാഗം പൂര്‍ണ്ണമായി ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് ഇക്വിറ്റി ഫണ്ടുകൾ.
ഫണ്ട് മാനേജര്‍ ഈ അസറ്റ് അലോക്കേഷനുകളില്‍ മാറ്റം വരുത്തുമ്പോള്‍ ഫണ്ടിന്റെ പ്രകടനത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ നിക്ഷേപകർക്ക് ആവശ്യമെങ്കിൽ ഫണ്ടിൽ നിന്ന് പിന്മാറാം. ഇത്തരം സാഹചര്യത്തിൽ ഫണ്ട് ഹൗസുകൾ നിക്ഷേപകരെ വിവരം അറിയിക്കുകയും മറ്റു ചാർജുകളില്ലാതെ ആ സമയത്തെ നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കി നിക്ഷേപം പിൻവലിക്കാൻ അനുവദിക്കുകയും ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications