സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് പണം മാറ്റാം; ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശ തരുന്ന 4 നിക്ഷേപങ്ങൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപവും ചെലവുകളും കഴിഞ്ഞാൽ മികച്ചം വരുന്ന തുക മുന്നോട്ടുള്ള ചെലവുകളെ നേരിടാൻ വേണ്ടി മാറ്റി വെയ്ക്കാവുന്നതാണ്. കയ്യിലുള്ള ഈ അധിക പണം സൂക്ഷിക്കുന്നതിന് എല്ലാവരും പൊതുവെ സ്വീകരിക്കുന്നത് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളെയാണ്. എളുപ്പത്തിൽ എടുത്തു ഉപയോ​ഗിക്കാൻ സാധിക്കുമെന്നതാണ് സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിലെ പണത്തിനുള്ള ​ഗുണം. പൊതുവെ കുറഞ്ഞ പലിശ നിരക്കാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ പണത്തിന് ബാങ്ക് നൽകുന്നത്. സേവിം​ഗ്സ് അക്കൗണ്ടുകളിൽ അക്കൗണ്ടിലുള്ള പണത്തിന് അനുസരിച്ചാണ് പലിശ കണക്കാക്കുന്നത്.

ചില സ്വകാര്യ ബാങ്കുകൾ മികച്ച പലിശ സേവിം​ഗ്സ് അക്കൗണ്ടിന് വാ​​ഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കോടിക്കണക്കിന് രൂപ അക്കൗണ്ടിലുള്ളവർക്ക് മാത്രമാണ് ഇതിന്റെ പ്രയോജന ലഭിക്കുക. ഇതിനാൽ സേവിം​ഗ്സ് അക്കൗണ്ടിന് ബദൽ തേടാൻ നിക്ഷേപകർ നിർബന്ധിതമാകും. ഹ്രസ്വകാലത്തേക്ക് 1 വർഷം കഴിഞ്ഞ് ആവശ്യം വരുന്ന തുക സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിന് പകരം ഉയർന്ന പലിശ ലഭിക്കുന്നിടത്തേക്ക് മാറ്റാം. ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ഫണ്ടിന്റെ ലിക്വിഡിറ്റി നിലനിര്‍ത്തി കൊണ്ട് തന്നെ ഉയര്‍ന്ന ആദായം നേടാന്‍ സാധിക്കുന്ന നിക്ഷേപങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്ന് ചുവടെ വിശദീകരിക്കുന്നത്.

ഡെബ്റ്റ് ഫണ്ട്

ഡെബ്റ്റ് ഫണ്ട്

16 തരം ഡെബ്റ്റ് ഫണ്ടുകളില്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താന്‍ പറ്റിയ 5 തരം ഫണ്ടുകളാണുള്ളത്. ആഴ്ചകള്‍ മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഇവ തിരഞ്ഞെടുക്കാം. ഒരാഴ്ച വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഓവര്‍നൈറ്റ് ഫണ്ട് ഉപകരിക്കും. 1 ആഴ്ച മുതല്‍ 1 മാസം വരെ പണം ല്വിക്വിഡ് ഫണ്ടിലേക്ക് മാറ്റാം.

2 മാസം മുതല്‍ 4 മാസം വരെയാണ് അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടില്‍ പണം സൂക്ഷിക്കാവുന്നതാണ്. ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 3-6 മാസം വരെയും മണി മാര്‍ക്കറ്റ് ഫണ്ടുകളില്‍ 6-12 മാസം വരെയും പണം നിക്ഷേപിക്കാം. എല്ലാ ഫണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടിനെക്കാള്‍ മികച്ച ആദായം നല്‍കുന്നവയാണ്.

Also Read: സുരക്ഷിതത്വവും പലിശയും ബാങ്കിന് മുകളിൽ; നിക്ഷേപത്തിന് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ നോക്കാംAlso Read: സുരക്ഷിതത്വവും പലിശയും ബാങ്കിന് മുകളിൽ; നിക്ഷേപത്തിന് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ നോക്കാം

ബാങ്ക് സ്ഥിര നിക്ഷേപം

ബാങ്ക് സ്ഥിര നിക്ഷേപം

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക് മാത്രമുള്ളതല്ല. 7 ദിവസം മുതല്‍ 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഭേദപ്പെട്ട പലിശ ഹ്രസ്വകാലത്തേക്ക് ബാങ്കുകള്‍ നല്‍കുന്നു. 2.50 ശതമാനം മുതൽ 5.20 ശതമാനം വരെ പലിശ ഹ്രസ്വ കാലത്തേക്ക് ബാങ്കുകൾ നൽകുന്നുണ്ട്. ആവശ്യമെങ്കിൽ നിക്ഷേപം പുതുക്കാനും അവസരമുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്.

Also Read: സാധാരണ നിക്ഷേപകർക്കും ഇനി 8% ത്തിന് മുകളിൽ പലിശ വാങ്ങാം; 3 നിക്ഷേപങ്ങളിതാAlso Read: സാധാരണ നിക്ഷേപകർക്കും ഇനി 8% ത്തിന് മുകളിൽ പലിശ വാങ്ങാം; 3 നിക്ഷേപങ്ങളിതാ

കമ്പനി നിക്ഷേപം

കമ്പനി നിക്ഷേപം

കമ്പനി നിക്ഷേപം കോർപ്പറേറ്റ് സ്ഥിര നിക്ഷേപം എന്നും അറിയപ്പെടും. ഹ്രസ്വകാലത്തേക്ക് കോര്‍പ്പറേറ്റ് എഫ്ഡികള്‍ തിരഞ്ഞെടുക്കന്നവര്‍ക്ക് ആറ് മാസം മുതല്‍ 1 വര്‍ഷം വരെ കാലയളവില്‍ നിക്ഷേപിക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ പലിശ കോർപ്പറേറ്റ് എഫ്ഡികളിൽ ലഭിക്കും. നിക്ഷേപിക്കുന്നതിന് മുന്‍പ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നിക്ഷേപത്തിന് നല്‍കിയ റേറ്റിംഗ് പരിശോധിക്കണം. നിക്ഷേപത്തിനും പലിശയ്ക്കും സുരക്ഷ ഉറപ്പാക്കുന്ന AAA റേറ്റിംഗ് ഉള്ള സ്ഥാപനങ്ങള്‍ നോക്കി നിക്ഷേപിക്കണം.

Also Read: ഒറ്റത്തവണ പണമടച്ചാൽ മാസ വരുമാനവുമായി എസ്ബിഐയും പോസ്റ്റ് ഓഫീസും; നിക്ഷേപിക്കാന്‍ റെഡിയല്ലേAlso Read: ഒറ്റത്തവണ പണമടച്ചാൽ മാസ വരുമാനവുമായി എസ്ബിഐയും പോസ്റ്റ് ഓഫീസും; നിക്ഷേപിക്കാന്‍ റെഡിയല്ലേ

പോസ്റ്റ് ഓഫീസ് നിക്ഷേപം

പോസ്റ്റ് ഓഫീസ് നിക്ഷേപം

ഹ്രസ്വകാലത്തേക്കുള്ള ആവശ്യത്തിന് നിക്ഷേപിക്കാവുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്. ഇതിൽ 1 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കാം. 1,000 രൂപയിൽ തുടങ്ങി 100 ന്റെ ​ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. വര്‍ഷത്തിലാണ് പലിശ കണക്കാക്കുന്നത്. 5.5 ശതമാനം പലിശ 1 വർഷത്തേക്ക് നൽകും.

Read more about: savings account
English summary

These Are The 4 deposits in Lieu Of Savings Account; Suitable For Short Term Investors

These Are The 4 deposits in Lieu Of Savings Account; Suitable For Short Term Investors
Story first published: Saturday, July 30, 2022, 23:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X