ബിഎസ്എൻഎൽ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ടെലികോം മേഖലയിലേക്ക് പതിയെ കമ്പനികൾ ഓരോന്നായി എത്തി. ടാറ്റ ഡൊക്കോമോയും എയർസെല്ലും എംടിഎസ് എന്നിങ്ങനെ നിരവധി കമ്പനികൾ, ഓരോന്നും പച്ച പിടിച്ചു വരുന്നതിനിടെയായിരുന്നു ജിയോയയുടെ വരവ്. ശുഭം. ജിയോ പയറ്റിയ മാർക്കറ്റിംഗ് തന്ത്രത്തിൽ കമ്പനികളോരോന്ന് വീണു. ഒടുവിൽ ജിയോയും എയർടെല്ലും ഭരിക്കുന്ന ടെലികോം മേഖലയായി ഇന്ത്യയിലേത്.
പല മേഖലകളിലും ഒരു കമ്പനിയുടെ കുത്തക എന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളത്. പ്രധാന മേഖലകളിലെല്ലാം രണ്ടു കമ്പനികൾ തമ്മിലുള്ള മത്സരം ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ട്. ലോകത്ത് ഈ ഇരട്ട കുത്തക (duopoly)യുള്ള നിരവധി മേഖലകളുണ്ട്. പേയ്മെന്റ് കാര്‍ഡ് മേഖലയില്‍ വിസ/ മാസ്റ്റര്‍ കാര്‍ഡ് എന്നിവയാണ് ഭരിക്കുന്നത്. സോഫ്റ്റ് ഡ്രിംഗ്സ് മേഖലയില്‍ പെപ്സിയും ഭരിക്കുന്നു. ഈ രീതിയിൽ ഇന്ത്യയിലെ ഇരട്ടകുത്തക (duopoly)യുള്ള മേഖലകൾ പരിശോധിക്കം.
ഫുഡ് ഡെലിവറി
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ രംഗത്ത് സ്വിഗ്ഗിയും സോമാറ്റോയും മാത്രമാണുള്ളത്. നേരത്തെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും സ്വിഗ്ഗിയോ സൊമാറ്റോയെ ഇവരെ ഏറ്റെടുക്കയോ ലയിക്കുകയോ ആയിരുന്നു. ഫുഡ്പാണ്ട, യൂബര്‍ ഈറ്റസ്, ഡൈന്‍ഔട്ട് എന്നിവ ഇതില്‍ ചെറിയ ഉദാഹരണം.
2021 ജൂലായില്‍ നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും നീതിയുക്തമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു. കമ്പനികള്‍ റസ്റ്റോറന്റുകളില്‍ നിന്ന് ഉയര്‍ന്ന കമ്മീഷന് വാങ്ങുകയും താല്പര്യമനുസരിച്ച് മുന്‍ഗണന നല്‍കുന്നതും ഇരു കമ്പനികൾക്കും എതിരെ വന്ന പരാതിയയിരുന്നു.
ഓൺലൈൻ ടാക്സി
ഓണ്‍ലൈന്‍ വഴി ടാക്സി ബുക്ക് ചെയ്യാന്‍ ഇന്ത്യയില്‍ ഒലയും യൂബറും മാത്രമാണുള്ളത്. ഇവയുടെ ഫണ്ടിംഗിന് മുന്നില്‍ നേരത്തെയുണ്ടായിരുന്ന പ്രാദേശിക കമ്പനികള്‍ അടച്ചു പൂട്ടുകയോ കളം വിട്ടുകയോ. ഇരട്ടകുത്തകയായതോടെ കമ്പനികൾക്കെതിരെ പരാതി ഉയർന്നു. ഉപഭോക്താക്കളും കമ്പനിയുമായി സഹകരിക്കുന്ന ടാക്സിക്കാരും വിവിധ വിഷയങ്ങളിൽ കമ്പനികളുമായി ഉടക്കി.
ടെലികോം
ടെലികോം മേഖലയിലെ ഇന്നത്തെ അവസ്ഥ എല്ലാവര്ക്കും പരിചിതമാണ്. 2016ലാണ് ജിയോ ഒരു വര്‍ഷത്തെ സൗജന്യ സിമ്മുമായി വിപണിയിലെത്തിയത്. അക്കാലത്ത് നിരവധി കമ്പനികളുണ്ടായ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജിയോയുടെ വിലകുറവിനോട് ഏറ്റുമുട്ടാന്‍ സാധിക്കാതെയാണ് പല കമ്പനികളും കളം വിട്ടത്.
ജിയോ വന്നതിന് പിന്നാലെയാണ് 14 വര്‍ഷത്തിനിടെ ആദ്യമായി എയര്‍ടെല്‍ 2019തില്‍ നഷ്ടത്തിലായി. നിലവില്‍ കമ്പനി ലാഭത്തിലാണ്. 2018ല്‍ ഐഡിയ, വോഡാഫോണ്‍ എന്നി വ്യത്യസ്ത ടെലികോം കമ്പനികള്‍ നിലനില്‍പ്പിന്റെ ഭാഗമായി ലയിച്ചു. എന്നിട്ടും കമ്പനി നിലവില്‍ നഷ്ടത്തിലാണ്.
ലാഭത്തിലുള്ള എയര്‍ടെലും ജിയോയുമാണ് ഇന്ന് വിപണി നിയന്ത്രിക്കുന്നത്. വില തീരുമാനിക്കുന്നതും ഇരു കമ്പനികള്‍ തന്നെ. ഇതിന്റെ ഫലമായി 2021 നവംബറില്‍ 20-25 ശതമാനം നിരക്കു വര്‍ധനവാണ് ഉണ്ടായത്.
ഇ-കോമേഴ്സ്
ഇന്ത്യന്‍ ഇ-കോമേഴ്സ് രംഗം ഭരിക്കുന്നതും രണ്ട് അമേരിക്കന്‍ കമ്പനികളാണ്. ആമസോണും വാല്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാർട്ടും. ഇരു കമ്പനിയുടെയും ഫണ്ടിംഗിന് മുന്നില്‍ ജബോംഗ്, ഷോപ്പ്ക്ലൂസ്, മിന്ത്ര, സ്നാപ്ഡീല്‍ എന്നീ കമ്പനികള്‍ക്ക് നിലനില്‍പ്പില്ലാതായി. ജഗോംബും മിന്ത്രയും ഫ്ളിപ്കാര്‍ട്ട് ഏറ്റെടുത്തു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം
കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടായത്. ഓണ്‍ലൈന്‍ രംഗത്ത് ഇടപെടാതിരുന്ന കുട്ടികള്‍ പോലും കോവിഡ് സമയത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പരിചിതമായി. ഈ സാഹചര്യത്തിലാണ് 2020, 2021 വര്‍ഷത്തില്‍ ബൈജൂസ് 12 ഓണ്‍ലൈന്‍ എജ്യു കമ്പനികളെ ഏറ്റെടുത്തത്. ആകാശ് കോച്ചിംഗ്, ഗ്രേറ്റ് ലേണിംഗ്, ടോപ്പര്‍, ഗ്രേഡ്അപ്പ് എന്നിവ ഇതില്‍ പ്രധാനമാണ്. അണ്‍അക്കാദമി 9 കമ്പനികളെ ഏറ്റെടുത്തു. വൈഫൈസ്റ്റഡി, പ്രിപ്#ലാഡര്‍, മാസ്ട്രീ, കോഡ്ചീഫ് എന്നിവയായിരുന്നു ഇവ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
