വിരമിക്കൽ കാലം സുഖകരമായി ജീവിക്കണമെങ്കിൽ പണം അത്യാവശ്യമാണ്. അതിനായി നേരത്തെ പണം കണ്ടു വെയ്ക്കണമെന്ന് പറയാറുണ്ട്. വിരമിക്കൽ കാലത്തെ വരുമാനം നികുതിയായി പോകുമെന്നുള്ള പേടി വേണ്ട. കയ്യിൽ പണമൊക്കെ ഉണ്ടെങ്കിൽ ഇതിന് ലഭിക്കുന്ന ഇളവുകൾ നേടിയെടുത്താൽ മതി. 60ാം വയസിലാണ് സാധാരണ വിരമിക്കൽ കാലം ആരംഭിക്കുന്നത്. 60 കഴിഞ്ഞവർക്ക് നിരവധി ഇളവുകൾ സർക്കാർ അനുവദിക്കുന്നുണ്ട്.
നികുതി ഇളവും നിക്ഷേപത്തിനുള്ള സൗകര്യമായി ഉയർന്ന പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് ഉറപ്പാക്കുന്നുണ്ട്. ഇതോടൊപ്പം വാതിൽപ്പടി ബാങ്കിംഗ് സൗകര്യങ്ങളും മുതിർന്ന പൗരന്മാർക്ക് ലഭിക്കും. ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉയര്‍ന്ന പലിശ
മിക്ക ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കാറുണ്ട്. സ്ഥിര നിക്ഷേപത്തിനും ആവര്‍ത്തന നിക്ഷേപത്തിനുമാണ് പൊതുവില്‍ അധിക നിരക്ക് ലഭിക്കുന്നത്. പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.25 ശതമാനം മുതല്‍ 0.5 ശതമാനം പലിശ ബാങ്കുകള്‍ നല്‍കും. ബാങ്കുകള്‍ക്ക് അനുസരിച്ച് ഇത് മാറ്റം വരും.
പലിശയ്ക്ക് നികുതിയിളവ്
60 വയസില്‍ താഴെ പ്രായമുള്ള നികുതി ദായകന് 10,000 രൂപ മാത്രമാണ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപത്തിലെ പലിശ വരുമാനത്തിന് ഇളവുള്ളത്. എന്നാല്‍ 2019-20 മുതല്‍ സെക്ഷന്‍ 80ടിടിബി പ്രകാരം സേവിംഗ് ബാങ്ക് അക്കൗണ്ടിലെയും പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, മറ്റു ബാങ്കുകള്‍ എന്നിവിടങ്ങളിലെ ഏത് നിക്ഷേപത്തിനും ലഭിക്കുന്ന പലിശ വരുമാനം 50,000 രൂപ വരെ മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുണ്ട്. 50,000 രൂപയില്‍ കുറവാണെങ്കില്‍ ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല.
ബാങ്കിംഗ് സേവനം വീട്ടു പടിക്കല്‍
70 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരായ ഉപഭോക്താക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമുണ്ട്. രാജ്യത്താകമാനം ഈ സേവനം ലഭിക്കും. വാതില്‍പടി സേവനം ലഭ്യമാക്കുന്ന ബ്രാഞ്ചുകളുടെ വിവരങ്ങള്‍ ബാങ്ക് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം/ ആശുപത്രി ചെലവ്
ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നത് വഴി ആദായ നികുതി സെക്ഷന്‍ 80ഡി പ്രകാരം 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കും. സാധാരണ നികുതിദായകര്‍ക്ക് ഇത് 25,000 രൂപ മാത്രമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്ത മുതിര്‍ന്ന പൗരന്റെ ആശുപത്രി ചെലവ് ഇനത്തില്‍ 50,000 രൂപ വരെയും ആദായ നികുതി ഇളവ് ലഭിക്കും. ഇവ കറന്‍സിയായി അടച്ചാല്‍ ഇളവ് ലഭിക്കില്ല.
നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നത് വഴി ഉണ്ടാകുന്ന ചെലവുകള്‍ക്ക് സെക്ഷന്‍ 80ഡിഡിബി വഴി 1 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് ഇത് 40,000 രൂപ മാത്രമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications