മേയ്, ജൂണ്‍ മാസങ്ങളിലായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് 90 അടിസ്ഥാന നിരക്കാണ് രണ്ട് മാസത്തിനിടെ ഉയര്‍ത്തിയത്. ഇതിന്റെ ചുവടു പിടിച്ച് പ്രധാന ബാങ്കുകളെല്ലാം നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. ഇതിൽ സ്വകാര്യ ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കാണ് ഇവിടെ പരിശോധിക്കുന്നത്.
സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, കൊടക് മഹീന്ദ്രാ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഈയിടെ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. വമ്പൻ ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ബാങ്കുകൾ 6.75 ശതമനം വരെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് നൽകുന്നുണ്ട്.
കൂടുതല്‍ ഉപഭോക്താക്കളെയാണ് ചെറുബാങ്കുകള്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മികച്ച ട്രാക്ക് റെക്കോഡ് ഉള്ളതും മികച്ച സേവനം നൽകുന്നതും പ്രധാന നഗരങ്ങളിൽ ബ്രാഞ്ച്, എടിഎം സൗകര്യങ്ങള്‍ നൽകുന്നതുമായ ബാങ്കുകളിൽ ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത് അക്കൗണ്ട് ഉടമയ്ക്ക് നേട്ടമാണ്. അക്കൗണ്ടിലെ പണത്തിന് അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടും. ഉയർന്ന നിരക്കാണ് ചുവടെ വിശദീകരിക്കുന്നത്.
ഡിസിബി ബാങ്ക്
ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്കിന് (ഡിസിബി) 1995 മേയ് 31 നാണ് റിസര്‍വ് ബാങ്കില്‍ നിന്നും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് ലൈസന്‍സ് ലഭിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് രാജ്യത്തൊട്ടാകെ 400 ബ്രാഞ്ചുകളുണ്ട്. സേവിംഗ്സ് അക്കൗണ്ടില്‍ 2500- 5000 രൂപ വരെയാണ് മിനിമം ബാലന്‍സായി ആവശ്യം. സേവിംഗ്സ് അക്കൗണ്ടുകള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 6.75 ശതമാനമാണ് ഡിസിബി ബാങ്ക് നല്‍കുന്നത്.
ആര്‍ബിഎല്‍ ബാങ്ക്
രാജ്യത്താകമാനം 500 ബ്രാഞ്ചും 10.66 മില്യണ്‍ ഉപഭോക്താക്കളാണ് ആർബിഎൽ ബാങ്കിനുള്ളത്. 1943 ല്‍ ആരംഭിച്ച ബാങ്ക് നേരത്തെ രത്നാകര്‍ ബാങ്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. 2014 ലാണ് ആര്‍ബിഎല്‍ ബാങ്ക് ലിമിറ്റഡ് എന്ന് പേരുമാറ്റിയത്. മുംബൈയിലാണ് ആസ്ഥാനം. 2500 രൂപ മുതല്‍ 5000 രൂപ വരെയാണ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ്. പരമാവധി 6 ശതമാനം പലിശ സേവിംഗ്സ് അക്കൗണ്ടുകൾക്ക് ബാങ്ക് നല്കുന്നു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
പരമാവധി 6 ശതമാനമാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നല്കുന്ന പലിശ നിരക്ക്. ശരാശരി 10,000 രൂപയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ ആവശ്യമുള്ള മിനിമം ബാലന്‍സ്. 2015 ലാണ ഐഡിഎഫ്സി ബാങ്ക് ആരംഭിക്കുന്നത്. 2018 ല്‍ ബാങ്കിതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റുമായി ബാങ്ക് ലയിച്ചു. ഇതിന് ശേഷം 2018 ഡിസംബര്‍ മുതലാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്ന് പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബന്ധന് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് പരമാവധി 6 ശതമാനം പലിശ നിരക്കാണ് ബന്ധന് ബാങ്ക് അനുവദിക്കുന്നത്. മാസത്തില്‍ 5,000 രൂപയാണ് ബന്ധന് ബാങ്ക് സേവിംഗ്സ് അക്കൗണ്ടില്‍ ആവശ്യമായ കുറഞ്ഞ ബാലന്‍സ്. 2015 ല്‍ കൊല്‍ക്കത്തയിലാണ് ബാങ്ക് ആരംഭിക്കുന്നത്. നേരത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായരുന്നു. നിലവില്‍ 2.6 കോടി ഉപഭോക്താകകള് കമ്പനിക്കുണ്ട്.
യെസ് ബാങ്ക്
2004ലാണ് യെസ് ബാങ്ക് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. യെസ് ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ മാസത്തിലുള്ള കുറഞ്ഞ നിക്ഷേപം 25000 രൂപയാണ്. ബാങ്ക് നല്കുന്ന പരമാവധി പലിശ നിരക്ക് 5 ശതമാനമാണ്. ഇതോടൊപ്പം പ്രധാന സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് എത്രയാണെന്ന് നേക്കാം. ആക്സിസ് ബാങ്ക്- 3 ശതമാനം, എച്ച്ഡിഎഫ്സി ബാങ്ക്- 3.50 ശതമാനം, കൊടക് മഹീന്ദ്ര ബാങ്ക്- 3.50 ശതമാനം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- 5 ശതമാനം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
