നിക്ഷേപിക്കാനുള്ള സാധ്യതകൾ ഓരോരുത്തർക്ക് മുന്നിലും നിരവധിയാണ്. ഇതിൽ നിന്ന് തനിക്ക് അനുയോജ്യമായവ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെയാണ് വിജയം നേടാൻ സാധിക്കുക. എങ്ങനെയാണ് അനുയോജ്യമായ നിക്ഷേപം കണ്ടെത്തുക. റിസ്കെടുക്കാനുള്ള ശേഷി നിക്ഷേപം തിരഞ്ഞെടുക്കുമ്പോഴുള്ള പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയെങ്കിൽ റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർ എവിടെയാണ് നിക്ഷേപിക്കേണ്ടത്.
നിക്ഷേപത്തിന്റെ സങ്കീര്‍ണതകളെ പറ്റി ധാരണയില്ലാത്തവര്‍ക്ക് കണ്ണും പൂട്ടി നിക്ഷേപിക്കാവുന്നയിടങ്ങളാണ് നഷ്ട സാധ്യതയില്ലാത്ത നിക്ഷേപങ്ങള്‍. നിക്ഷേപത്തിന് മാന്യമായ ആദായം ലഭിക്കുന്നതിനൊപ്പം വിപണിയിലെ ചാഞ്ചാട്ടങ്ങളൊന്നും ബാധകമാകാതെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. വിപണിയുടെ ഏറ്റകുറച്ചിലുകളിലൂടെ കടന്ന് പോകാന്‍ ആഗ്രഹിക്കാത്ത സുരക്ഷിതത്വവും സ്ഥിരതയുമുള്ള നിക്ഷേപം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന നിക്ഷേപങ്ങള്‍ പരിഗണിക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമെന്നതാണ്. 1968 ല്‍ ആരംഭിച്ച പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സേവിംഗ്സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൈകാര്യം ചെയ്യുന്നത്. 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. നിക്ഷേപിക്കുന്ന തുകയും ലഭിക്കുന്ന പലിശയും കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയും പലിശ രഹിതമാണ്. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
തപാല്‍ വകുപ്പ് അനുവദിക്കുന്ന സേവിംഗ്സ് ബോണ്ടാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. നിക്ഷേപത്തിന് 6.8 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. നിക്ഷേപിക്കുന്നതിന് പരിധിയില്ല. അതേസമയം 1.5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ആദായ നികുതിയിളവ് ലഭിക്കും.
നാഷണല്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തില്‍ നിന്ന് ഉറപ്പുള്ള വരുമാനവും നിക്ഷേപത്തിന് പൂര്‍ണ സുരക്ഷയും നല്കുന്നു. നാഷണല്‍ സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ആദായ നികുതി ബാധകമാണ്. ഈ തുകയ്ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല. നികുതി നിക്ഷേപകന് നേരിട്ട് അടയ്ക്കണം.
വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട്
നേരത്തെ പൂര്‍ണമായും നികുതി രഹിതമായിരുന്നു വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍. 2021 ലെ ബജറ്റ് പ്രകാരം, തൊഴിലാളിയുടെ നിക്ഷേപം 2.5 ലക്ഷത്തില്‍ കൂടിയാല്‍ ലഭിക്കുന്ന പലിശയ്്ക്ക് ആദായ നികുതി നല്‍കണം. 8.1 ശതമാനമാണ് വൊളണ്ടറി പ്രൊവിഡന്റ് ഫണ്ടിലെ പലിശ നിരക്ക്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ബാധകമായ തൊഴിലാളികള്‍ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കണമെന്ന് നിര്‍ബന്ധമില്ല. അതേസമയം നിക്ഷേപം തുടങ്ങിയാല്‍ അഞ്ച് വര്‍ഷത്തിന് മുന്‍പം നിക്ഷേപം പിന്‍വലിക്കാനോ അവസാനിപ്പിക്കാനോ സാധിക്കില്ല.
ലിക്വിഡ് ഫണ്ട്
ഒരു തരം മ്യൂച്വല്‍ ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍. ട്രഷറി ബോണ്ട്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കോമേഷ്യല്‍ പേപ്പര്‍ തുടങ്ങിയ മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഇതിനാല്‍ നഷ്ട സാധ്യത വളരെ കുറവാണ്.
ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപം വഴി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളെക്കാളും ചില സാഹചര്യങ്ങളില്‍ സ്ഥിര നിക്ഷേപങ്ങളെക്കാളും ആദായം ലഭിക്കും. 10 വര്‍ഷത്തെ നിക്ഷേപത്തില്‍ നിന്ന് 6.41 ശതമാനം മുതല്‍ 7.25 ശതമാനം വരെ ആദായം ലഭിക്കും. ദിവസത്തേക്കോ മാസത്തേക്കോ നിക്ഷേപം നടത്താം.
സ്വര്‍ണം
എല്ലാ കാലത്തും നിക്ഷേപകരുടെ ഇഷ്ട തിരഞ്ഞെടുപ്പാണ് സ്വര്‍ണം. മാര്‍ക്കറ്റിന്റെ ആഘാതങ്ങളേല്ക്കാതെ പണപ്പെരുപ്പത്തെ മറികടക്കാന്‍ സ്വര്‍ണത്തിലെ നിക്ഷേപം വഴി സാധിക്കും. സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗമാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. മൂന്ന് വര്‍ഷത്തെ സിഎജിആര്‍ 11.4 ശതമാനം മുതല്‍ 12.8 ശതമാനം വരെയാണ്. കോവിഡ് കാലത്ത് പോലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications