പലിശയിൽ മുന്നിൽ കോർപ്പറേറ്റ് എഫ്ഡികൾ; സ്ഥിര നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 6 സ്ഥാപനങ്ങൾ

സ്ഥിര നിക്ഷേപകർക്ക് പലിശ നിരക്കിനോട് വിട്ടു വീഴ്ചയില്ല. ഇതിനാൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പോലെ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളെയും ഇപ്പോള്‍ നിക്ഷേപകര്‍ പരിഗണിക്കുന്നുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന പലിശ തന്നെയാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപത്തിന്റെ ആകര്‍ഷണീയത.

പലിശ നിരക്കിലെ വ്യത്യാസവും റിസ്കുമാണ് കോർപ്പറേറ്റ് എഫ്ഡിയും ബാങ്ക് എഫ്ഡിയും തമ്മിലുള്ള വ്യത്യാസം. പലിശ കൂടുന്നതിന് അനുസരിച്ച് റിസ്ക് കോർപ്പറേറ്റ് എഫ്ഡികളിൽ കൂടുതലാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പോലെ ആദായ നികുതിയും കോര്‍പ്പറേറ്റ് എഫ്ഡികള്‍ക്ക് ബാധകമാണ്.

കോര്‍പ്പറേറ്റ് എഫ്ഡി- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോര്‍പ്പറേറ്റ് എഫ്ഡി- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് കെഡ്രിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സുണ്ട്. കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപത്തില്‍ ഇത്തരം സുരക്ഷിതത്വമില്ല. റേറ്റിം​ഗ് ഏജൻസികൾ നൽകുന്ന റേറ്റിംഗ് നോക്കിയാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലേക്ക് നിക്ഷേപിക്കേണ്ടത്.

AA റേറ്റിംഗ് ലഭിച്ച സ്ഥാപനമാണെങ്കില്‍ സമയത്ത് പണം തിരിച്ചു ലഭിക്കുമെന്നുള്ള ഉറപ്പാണ് സൂചിപ്പിക്കുന്നത്. നിക്ഷേപം നേരത്തെ പിന്‍വലിക്കുന്നതിന് കര്‍ശന നിബന്ധനകളുണ്ടോ എന്ന കാര്യം കൂടി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതാണ്. റേറ്റിംഗ് ഏജന്‍സികള്‍ AA റേറ്റിംഗ് നല്‍കിയ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്

ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് 12 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്. റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ MAA+/ടtable റേറ്റിംഗ് നല്‍കിയ നിക്ഷേപമാണിത്. 2022 ജൂണില്‍ റേറ്റിംഗ് പുനപരിശോധിച്ചപ്പോള്‍ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സിന്റെ സുരക്ഷ ഉയര്‍ന്നിട്ടുണ്ട്. 7.62 ശതമാനമാണ് ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് നല്‍കുന്ന ഉയരുന്ന പലിശ നിരക്ക്.

ഇതേ റേറ്റിംഗുള്ള മറ്റൊരു സ്ഥാപനമാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്. 12 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.62 ശതമാനം പലിശ നല്‍കും,

 ബാജാജ് ഫിനാന്‍സ്

ബജാജ് ഫിന്‍സെര്‍വിന് കീഴില്‍ വരുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബാജാജ് ഫിനാന്‍സ്. പൂനെയാണ് ആസ്ഥാനം. 12 മാസം മുതല്‍ 60 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ബജാജ് ഫിനാന്‍സ് നല്‍കുന്നത്. ക്രിസില്‍ FAAA / Stable റേറ്റിംഗ് നല്‍കിയ സ്ഥിര നിക്ഷേപമാണ് ബാജാജ് ഫിനാന്‍സിന്റേത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രൊമോട്ട് ചെയ്യുന്ന ഹൗസിംഗ് ഫിനാന്‍്‌സ് കമ്പനിയാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്. 12 മാസം മുതല്‍ 120 മാസം വരെയുള്ള സ്ഥിര നിക്ഷേപം കമ്പനി സ്വീകരിക്കും. ഉയര്‍ന്ന പലിശ നിരക്ക് 7.02 ശതമാനമാണ്. ക്രിസില്‍ FAA+ / Negative റേറ്റിംഗാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടെ നിക്ഷേപത്തിന് നല്‍കിയ റേറ്റിംഗ്.

സുന്ദരം ഹോം ഫിനാന്‍സ്

സുന്ദരം ഫിനാന്‍സിന്റെ സഹ സ്ഥാപനാണ് സുന്ദരം ഹോം ഫിനാന്‍സ്. 36 മാസം മുതല്‍ 60 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്. ക്രിസില്‍ FAAA/ Stable റേറ്റിംഗ് നല്‍കിയ സ്ഥിര നിക്ഷേപത്തിന് കമ്പനി നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക് 6.96 ശതമാനമാണ്.

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ സ്ഥിര നിക്ഷേപത്തിന് ക്രിസില്‍ FAAA/ Stable റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. 12 മുതല്‍ 60 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനമാണ് പലിശ നിരക്ക്.

ഐസിഐസിഐ ഹോം ഫിനാന്ഡസ് കമ്പനി.

ഐസിഐസിഐ ബാങ്കിന്റെ കീഴില്‍ വരുന്ന ഹൗസിംഗ് ഫിനാന്‍സ് കമ്പനിയാണ് ഐസിഐസിഐ ഹോം ഫിനാന്‍സ് കമ്പനി. 12 മാസം മുതല്‍ 120 മാസം വരെയുള്ള സ്ഥിര നിക്ഷേപം കമ്പനി നല്‍കുന്നുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് 6.80 ശതമാനമാണ്. കമ്പനിയുടെ സ്ഥിര നിക്ഷേപത്തിന് ക്രിസില്‍ FAAA/ Stable റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X