സാധാരണക്കാർ നിക്ഷേപിക്കാനൊരുങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് പലിശ നിരക്കായിരിക്കും. ഉയർന്ന പലിശയാണ് ഏതൊരാളെയും സന്തോഷപ്പെടുത്തുന്നത്. ഇതിനൊപ്പം റിസ്‌ക് കുറഞ്ഞവയും നിക്ഷേപകരുടെ താൽപര്യമാണ്. എന്നാൽ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ് ആദായവും റിസകും. റിസ്‌കെടുക്കാതെ നല്ല ആദായം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇതിനാൽ റിസ്കില്ലാതെ ഭേദപ്പെട്ട ആദായം ലഭിക്കുന്ന ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് പലരും പരമാവധി ആശ്രയിക്കുന്നത്.
സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളിൽ കണ്ണോടിച്ചാൽ സ്ഥിര നിക്ഷേപത്തെക്കാൾ ആദായം നൽകുന്ന പദ്ധതികളുണ്ട്. ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും എളുപ്പത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്നവയാണിവ. രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിലവിൽ സ്ഥിര നിക്ഷേപിത്തിന് നൽകുന്ന ഉയർന്ന പലിശ 5.5 ശതമാനമാണ്. ഇതിനെക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്ന നഷ്ട സാധ്യതയില്ലാത്ത 7 നിക്ഷേപങ്ങളാണ് പരിചയപ്പെടുത്തുന്നത്.
1. നാഷണൽ പെൻഷൻ സ്‌കീം
വിരമിക്കൽ കാലത്തിന് ശേഷം സ്ഥിര വരുമാനം തേടുന്നവർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്‌കീം. പെൻഷനായും നിക്ഷേപമായും ഉപയോഗിക്കാവുന്ന പദ്ധതിയാണിത്. എൻപിഎസ് അക്കൗണ്ടിലെ പണം സർക്കാർ സെക്യൂരിറ്റികളിലും ഓഹരികളിലുമാണ് നിക്ഷേപിക്കുക. നിക്ഷേപിക്കാവുന്ന തുകയ്ക്ക് ഉയർന്ന പരിധിയില്ല. നികുതിയളവാണ് നിക്ഷേപത്തിന്റെ മറ്റൊരു പ്രത്യേകത.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപയും സെക്ഷൻ 80സിസിഡി പ്രകാരം 50,000 രൂപയും ആദായ നികുതി ഇളവ് ലഭിക്കും. 60 വയസിന് ശേഷമാണ് നിക്ഷേപത്തിൽ നിന്ന് ആനുകൂല്യം ലഭിക്കുക. 60ാം വയസിൽ ആകെ നിക്ഷേപത്തിലെ 60 ശതമാനം പിൻവലിക്കാൻ സാധിക്കും. 40 ശതമാനം പെൻഷനായി ആന്യുറ്റിയിലേക്ക് മാറ്റുന്നതാണ് രീതി. നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം. ശരാശരി 10 ശതമാനം ആദായം പ്രതീക്ഷിക്കാം.
2. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. നിക്ഷേപിക്കാനുള്ള തുറഞ്ഞ തുക 100 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപിക്കാവുന്നൊരു പോസ്റ്റ് ഓഫീസ് നിക്ഷേപമാണിത്. നിലവിൽ 6.8 ശതമാനമാണ് സ്‌കീമിന്റെ വാർഷിക പലിശ. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് ഈട് നൽകി വായ്പ എടുക്കാൻ സാധിക്കും.
3. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. പൂർണമായും നികുതി രഹിതമായി നിക്ഷേപം കൂടിയാണിത്. 7.1 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. 500 രൂപയാണ് വർഷത്തിൽ നടത്തേണ്ട കുറഞ്ഞ നിക്ഷേപം. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നികുതിയിളവുണ്ട്. 15 വർഷമാണ് കാലാവധി. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും നികുതിയിളവ് ലഭിക്കും.
4. സുകന്യ സമൃദ്ധി യോജന
പെൺകുട്ടിൾക്കായുള്ള നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ബാങ്കുകളിലും പോസ്റ്റ് ഓഫീസ് വഴിയും പദ്ധതിയിൽ ചേരാം. സാമ്പത്തിക വർഷത്തിൽ 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കണം.
ഇതിന് 7.6 ശതമാനം പലിശ ലഭിക്കും. പലിശയ്ക്ക് ആദായ നികുതിയിളവുണ്ട്. പെൺകുട്ടിക്ക് 21 വയസ് പൂർത്തിയാകുമ്പോൾ അക്കൗണ്ടിന് കാലാവധിയെത്തും. 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടന്നാലും അക്കൗണ്ട് അവസാനിപ്പിക്കാം.
5. സോവറിൻ ഗോൾഡ് ബോണ്ട്
കേന്ദ്ര സർക്കാറിനായി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ ബോണ്ടാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഭൗതികമായി സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് പകരമായി 2015 നവംബറിലാണ് കേന്ദ്രസർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്. വിലയിലുണ്ടാകുന്ന മാറ്റത്തിനൊപ്പം ഇഷ്യു ചെയ്ത വിലയ്ക്ക് 2.5 ശതമാനം പലിശയും സോവറിൻ ഗോൾഡ് ബോണ്ടിൽ നിന്ന് ലഭിക്കും. പ്രായ പരിധിയില്ലാതെ വ്യക്തികൾക്ക് നിക്ഷേപിക്കാം. ഓൺലൈനായി വാങ്ങുമ്പോൾ ഇഷ്യൂ വിലയിൽ 50 രൂപ കുറവ് ലഭിക്കും.
6. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞവർക്കുള്ള നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമിം. 1,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. 7.4 ശതമാനമാണ് പലിശ നിരക്ക്. ത്രൈമാസങ്ങളിൽ പലിശ ലഭിക്കും. 5 വർഷമാണ് സ്കീമിന്റെ കാലാവധി. 3 വർഷത്തേക്ക് കാലാവധി കൂട്ടി വാങ്ങാൻ സാധിക്കും. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
