നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കുന്നത് കേന്ദ്രസർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളിലാണ്. ഇതിനാൽ തന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് സ്വീകാര്യത വർധിക്കുന്നത്. ഇതോടൊപ്പം ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കുമെന്നതിനാൽ സാധാരണക്കാർ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. മന്ത്ലി ഇൻകം സ്കീം, ആർഡി അക്കൗണ്ട്, ടൈം ഡിപ്പോസിറ്റ്, പിപിഎഫ് അടക്കം നിരവധിയായ നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിന്റേതായിട്ടുണ്ട്.
നിക്ഷേപകർക്ക് സുരക്ഷിതത്വത്തിനൊപ്പം ഉയർന്ന പലിശയും പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ഇതുവഴി കുറഞ്ഞ കാലയളവിനുള്ളിൽ നിക്ഷേപം ഇരട്ടിപ്പിക്കാൻ സാധിക്കും. ഓരോ നിക്ഷേപത്തിനും പലിശ നിരക്കും കാലാവധിയും നികുതി ആനുകൂല്യങ്ങളും വ്യത്യസ്തമാണ്. ഇതിനാൽ നിക്ഷേപകന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതികൾ തിരഞ്ഞെടുത്ത് വേണം നിക്ഷേപിക്കാൻ. ഇത്തരത്തിൽ പണം ഇരട്ടിയാക്കാൻ സഹായിക്കുന്ന 6 പദ്ധതികളാണ് ചുവടെ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപ പദ്ധതിയാണ്. 4 വ്യത്യസ്ത കാലയളവുകളില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നടത്താന്‍ സാധിക്കും. 1,2,3 വര്‍ഷ കാലയളവുകളില്‍ 5.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. 5 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് 6.7 ശതമാനം പലിശയും ലഭിക്കും. പത്ത് വര്‍ഷം നിക്ഷേപം നടത്തിയാലാണ് പണം ഇരട്ടിക്കുക.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് 4 ശതമാനം പലിശയാണ് നല്‍കുന്നത്. സേവിംഗ്സ് അക്കൗണ്ടിലെ പണം ഇരട്ടിയാകാന്‍ ദീര്‍ഘകാലം കാത്തിരിക്കണം. 18 വര്‍ഷമാണ് പണം ഇരട്ടിയാകാന്‍ വേണ്ടി വരിക.
പോസ്റ്റ് ഓഫീസ് ആര്‍ഡി
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ ജനപ്രീയയമായ നിക്ഷേപമാണ്. മാസത്തവണകളായാണ് ആവര്‍ത്തന നിക്ഷേപത്തില്‍ പണം അടയ്ക്കേണ്ടത്. 5.8 ശതമാനമാണ് പലിശ ലഭിക്കുന്നത്. ഇത് ബാങ്കുകള്‍ നല്കുന്നതിനെക്കാള് ഉയര്‍ന്ന നിരക്കാണ്. 12 വര്‍ഷത്തിന് ശേഷം നിക്ഷേപം ഇരട്ടിയാകും.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം
മാസ വരുമാനം ഉറപ്പാക്കാന്‍ പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം. 1,000 രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാം. 5 വര്‍ഷം ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപത്തിന് 6.6 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. ബാങ്ക് നിക്ഷേപങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഭേദപ്പെട്ട നിരക്കാണിത്. ഈ നിരക്കില്‍ 10 വര്‍ഷം നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാകും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്കായി ആരംഭിച്ച നിക്ഷേപമാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം. സാധാരണകാർക്ക് 60 വയസ് കഴിഞ്ഞാൽ പദ്ധതിയിൽ ചേരാം. സേനാ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്ക് 50 വയസ് മതി. 1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. വര്‍ഷത്തില്‍ നാല് തവണകളായി പലിശ ലഭിക്കുമെന്നത് നിക്ഷേപത്തിന്റെ പ്രത്യേകതകയാണ്. 7.4 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. 9 വര്‍ഷമെടുത്ത് നിക്ഷേപം ഇരട്ടിക്കും.
പോസ്റ്റ് ഓഫീസ് പിപിഎഫ്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. കാലാവധിയായ 15 വര്‍ഷത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ നിക്ഷേപം ഇരട്ടിയായിട്ടുണ്ടാകും. വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പിപിഎഫ് അക്കൗണ്ട് ബാങ്കുകളില്‍ നിന്നും ആരംഭിക്കാം. പൂർണമായും നികുതി രഹിതമായ നിക്ഷേപമാണ് പിപിഎഫ്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications