നിക്ഷേപിച്ച് പണം ഇരട്ടിയാക്കാം, ലാഭകരമായ 6 സർക്കാർ പദ്ധതികൾ നോക്കാം

നിക്ഷേപം ഇരട്ടിയാക്കുന്ന പല പദ്ധതികളും ഇന്ന് നാട്ടിലുണ്ട്. സൂക്ഷിച്ച് നിക്ഷേപിച്ചില്ലെങ്കിൽ ഇരട്ടിയാകുന്നതിലും വേ​ഗത്തിൽ പണം ശൂന്യമാകുന്നത് നിക്ഷേപകൻ കാണേണ്ടി വരും. പലിശ നിരക്കും സുരക്ഷിതത്വവും നിക്ഷേപത്തിൽ പ്രധാനമാണ്. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ നിക്ഷേപം ഇരട്ടിയാക്കും. എന്നാൽ പദ്ധതികളിലെ നഷ്ട സാധ്യത പ്രവചനാതീതമാണ്.

സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന നിക്ഷേപകരാണെങ്കിൽ പണം ഇരട്ടിയാകാൻ പോസ്റ്റോഫീസ് പദ്ധതികളുണ്ട്. റിസ്ക് ഇല്ല എന്നതും ഉറപ്പായ റിട്ടേണും ആണ് പോസ്റ്റ് ഓഫീസ് പദ്ധതികളെ ആകര്‍ഷകമാക്കുന്നത്. ഇത്തരത്തിലുള്ള 6 പദ്ധതികളാണ് ചുവടെ. ഓരോ നിക്ഷേപത്തിലും ചേരാനുള്ള യോ​ഗ്യതകൾ വ്യത്യസ്തമാണ്. ഇതിനാൽ അനുയോജ്യമായവ തിരഞ്ഞെടുത്ത് നിക്ഷേപിക്കണം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ 1 മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ നല്‍കുന്നത്. 13 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കാന്‍ സാധിക്കും. 6.7 ശതമാനമാണ് 5 വര്‍ഷ കാലാവധിയുള്ള ടൈം നിക്ഷേപത്തിന് നല്‍കുന്നത്. ഈ പലിശ നിരക്കില്‍ 10 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. പ്രായ പരിധിയില്ലാതെ ആർക്കും ചേരാവുന്ന പദ്ധതിയാണിത്.

പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട്

4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശ നിരക്ക്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നൊരാള്‍ക്ക് പണം ഇരട്ടിയാകണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കണം. 18 വര്‍ഷമെടുത്താണ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപം ഇരട്ടിയാകുന്നത്.

പോസ്റ്റ് ഓഫീസ് ആർഡി

പോസ്റ്റ് ഓഫീസ് ആർഡി

മാസത്തില്‍ നിക്ഷേപം നടത്താവുന്ന പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ 5.8 ശതമാനമാണ് പലിശ നിരക്ക്. 100 രൂപ മുതൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കാം. 5 വർഷമാണ് കാലാവധി. ഇത് ദീർഘിപ്പിക്കാൻ സാധിക്കും. നിക്ഷേപം 12 വര്‍ഷത്തേക്ക് തുടരുകയാണെങ്കിൽ ഇപ്പോഴത്തെ പലിശ നിരക്ക് വെച്ച് പണം ഇരട്ടിയാക്കാം. പ്രായ പൂർത്തിയാവാത്തവർക്ക രക്ഷിതാക്കളുടെ പേരിലും ആർഡി അക്കൗണ്ട് ആരംഭിക്കാം. 

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സകീം

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സകീം

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായുള്ള നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 60 കഴിഞ്ഞവർക്ക് 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. 5 വർഷമാണ് കാലാവധി. 7.4 ശതമാനം പലിശ നിക്ഷേപകര്‍ക്ക് പദ്ധതി നല്‍കുന്നുണ്ട്. നിക്ഷേപം 9.73 വര്‍ഷത്തേക്ക് നീട്ടിയാൽ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിൽ നിന്ന് പണം ഇരട്ടിയാകും.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

കാലാവധിക്ക് മുൻപ് തന്നെ നിക്ഷേപം ഇരട്ടിയാകുന്ന പദ്ധതിയാണിത്. 15 വര്‍ഷ കാലാവധിയുള്ള നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിലവിൽ 7.1 ശതമാനം പലിശ നിക്ഷേപങ്ങൾക്ക് ലഭിക്കും. 10.4 വര്‍ഷത്തെ നിക്ഷേപത്തിലൂടെ പിപിഎഫ് അക്കൗണ്ടിലെ പണം ഇരട്ടിയാക്കാം. നിക്ഷേപത്തിന് മുകളിൽ വായ്പയും പിപിഎഫ് അനുവദിക്കുന്നുണ്ട്.

 

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള പദ്ധതിയാണ്. 10 വയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കാണ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. 7.6 ശതമാനം പലിശ നിരക്ക് പദ്ധതിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇതു പ്രകാരം 9.47 വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാം. 250 രൂപ മുതൽ 1.5 ലക്ഷം വരെയാണ് വർഷത്തിൽ നിക്ഷേപിക്കാനാവുക. പെൺകുട്ടിക്ക് 21 വയസ് പൂർത്തിയാകുന്നത് വരെയാണ് നിക്ഷേപത്തിന്റെ കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X