നിക്ഷേപം വളരും റിസ്കെടുക്കാതെ; സർക്കാർ ​ഗ്യാരണ്ടി തരുന്ന 7 നിക്ഷേപങ്ങൾ നോക്കാം

റിസ്കെടുക്കാതെയുള്ള നിക്ഷേപം പണമിറക്കുന്നൊരാളെ സംബന്ധിച്ച് ആകർഷകമാണ്. നിക്ഷേപത്തിന് മാന്യമായ പലിശയും ലഭിക്കുമെങ്കിൽ ഇത്തരം നിക്ഷേപരുടെ മനം നിറയ്ക്കും. രാജ്യത്ത് റിസ്കെടുക്കാതെ നിക്ഷേപിക്കാവുന്ന പദ്ധതികൾ സർക്കാർ ​ഗ്യാരണ്ടിയുള്ളവയാണ്. ചെറുതും വലുതുമായ പലതരം നിക്ഷേപങ്ങൾ സർക്കാർ ​ഗ്യാരണ്ടിയോടെയുണ്ട്. ഇതിൽ മികച്ച ആദായം തരുന്നവ തിരഞ്ഞെടുത്ത് നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിലുള്ള 7 നിക്ഷേപങ്ങളാണ് ചുവടെ വിശദമാക്കുന്നത്. 

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം മാസ വരുമാനം ലഭിക്കുന്നൊരു പദ്ധതിയാണ് തുടക്കത്തില്‍ ഒരു തുക പദ്ധതിയില്‍ നിക്ഷേപിക്കണം. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രായപൂർത്തിയാകാത്തവർക്കും പദ്ധതിയിൽ ചേരാം. 100 രൂപയില്‍ നിക്ഷേപം തുടങ്ങാം. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി  4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാനാവുക. സംയുക്ത അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ നിരക്ക് 6.6 ശതമാനമാണ്. 

4.5 ലക്ഷം നിക്ഷേപിച്ചാൽ 2,475 രൂപയും സംയുക്ത അക്കൗണ്ടിൽ 9.5 ലക്ഷം നിക്ഷേപിച്ചാൽ 4,950 രൂപയും മാസത്തിൽ ലഭിക്കും. നിക്ഷേപം ആരംഭിച്ച് 1 വർഷം കഴിഞ്ഞാൽ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. 

ആവര്‍ത്തന നിക്ഷേപം

ആവര്‍ത്തന നിക്ഷേപം

പോസ്റ്റ് ഓഫീസിന്റെ തന്നെ ജനകീയമായൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം അഥവാ റിക്കറിം​ഗ് ഡെപ്പോസിറ്റ്. രാജ്യത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യക്കാരനും നിക്ഷേപം ആരംഭിക്കാം. 10 വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം പേരിലും മറ്റുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും ചേരാം. ചുരുങ്ങിയ നിക്ഷേപം 100 രൂപയാണ്.

മാസത്തിൽ നിക്ഷേപം നടത്തി കാലാവധിയിൽ പലിശയും മുതലും ചേർത്ത് തിരികെ ലഭിക്കുന്നതാണ് ആവർത്തന നിക്ഷേപത്തിന്റെ രീതി. 5 വര്‍ഷമാണ് കാലാവധി. 5.8 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും. പാദങ്ങളിലാണ് പലിശ കണക്കാകുന്നത്. 5,000 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലവധിയിൽ 3.48 ലക്ഷം രൂപ ലഭിക്കും. 

ഗില്‍ട്ട് മ്യൂച്വല്‍ ഫണ്ട്

ഗില്‍ട്ട് മ്യൂച്വല്‍ ഫണ്ട്

സർക്കാര്‍ ഇഷ്യൂ ചെയയുന്ന ബോണ്ടുകളിലും ഫിക്‌സഡ് ഇന്‍കം സെക്യൂരുറ്റികളിലും നിക്ഷേപിക്കുന്നവയാണ് ​ഗിൽട്ട് ഫണ്ടുകൾ. റിസ്‌ക് പലിശ നിരക്കിലുണ്ടാവുന്ന വ്യത്യാസം ബാധിക്കും. പലിശ നിരക്ക് ഉയര്‍ന്നാല്‍ ഗില്‍ട്ട് ഫണ്ടുകളുടെ നെറ്റ് അസറ്റ് വാല്യു (എന്‍എവി) കുറയും. ഗില്‍ട്ട് ഫണ്ട് പലിശ നിരക്കിനെ ആശ്രയിച്ചിരിക്കുന്നതിനാൽ നിക്ഷേപത്തിന് ഗ്യാരണ്ടിയില്ല. ​

ഗിൽട്ട് മ്യൂച്വൽ ഫണ്ടുകളിൽ ചെലവ് അനുപാതമുണ്ട്. 3 വര്‍ഷത്തില്‍ കുറവ് കാലാവധിയിലുള്ള നിക്ഷേപത്തിന് ഹ്രസ്വകാല മൂലധാന നേട്ടം പ്രകാരം നികുതി നൽകണം. 3 വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ആദായത്തിന് ഇന്‍ഡക്‌സേഷൻ കിഴിച്ച് 20 ശതമാനം നികുതി നൽകേണ്ടി വരും. 

സോവറിന്‍ ​ഗോൾഡ് ബോണ്ട്

സോവറിന്‍ ​ഗോൾഡ് ബോണ്ട്

റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ ബോണ്ടുകളാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ. ഭൗതിക സ്വർണത്തിന്റെ നിക്ഷേപം കുറയ്ക്കാൻ 2015 ൽ കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ മാർ​ഗമാണിത്. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്കും ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം.

ചുരുങ്ങിയത് 1 ​ഗ്രാം തൂക്കത്തിലാണ് സോവറിൻ ​ഗോൾഡ് ബോണ്ട് വാങ്ങേണ്ടത് വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും വാങ്ങാം. 

പിപിഎഫ്

പിപിഎഫ്

1968 ജൂലായ് 1നാണ് അസംഘടിതരായ തൊഴിലാളികള്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ പിപിഎഫ് നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരന്‍ എന്നതാണ് പദ്ധതിയില്‍ ചേരാനുള്ള യോഗ്യത. 18 വയസ് പൂര്‍ത്തിയവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. പൊതു മേഖല ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പിപിഎഫ് അക്കൗണ്ട് തുടങ്ങാം.

വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.5 ലക്ഷം രൂപയാണ്. ചുരുങ്ങിയത് 500 രൂപ വര്‍ഷത്തില്‍ നിക്ഷേപിക്കണം. 7.1 ശതമാനം പലിശയാണ് പിപിഎഫിന് ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ ലഭിക്കുന്നത്. 15 വർഷമാണ് കാലാവധി.

എന്‍പിഎസ്

എന്‍പിഎസ്

കേന്ദ്ര സർക്കാറിന്റെ പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം. 18 മുതല്‍ 70 വയസ് പ്രായമുള്ളവർക്ക് ചേരാം. പദ്ധതിയിൽ ചേരുന്നവർക്ക് പെര്‍മനന്റ് റിട്ടയര്‍മന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. ഇത് വെച്ച് 2 സബ് അക്കൗണ്ട് ആരംഭിക്കാം. ടെയർ 1 ലെ നിക്ഷേപത്തിന് ആദാ നികുതു നിയമ പ്രകാരം 2 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. 60 കഴിഞ്ഞാൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

ടെയര്‍ 2 വില്‍ നിക്ഷേപിക്കുന്നതിവും പിന്‍വലിക്കുന്നതിനും നിബന്ധനകളോ നികുതി ഇവുകളോ ലഭിക്കില്ല. 60 വയസ് കഴിഞ്ഞാല്‍ പണം പിന്‍വലിക്കാം. പിൻവലിക്കുന്ന മുഴുവന്‍ തുകയ്ക്കും നികുതിയള. ബാക്കി 40 ശതമാനം ആന്യുറ്റി അക്കൗണ്ടിലേക്ക മാറ്റി മാസത്തില്‍ പെന്‍ഷന്‍ ലഭിക്കും. 30 വയസില്‍ 5000 രൂപ നിക്ഷേപിച്ച് തുടങ്ങിയാൽ 10 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 60ാം വയസിൽ 1.13 കോടി ലഭിക്കും.

ബോണ്ടുകള്‍

ബോണ്ടുകള്‍

സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നവയാണ് ബോണ്ടുകൾ. സര്‍ക്കാര്‍ പണത്തിന് ആവശ്യമായി സമയത്ത് റിസര്‍വ് ബാങ്കാണ് ബോണ്ട് അനുവദിക്കുക. ട്രഷരി ബില്‍, ഡേറ്റഡ് ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, ഫിക്‌സഡ് റേറ്റ് ബോണ്ട്, ഫ്‌ളോട്ടിംഗ് റേറ്റ്, ബോണ്ട്. സീറോ കൂപ്പണ്‍ ബോണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് തുടങ്ങിയവയാണ് സർക്കാർ ബോണ്ടുകൾ. നഷ്ട സാധ്യതയില്ലാത്തവയാണി നിക്ഷേപങ്ങൾ. സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ പോലെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X