ഭവനവായ്പ എടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. കാരണം ഇത് ഒരു ദീർഘകാല പ്രതിബദ്ധതയാണ്. മാത്രമല്ല വളരെ ചെലവേറിയതുമാണ്. ഉത്സവ സീസൺ അടുക്കുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ വീട്, വാഹനം, വ്യക്തിഗത വായ്പ എന്നിവയിൽ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. പ്രത്യേക ഉത്സവ ഓഫറുകളില്ലാതെ തന്നെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ ഭവനവായ്പ പലിശനിരക്കാണ് വാഗാദാനം ചെയ്യുന്നത്.
ഓഫറുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2019 ന്റെ ഭൂരിഭാഗവും 2020 ന്റെ തുടക്കവും റിപ്പോ നിരക്കുകൾ കുറച്ചിരുന്നു. ഈ വെട്ടിക്കുറവുകൾ അർത്ഥമാക്കുന്നത് വായ്പയെടുക്കൽ നിരക്ക് കുറയും എന്നാണ്. ഇതു കൂടാതെ ഈ ഉത്സവ സീസണിൽ ബാങ്കുകൾ നൽകുന്ന മികച്ച ഓഫറുകൾ ഇതാ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
യോനോ ആപ്ലിക്കേഷനിലൂടെ അപേക്ഷിച്ചാൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ തന്നെ വായ്പ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം 10 ബിപിഎസ് വരെ പലിശ നിരക്ക് ഇളവ് അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി 0.10 ശതമാനം ഇളവ്, യോനോ ആപ്ലിക്കേഷനിലൂടെ 5 ബിപിഎസ് അല്ലെങ്കിൽ 0.05 ശതമാനം ഇളവ് എന്നിങ്ങനെയാണ് എസ്ബിഐയുടെ ഓഫറുകൾ. 6.9% മുതൽ 7.95% വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക്.
എച്ച്ഡിഎഫ്‌സി ബാങ്ക്
മൺസൂൺ ബോണസ് ഓഫർ പ്രകാരം 2020 ഒക്ടോബർ 31 വരെ എസ്ബിഐ പ്രത്യേക പലിശനിരക്ക് 6.9 ശതമാനം മുതൽ വായ്പ വാഗ്ദാനം ചെയ്യും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ പ്രതിവർഷം 7.00 ശതമാനം മുതൽ 8.60 ശതമാനം വരെ പലിശനിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഭവനവായ്പ, ടോപ്പ്-അപ്പ് ഹോം ലോൺ എന്നിവയുടെ പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഭവനവായ്പ ബാലൻസ് ട്രാൻസ്ഫർ കേസുകളുടെ പലിശ നിരക്കിൽ 0.25 ശതമാനം ഇളവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്
ഭവനവായ്പയ്ക്കും ഭവന വായ്പ ബാലൻസ് ട്രാൻസ്ഫറിനും 6.90 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശനിരക്ക് ബാങ്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
