മക്കൾക്കൊപ്പം സമ്പാദ്യവും വളരട്ടെ; സുരക്ഷിത ഭാവിക്ക് ഈ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കുടുംബത്തിനുള്ള ചെലവിൽ മക്കളുടെ വിദ്യാഭ്യാസ, ആരോ​ഗ്യ കാര്യങ്ങൾക്ക് വലിയ പങ്കുണ്ട്. ഇത് അത്യാവശ്യമാണ് താനും. മക്കളുടെ കാര്യത്തിൽ ചെലവ് ദിനംപ്രതി ഉയരുകയാണ്, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസും മറ്റു ചെലവുകളും കയ്യിലെ കാശിന് പലർക്കും തികയുന്ന അവസ്ഥയല്ല. ഈ സാഹചര്യത്തിൽ പലരും വായ്പകളെ തേടുകയാണ്. അതേസമയം കയ്യിലൊരു തുക മക്കളുടെ ചെറു പ്രായത്തിലെ കരുതി വെച്ചാൽ അവർക്കൊപ്പം സമ്പാദ്യവും വളരും. ഇത്തരത്തിൽ നിക്ഷേപിക്കുന്നതാണ് ഉയരുന്ന ചെലവുകളെ തടയാനുള്ള ഒരു പ്രതിവിധി. മക്കളുടെ ആവശ്യങ്ങൾക്കായി എല്ലായിടത്തും പണം നിക്ഷേപിച്ചിട്ടും കാര്യമില്ല. ആവശ്യ സമയത്ത് സുരക്ഷിതമായി കയ്യിൽ കിട്ടേണ്ടതുണ്ട്. ഇതിന് അനുയോജ്യമായി ചില സമ്പാദ്യ മാർ​ഗങ്ങൾ താഴെ പറയുന്നു.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ മാര്‍ഗമാണ് സുകന്യ സമൃദ്ധി യോജന. 21 വര്‍ഷമാണ് കാലാവധി. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മികച്ച നിക്ഷേപമാണിത്. വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും ഉയര്‍ന്നത് 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാവുക.
പത്ത് വയസില്‍ താഴെയുള്ള മകളുടെ പേരിലാണ് അക്കൗണ്ട ആരംഭിക്കാനാവുക. 7.6 ശതമാനമാണ് പലിശ നിരക്ക്. കാലവധി എത്തുന്നതിന് മുന്‍പുള്ള പിന്‍വലിക്കലിന് നിയന്ത്രണമുണ്ട്. നിക്ഷേപം തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ആരോഗ്യ ആവശങ്ങള്‍ക്ക് മാത്രമാണ് പണം പിന്‍വലിക്കാന്‍ അനുവദിക്കുക. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം ഉന്നത വിദ്യാഭ്യാസത്തിനായി പിന്‍വലിക്കാം. 18 വയസിന് ശേഷം പെണ്‍കുട്ടിയുടെ വിവാഹ സമയത്ത് അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കാന്‍ അനുവദിക്കും. അക്കൗണ്ട് തുടങ്ങി സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുന്ന പണത്തിന് ആദായ നികുതി സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ഉണ്ട്. നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്ക് നികുതിയില്ല.

Also Read: പലിശ വരുമാനം 5,000 രൂപ കടന്നോ; ആദായ നികുതി പിടിവീഴും; അറിഞ്ഞിരിക്കേണ്ടവAlso Read: പലിശ വരുമാനം 5,000 രൂപ കടന്നോ; ആദായ നികുതി പിടിവീഴും; അറിഞ്ഞിരിക്കേണ്ടവ

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം അടക്കമുള്ള ചെലവുകളെ മുന്നില്‍ കണ്ട് ദീര്‍ഘകാല നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. 15 വര്‍ഷമാണ് പിപിഎഫിന്റെ കാലാവധി. 15 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്താം. അത്യാവശ്യങ്ങള്‍ക്ക് പിപിഎഫിലെ പണം പിന്‍വലിക്കാനും സാധിക്കും. നാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിപിഎഫില്‍ നിന്ന് വായ്പ ലഭിക്കും. ഏഴാം വര്‍ഷത്തില്‍ അക്കൗണ്ടിലെ പണത്തിലെ ഒരു ഭാഗം പിന്‍വലിക്കാനും അനുവദിക്കും. ഒരാള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമാണ് അനുവദിക്കുന്നത്. കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. ഉയര്‍ന്ന പരിധി 1.5 ലക്ഷം രൂപയാണ്. നിക്ഷേപത്തിന് നികുതിയളവുണ്ട്.

Also Read: 20,000 രൂപ ശമ്പളക്കാരന്‍ 6,000 രൂപ മിച്ചം പിടിക്കുന്നതെങ്ങനെ? ചെലവ് ചുരുക്കി സമ്പാദിക്കാൻ ഈ വഴികൾAlso Read: 20,000 രൂപ ശമ്പളക്കാരന്‍ 6,000 രൂപ മിച്ചം പിടിക്കുന്നതെങ്ങനെ? ചെലവ് ചുരുക്കി സമ്പാദിക്കാൻ ഈ വഴികൾ

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഏഴ് വര്‍ഷത്തിന് ശേഷം വരുന്ന ചെലവുകളെ മുന്നില്‍ കണ്ട് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മികച്ച പ്രകടനം നടത്തികൊണ്ടിരിക്കുന്ന ലാര്‍ജ് കാപ്, മിഡ് കാപ് ഫണ്ടുകളെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ലക്ഷ്യത്തിലേക്ക് എത്താന്‍ മൂന്ന് വര്‍ഷം ബാക്കിയുള്ളത് വരെ നിക്ഷേപം തുടരണം. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നതിനാൽ ഇക്വിറ്റി ഫണ്ടിൽ നിന്നുള്ള നഷ്ട സാധ്യത കുറച്ച് പരമാവധി നേട്ടം കൊയ്യാൻ നിക്ഷേപകന് സാധിക്കും.

Also Read: സ്ഥിര നിക്ഷേപത്തിന്റെ നിരക്ക് ഉയരുന്നത് ശുഭ സൂചനയോ; നേട്ടം മുഴുവനായി കൊയ്യാന്‍ എന്താണ് മാര്‍ഗം; തന്ത്രമിതാAlso Read: സ്ഥിര നിക്ഷേപത്തിന്റെ നിരക്ക് ഉയരുന്നത് ശുഭ സൂചനയോ; നേട്ടം മുഴുവനായി കൊയ്യാന്‍ എന്താണ് മാര്‍ഗം; തന്ത്രമിതാ

ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍

ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍

കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ കണ്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാം. പോളിസി ഉടമയുടെ മരണം കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ട് പ്രീമിയം അടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്പനി കാലാവധി വരെ പ്രീമിയം അടക്കുന്ന തരത്തിലുള്ള പ്ലാനുകള്‍ ഇന്ന് വിപണിയിലുണ്ട്. ഇത്തരത്തിലുള്ള ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കണം. ഇത് കുട്ടികള്‍ക്ക് ഭാവിയില്‍ നല്ലൊരു തുക ലഭിക്കുന്നതിന് കാരണമാകും.

English summary

These Are The Best Investment Option For Parents To Achieving Child's Future Goals

These Are The Best Investment Option For Parents To Achieving Child's Future Goals
Story first published: Friday, June 3, 2022, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X