ആദായ സെക്ഷൻ 80 സി പ്രകാരം ആദായനികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗങ്ങളിൽ ടാക്സ് സേവിംഗ് ഫിക്‌സഡ് ഡിപ്പോസിറ്റുകളും (എഫ്ഡി) ഉൾപ്പെടുന്നു. ഇത്തരം എഫ്ഡിയിൽ പണം നിക്ഷേപിക്കുന്നത് വഴി നിക്ഷേപകന് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. ഇക്വിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോൾ റിസ്ക്ക് വളരെ കുറഞ്ഞ നിക്ഷേപ മാർഗമാണിത്. അടുത്തിടെ, എസ്‌ബിഐ, പിഎൻബി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ ടാക്സ് സേവിംഗ് എഫ്ഡി ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരുന്നു. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകളും കാലാവധികളും പരിശോധിക്കാം.
എന്താണ് ടാക്സ് സേവിംഗ് എഫ്ഡി?
ടാക്സ് സേവിംഗ് എഫ്ഡിയുടെ കുറഞ്ഞ കാലാവധി 5 വർഷമായിരിക്കും. ഈ എഫ്ഡിയിൽ നിന്ന് നേടുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതാണ്. കൂടാതം ഈ എഫ്ഡികളിൽ നിന്ന് തുക കാലാവധി അവസാനിക്കുന്നതിന് മുമ്പ് പിൻവലിക്കാനും സാധിക്കില്ല. കൂടാതെ ടാക്സ് സേവിംഗ് എഫ്ഡികളിൽ നിന്ന് നിങ്ങൾക്ക് വായ്പയും നേടാനും കഴിയില്ല.
എസ്‌ബിഐ ടാക്സ് സേവിംഗ് എഫ്ഡി
ടാക്സ് സേവിംഗ് എഫ്ഡിയിൽ എസ്‌ബിഐ 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എസ്‌ബിഐ ടാക്സ് സേവിംഗ് എഫ്ഡിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഒരു വർഷത്തിൽ പരമാവധി നിക്ഷേപിക്കാവുന്നത് 1,50,000 രൂപയാണ്.
എച്ച്ഡിഎഫ്സി ടാക്സ് സേവിംഗ് എഫ്ഡി
കുറഞ്ഞത് 100 രൂപ ഉപയോഗിച്ച് ഈ എഫ്ഡി തുറക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് അനുവദിക്കുന്നു. 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 6.30 ശതമാനമാണ് ടാക്സ് സേവിംഗ് എഫ്ഡിയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിൻറ് അധിക പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക് ടാക്സ് സേവിംഗ് എഫ്ഡി
അഞ്ചുവർഷത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് ടാക്സ് സേവിംഗ് എഫ്ഡി ഉപഭോക്താക്കൾക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്കിന്റെ ഈ എഫ്ഡി തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. അതേസമയം പരമാവധി നിക്ഷേപം ഒരു വർഷത്തിൽ 1,50,000 രൂപയിൽ കൂടരുത്.
ബാങ്ക് ഓഫ് ബറോഡ ടാക്സ് സേവിംഗ് എഫ്ഡി
അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ കാലാവധിയുള്ള ബാങ്ക് ഓഫ് ബറോഡ ടാക്സ് സേവിംഗ് എഫ്ഡി 6.25% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
പിഎൻബി ടാക്സ് സേവിംഗ് എഫ്ഡി
പിഎൻബി ടാക്സ് സേവിംഗ് എഫ്ഡി അക്കൌണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. അഞ്ചു വർഷത്തെ ടാക്സ് സേവിംഗ് എഫ്ഡിയിൽ 6.30 ശതമാനം പലിശ നിരക്കാണ് പിഎൻബി വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
