റോം നഗരം ഒറ്റദിവസം കൊണ്ട് കെട്ടിപ്പൊക്കിയതല്ല താജ്മഹലിന്റെ ഭംഗി ഒറ്റ ദിവസം കൊണ്ട് ഉണ്ടായതുമല്ല. ഇതുപോലെ ഓരോന്നിനും അതിന്റേതായ സമയം നല്‍കേണ്ടതുണ്ട്. നിക്ഷേപത്തിന്റെ കാര്യത്തിലും ഈ സമയം ആവശ്യമാണ്. ചെറിയ സമയം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാമെന്നുള്ള വാഗ്ദാനം കേട്ട് നിക്ഷേപിക്കാനിറങ്ങുന്നവർ ഇക്കാര്യം മനസിൽ വെയ്ക്കേണ്ടതാണ്. നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് നേരത്തെ നിക്ഷേപം തുടങ്ങാനായാൽ ആഗ്രഹിക്കുന്ന സമ്പാദ്യത്തിലേക്ക് എത്താം. നേരത്തെ ആരംഭിച്ച് ചിട്ടായായി തുടരുന്നൊരു നിക്ഷേപം വളര്‍ന്ന് പന്തലിക്കുമെന്നതില്‍ സംശയമില്ല.
നല്ല തുക സമ്പാദിക്കാന്‍ സമയമെടുക്കും എന്നതിനാല്‍ നിക്ഷേപം ആരംഭിക്കാന്‍ വൈകുന്നത് വലിയ തുക എന്ന ലക്ഷ്യത്തെ ബാധിക്കും, ലക്ഷങ്ങള്‍ സ്വന്തമാക്കുക എന്ന ആഗ്രഹം കൊണ്ടു നടക്കുന്ന നിക്ഷേപകര്‍ക്ക് ലക്ഷ്യത്തിലെത്താനുള്ള വഴികളിലൊന്നാണ് നേരത്തെ നിക്ഷേപം ആരംഭിക്കുകയെന്നത്.
കരിയറിന്റെ തുടക്കത്തില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് നല്ല തുക സമ്പാദിക്കാനും നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനും സാധിക്കും. കരിയറിന്റെ തുടക്കത്തില്‍ 20കളില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 30 കളിൽ നല്ല തുക സമ്പാദിക്കാന്‍ സാധിക്കുന്ന നിക്ഷേപ തന്ത്രങ്ങളാണ് ചുവടെ.
റിയല്‍ എസ്റ്റേറ്റ്
എന്നും നല്ല ആദായം നൽകിയ നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ് രംഗം. 10 വര്‍ഷം കൊണ്ട് നല്ലൊരു സമ്പാദ്യം ആഗ്രഹിക്കുന്നവര്‍ക്കുള്ള ആദ്യ ഓപ്ഷന് വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപമാണ്. ഓഫീസ്, വെയര്‍ഹൗസ് തുടങ്ങിയവയിൽ നിക്ഷേപിക്കാം. മാസത്തില്‍ വരുമാനമായി വാടക ലഭിക്കുമെന്നതിനാല്‍ സുരക്ഷിത നിക്ഷേപമാര്‍ഗമാണ് ഇവ.
വര്‍ഷത്തില്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് വഴി 6-7 ശതമാനം ശരാശരി ആദായം ലഭിക്കും. റീട്ടെയില്‍ യൂണിറ്റുകള്‍ക്ക് 8-9 ശതമാനം വരെ ആദായം ലഭിക്കും. ഇതോടൊപ്പം ഇവ സുരക്ഷിത നിക്ഷേപ മാർഗങ്ങളുമാണ്. ഇതിനാൽ തന്നെ വാണിജ്യ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം നേരത്തേ ആരംഭിക്കുന്നൊരാൾക്ക് വലിയ നേട്ടം ലഭിക്കും.
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍
ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്നതിന് സഹായകമാകുന്ന നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍. കരിയര്‍ ആരംഭിക്കുന്ന കാലത്ത്, 25ാം വയസില്‍ എസ്ഐപി ആരംഭിക്കുന്നൊരാൾകക് മുന്നിലുള്ള ദീർഘകാലയളവ് നിക്ഷേപത്തെ പല മടങ്ങായി വളരാൻ സഹായിക്കും, മാസത്തിലോ ത്രൈമാസത്തിലോ തുടർച്ചയായി നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റുന്ന രീതിയാണ് എസ്ഐപി.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ആരംഭിക്കുന്നത് മികച്ച ഓപ്ഷനാണ്. നേരത്തെ ആരംഭിക്കുകയും മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നത് സമ്പാദ്യത്തെ വളർത്തും. തുടർച്ചയായി നിക്ഷേപിക്കുന്നത് കാരണം ഓഹരി വിപണിയിലെ കയറ്റിറക്കളിലെ വ്യതിയാനം ശരാശരിയാക്കാൻ എസ്ഐപി സഹായകമാകും.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
റിസ്കില്ലാത്ത നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. സ്ഥിര പലിശ്ക്കൊപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ നിക്ഷേപമാണ് ഇത്. നിലവില്‍ 7.5 ശതമാനമാണ് പലിശ നിരക്ക്. ത്രൈമാസങ്ങളിൽ പലിശ നിരക്ക് പുനഃപരിശോധിക്കും, 15 വര്‍ഷമാണ് നിക്ഷേപങ്ങളുടെ കാലാവധി.
പൂര്‍ണമായും നികുതിയിളവ് ലഭിക്കുന്നൊരു നിക്ഷേപം കൂടിയാണിത്. വർഷത്തിൽ 1.5 ലക്ഷം രൂപയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുക, നിലവിലെ പലിശ നിരക്കിൽ 1 കോടി രൂപ നേടാൻ 25 വർഷം നിക്ഷേപിക്കണം.
ഓഹരി വിപണി നിക്ഷേപങ്ങൾ
നല്ല ആദായം ലഭിക്കാന്‍ സഹായിക്കുന്നൊരു വഴിയാണ് ഓഹരി വിപണി നിക്ഷേപങ്ങള്‍. പണപ്പെരുപ്പത്തെ മറികടക്കുന്ന വലിയ മാര്‍ജിനില്‍ ലാഭം നല്കുന്ന നിക്ഷേപമാണിത്. ഓഹരി വിപണിയിലെ നിഫ്റ്റി50 എന്ന ഇന്‍ഡക്സ് പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 14 ശതമാനം വാര്‍ഷിക ആദായം നല്‍കുന്നുണ്ട്. നേരിട്ട് കമ്പനികളില്‍ നിക്ഷേപിക്കുകയോ, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലോ ഇടിഎഫുകളിലോ നിക്ഷേപിക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications