കയ്യില്‍ കൂടുതല്‍ പണം ലഭിക്കുമ്പോള്‍ കൂടുതല്‍ ചെലവാക്കുക എന്നത് പലരുടെയും അനുഭവത്തിലുള്ളതാണ്. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ജീവിത രീതിയും ഉയരും. ആഗ്രഹങ്ങളുടെ പട്ടികയിലുള്ളവ ആവശ്യങ്ങളുടെ പട്ടികയിലേക്ക് മാറും. ഒരിക്കല്‍ ആഡംബരമായത് ആവശ്യമായി തീരും. ഈ മാനസികാവസ്ഥ കത്തിവെയ്ക്കുന്നത് സമ്പാദ്യ ശീലത്തിനാണ്. ശമ്പളത്തിന്റെ ഭൂരിഭാഗവും ഇത്തരത്തിൽ ചെലവുകൾക്കായി മാറ്റിവെയ്ക്കേണ്ടി വരും. എങ്ങനെ ശമ്പളത്തെ മികച്ച രീതിയിൽ ക്രമീകരിച്ച് മിച്ചം പിടിക്കാമെന്ന് നോക്കാം.
50/30/20 റൂൾ
ശമ്പളത്തില്‍ നിന്ന് സമ്പാദിക്കുന്നതിന് സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. ഇതോടൊപ്പം നിങ്ങളുടെ വരുമാനവും പരിഗണിക്കേണ്ടകുണ്ട്. വരുമാനത്തിന്റെ 50 ശതമാനം ജീവിത ചെലവുകള്‍ക്കും 30 ശതമാനം ലൈഫ് സ്റ്റൈല്‍ ചെലവുകള്‍ക്കും 20 ശതമാനം നിക്ഷേപത്തിനും മാറ്റിവെയ്ക്കണമെന്നാണ് 50/30/20 റൂൾ പ്രകാരം പറയുന്നത്. എന്നാൽ ഇതിൽ വ്യക്തിഗത ലക്ഷ്യങ്ങള്‍ പരിഗണിക്കുന്നില്ല. ഉദാഹരണത്തിന് വീട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നൊരാളാാണെങ്കില് വായ്പയുടെ ഡൗണ്‍പേയ്മെന്റ് അടവിനായി 20 ശതമാനം മാറ്റിവെച്ച് നിക്ഷേപിച്ചാല്‍ ദീര്‍ഘകാലം നിക്ഷേപിക്കേണ്ടി വരും.
നിങ്ങളുടെ ഹൃസ്വകാല - ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ നിയമങ്ങളെ മാറ്റുകയാണ് വേണ്ടത്. ചെലവുകളില്‍ പറ്റാവുന്നിടത്ത് കുറവ് വരുത്തി ഈ തുക നിക്ഷേപത്തിലേക്ക് മാറ്റണം. ഉദാഹരണത്തിന് ലെെഫ് സ്റ്റൈൽ ചെലവുകളിൽ 10 ശതമാനം കുറവ് വരുത്തി നിക്ഷേപത്തിലേക്ക് മാറ്റണം. ഇനി 10 ശതമാനം കുറയ്ക്കാൻ സാധിക്കില്ലെങ്കിൽ പറ്റാവുന്ന ചെലവുകൾ ക്രമീകരിച്ച് പണം നിക്ഷേപത്തിലേക്ക് മാറ്റാം. ശമ്പളത്തെ ചെലവുകളിൽ നിന്ന് മാറ്റി നിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
എവിടെ പോകുന്ന ശമ്പളം
ചെലവുകളെ ട്രാക്ക് ചെയ്യുക എന്നതാണ് പ്രധാനം. പണം എവിടെ പോകുന്നു എന്നും കണ്ടെത്തുകയാണ് സമ്പാദിക്കുന്നതിലെ ആദ്യ ഘടകം. ചെലവുകളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ച് മാസ ബജറ്റ് ഉണ്ടാക്കണം. ഇത് അധിക ചെലവുകളെ തളയ്ക്കുകയും സമ്പാദ്യം വര്‍ധിപ്പിക്കാനും സഹായിക്കും. ശമ്പളം വര്‍ധിച്ചാല്‍ അധികം ലഭിക്കുന്ന തുക മുഴുവന്‍ അടിച്ചു പൊളിക്കാനുള്ളതെന്ന് മനസിലാക്കണം.
പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്നതിനാല് ചെലവ് വര്‍ധിക്കുന്ന സമയമാണ്. ചെലവ് കൂടുന്ന കാലത്ത് അധിക വരുമാനത്തിന്റെ 50 ശതമാനമെങ്കിലും നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം. ഉദാഹരണത്തിന് 5000 രൂപ ശമ്പള വര്‍ധനവ് നേടിയാല്‍ 2500 രൂപ മാസത്തില്‍ നിക്ഷേപത്തിനായി കരുതാം.
വൈകിപ്പിക്കൽ പാടില്ല
വായ്പ തിരിച്ചടവോ ക്രെഡിറ്റ് കാര്‍ഡ് അടവുകളോ ഉണ്ടെങ്കില്‍ ഇവ കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രമിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നത്. പിഴ ലഭിക്കാന്‍ കാരണമാകും. ഇത് ശമ്പളത്തില്‍ നിന്നൊരു തുക നഷ്ടപ്പെടാനും സമ്പാദ്യത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ മറവി ഒഴിവാക്കാനായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്ക് പണം ഈടാക്കുന്ന രീതി അവലംബിക്കാവുന്നതാണ്.
കടങ്ങളോട് നോ
നിലവിലുള്ള കടങ്ങള്‍ തീര്‍ത്ത് മാത്രമെ പുതിയ കടങ്ങളെടുക്കാന് പാടുള്ളൂ. അല്ലാത്ത പക്ഷം വലിയൊരു തുക ഇഎംഐ അടവിലേക്ക് പോകും. ഇത് ജീവിത ശൈലിയെ തന്നെ ബാധിക്കും. ഇതിനാല്‍ കടങ്ങളോട് നോ പറയാന്‍ പഠിക്കുക എന്നത് പ്രധാന കാര്യമാണ്. അത്യാവശ്യങ്ങളുണ്ടെങ്കില് മാത്രമെ വായ്പകളെ തേടാവൂ. ഇതോടൊപ്പം പുതിയ കാലത്തെ ചെലവ് രഹതി ഇഎംഐ, ബൈ നൗ പേ ലേറ്റര്‍ രീതികളില്‍ നിന്ന് കഴിവതും മാറി നിൽക്കാനും ശ്രദ്ധിക്കണം.
നിക്ഷേപം തിരഞ്ഞെടുക്കുക
സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ശമ്പളത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന തുക മികച്ചയിടത്ത് നിക്ഷേപിക്കണം. ഇതിനായി മ്യൂച്വല്‍ ഫണ്ട് എസ്ഐപികളോ, ചിട്ടികളിലോ, പിപിഎഫ്, മറ്റു ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയിലോ ചേരാം. ഇതിൽ നിങ്ങളുടെ നഷ്ട സാധ്യത, നിക്ഷേപ കാലാവധി എന്നിവ പരിഗണിച്ചുള്ള തീരുമാനം ഉണ്ടാകാണം.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications