കോവിഡ് രോഗ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ആദായ നികുതി ഇടപാടുകള്‍ ലഘൂകരിക്കുന്നതിനായി ചില പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ കോവിഡ് പ്രതിസന്ധികളില്‍ വലയുന്ന
കോവിഡ് രോഗ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ആദായ നികുതി ഇടപാടുകള്‍ ലഘൂകരിക്കുന്നതിനായി ചില പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ കോവിഡ് പ്രതിസന്ധികളില്‍ വലയുന്ന നികുതി ദായകര്‍ക്ക് അധിക ആശ്വാസ പദ്ധതികളും അതിനൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ കോവിഡ് ചികിത്സയ്ക്കായുള്ള ചിലവിന്മേലുള്ള നികുതി കിഴിവ് ഉള്‍പ്പെടെയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാറിന്റെ ചില നികുതി ഇളവ് പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിക്ക നികുതി ദായകര്‍ക്കും കോവിഡ് 19 ചികിത്സയ്ക്കായി തൊഴില്‍ ദാതാവില്‍ നിന്നും മറ്റ് അഭ്യുദയാകാംക്ഷികളില്‍ നിന്നും സാമ്പത്തീക സഹായം ലഭിച്ചിട്ടുണ്ടാകും. ഈ തുക ആദായ നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനായി തൊഴില്‍ ദാതാവില്‍ നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നോ നികുതി ദാതാവ് ചികിത്സാ ആവശ്യത്തിനായി സ്വീകരിച്ചിരിക്കുന്ന തുകയൈ പൂര്‍ണമായും നികുതി മുക്തമാക്കിയിട്ടുണ്ട്. 2019 - 20 സാമ്പത്തീക വര്‍ഷത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് ബാധകമാണ്.
ചില നികുതി ദായകര്‍ കോവിഡ് ബാധിതരായി മരണപ്പെടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. ഇങ്ങനെ മരണപ്പെട്ട നികുതിദായകരുടെ ആശ്രിതകര്‍ക്ക് ആശ്വാസമായി ലഭിക്കുന്ന തുകയും ആദായ നികുതി മുക്തമാണ്. തൊഴില്‍ ദാതാവില്‍ നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നോ സ്വീകരിക്കുന്ന തുകയ്ക്ക് ഈ ഇളവ് ലഭിക്കും. മറ്റുളളവരില്‍ നിന്നും സ്വീകരിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് ഇളവ് ലഭിക്കുക.
പാന്‍ ആധാര്‍ ലിങ്കിങ്ങിനുള്ള സമയ പരിധിയും സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ജൂണ്‍ 30ന് അവസാനിച്ച സമയ പരിധി ഇപ്പോള്‍ 2021 സെപ്തംബര്‍ 30 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.
2021 ജൂണ്‍ 15ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ട ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) സര്‍ട്ടിഫിക്കേറ്റ് 2021 ജൂലൈ 31ന് മുമ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.
ഫോരം 16 ലെ ടിഡിഎസ് തൊഴില്‍ ദാതാവ് ജീവനക്കാരന് സമര്‍പ്പിക്കേണ്ടതിന്റെ സമയ പരിധി 2021 ജൂലൈ 15ല്‍ നിന്നും ജൂലൈ 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
വിവാദ് സേ വിശ്വാസ് പദ്ധതിയ്ക്ക് കീഴില്‍ പിഴയില്ലാതെ പെയ്മെന്റ് നടത്തേണ്ട അവസാന തീയ്യതി ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ട്. പിഴയോടെ ഒക്ടോബര്‍ 31 വരെ പെയ്മെന്റ് നടത്താം.
2021 ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ ഫോറം നം. 15ജി/15 എച്ചില് സ്വീകര്‍ത്താക്കളില്‍ നിന്നും ലഭിക്കുന്ന ഡിക്ലറേഷനുകള്‍ 2021 ആഗസ്ത് 31ന് മുമ്പായി അപ്ലോഡ് ചെയ്താല്‍ മതിയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
