പല രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് ഇന്ന് ബാങ്കുകളും മാറ്റ് സാമ്പത്തീക സ്ഥാപനങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അക്കൗണ്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതകളെ
പല രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് ഇന്ന് ബാങ്കുകളും മാറ്റ് സാമ്പത്തീക സ്ഥാപനങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അക്കൗണ്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).

ഇത്തരത്തില്‍ ഒരു വ്യക്തിയുടെ വിലയേറിയ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ചില സുരക്ഷാ മുന്‍കരുതലുകളാണ് എസ്ബിഐ ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്നത്.
സുരക്ഷിതമല്ലാത്ത പ്ലാറ്റ്ഫോമുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ പാടില്ല എന്ന് എസ്ബിഐ മുന്നറിയിപ്പ് നല്കുന്നു. അപരിചിതരായ വ്യക്തികളുടെ ഉപദേശം കേട്ട് ഒരു അപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ല. അവ ഉപയോഗിച്ച് നിങ്ങളുടെ ഒടിപി, പിന്, സിവിവി തുടങ്ങിയ കാര്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സാധ്യതകളുണ്ട്.
വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. സംശയമുള്ള ലിങ്കുകളില്‍ ഒന്നും കയറാതിരിക്കുക. പ്ലോസ്റ്റോറില് നിന്ന് മാത്രം അപ്ലിക്കേഷനുകല് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈനായി യാതൊരു സാമ്പത്തീക ഇടപാടുകളും നടത്താതിരിക്കുക. പൊതു ഇടങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണ ഇടപാടുകള്‍ നടത്താതിരിക്കുക.
ബാങ്കില്‍ നിന്നെന്ന വ്യാജേന നിങ്ങളെ തേടിയെത്തുന്ന ഫോണ്‍ കോളുകള്‍ സംശയദൃഷ്ടിയോടെ മാത്രം നോക്കിക്കാണുക. ഫോണിലൂടെയോ ഇമയെില് വാട്സാപ്പ് സന്ദേശങ്ങളിലൂടെയോ അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചാല്‍ അവ നല്‍കാതിരിക്കുക. അക്കൗണ്ട് വിവരങ്ങളോ പിന് നമ്പറുകളോ ഒടിപി നമ്പറോ ചോദിച്ച് ബാങ്കില്‍ നിന്ന് ഒരിക്കലും നിങ്ങളെ ഫോണില്‍ ബന്ധപ്പെടില്ല എന്ന് എപ്പോഴും ഓര്‍ക്കുക.
അക്കൗണ്ടില്‍ നിങ്ങളുടെ അറിവോടെയല്ലാതെ എന്തെങ്കിലും ഇടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ബാങ്കില്‍ അറിയിക്കുക. ബാങ്ക് നിര്‍ദേശിക്കുന്ന പക്ഷം ആവശ്യമെങ്കില്‍ പോലീസിലും പരാതി നല്‍കുക. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ പാസ്വേഡ് യൂസര്‍നെയിം എന്നിവ നിശ്ചിത ഇടവേളകളില്‍ മാറ്റിക്കൊണ്ടിരിക്കാം.
ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും ഒപ്പം അക്കൗണ്ടിലെ പണവും നമുക്ക് സുരക്ഷിമാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications