നിക്ഷേപത്തിനിറങ്ങുന്നവർക്ക് ഉപദേശം നൽകാനും നല്ല വഴിക്ക് നടത്താനും ധാരാളം പേരുണ്ടാകും, പലരും ഉപദേശം കേട്ടിറങ്ങി ഒടുവിൽ ഒരുവഴിക്കെത്തുമ്പോഴാണ് ചെയ്തത് തെറ്റായി പോയെന്ന് മനസിലാക്കുക. ഇതുപോലെ നിരവധിയായ തെറ്റുകൾ സാമ്പത്തിക പ്ലാനിംഗിൽ ഉണ്ടാകാറുണ്ട്. തീരുമാനം തെറ്റാണെന്ന് മനസിലാക്കാൻ കൈ പൊള്ളണം. അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുമ്പോഴാണ് പലർക്കും ഇക്കാര്യം ബോധ്യപ്പെടുന്നത്. ജീവിതത്തിൽ സാമ്പത്തികമായി ഉണ്ടാകാവുന്ന തെറ്റുകളെന്താണെന്ന് നോക്കാം.
സ്വന്തം ആവശ്യം തിരിച്ചറിയുക
നിങ്ങളുടെ ആവശ്യം, റിസ്‌ക് എടുക്കാനുള്ള ശേഷി, കുടുംബ ചുറ്റുപാട്, ചുമതല എന്നിവ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. ഇതിനാല്‍ തന്നെ മറ്റൊരാൾക്കായി തയ്യാറാക്കിയ സാമ്പത്തിക പ്ലാൻ നിങ്ങൾക്ക് ഉചിതമാകില്ലെന്ന് മനസിലാക്കുക. മറ്റൊരാളുടെ ചോദ്യത്തിന് ടിവിയിലോ യൂടൂബിലോ ഫെയ്‌സ്ബുക്കിലോ സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ മറുപടിയും കണ്ട് നിക്ഷേപിക്കാനിറങ്ങിയാല്‍ പണിപാളും. ലോക പ്രശ്‌സ്തനായ സാമ്പത്തിക വിദഗ്ധന്‍ വാരന്‍ ബഫറ്റ് പറഞ്ഞത് ഇപ്രകാരമാണ് 'എന്നേ പോലുള്ളവരുടെ വാക്ക് കേള്‍ക്കരുത്'. ഇതോടൊപ്പം സുഹൃത്തുകൾ, അയല്‍ക്കാർ എന്നിവരുടെ സാമ്പത്തിക ഉപദേശങ്ങളും ഒഴിവാക്കാം. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഇത്തരം നിർദ്ദേശങ്ങളുടെ ഒഴുക്കാണ്. ഇതും കണ്ട് പണം നഷ്ടപ്പെടുത്താനിറങ്ങരുത്.
കുറച്ചുള്ളതിനാണ് ഭംഗി
ജോലി മാറുന്നതിനൊപ്പം ബാങ്ക് അക്കൗണ്ടും മാറും. ദൂരേക്ക് മാറുന്നതോടെ പുതിയ അക്കൗണ്ട് വേണം. സുഹൃത്തുക്കളെ സന്തോഷിപ്പിക്കാന്‍ ബാങ്ക് അക്കൗണ്ടും പോളിസിയും എടുക്കൽ, ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡിന് ഓഫറുകള്‍ നല്‍കുമ്പോള്‍ ഓരോന്നിനും തല വെയ്ക്കുക എന്നിങ്ങനെ കൈകാര്യം ചെയ്യാവുന്നതിലും അപ്പുറം സാമ്പത്തിക കാര്യങ്ങളെ കൊണ്ടെത്തിക്കരുത്. കൈകാര്യ ചെയ്യാന്‍ പറ്റുന്നവ മാത്രം പിന്തുടരുകയാണ് സാമ്പത്തികമായി ഗുണം ചെയ്യുക.
പിടിയില്ലാത്ത പണം
അധ്വാനിച്ചുണ്ടാകുന്ന പണം എവിടെയാണ് ചെലവാക്കുന്നതെന്ന് മാസാവസാനം മനസിലാകുന്നില്ലേ. ഇത് പണം നിങ്ങളുടെ നിയന്ത്രണത്തില്ല എന്നതാണ് കാണിക്കുന്നത്. എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നത് കുറയക്കുന്നതോടെ ഇതിൽ ഒരു പിടി വരുത്താം. പണത്തിന്റെ പോക്കില്‍ നിയന്ത്രണം കൊണ്ടു വന്നാല്‍ സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ പകുതി ജയിച്ചെന്ന് പറയാം.
അത്യാവശ്യത്തെ പരിഗണിക്കാതിരിക്കുക
അത്യാവശ്യം വിളിക്കാതെ വന്നു ചോരുന്നതാണെന്ന് ഓർമ വേണ. ഇതിനാൽ തന്നെ 3-6 മാസത്തെ ചെലവിന് തുല്യമായ തുക എമന്‍ജന്‍സി ഫണ്ട് ആയി കരുതണം. ഈ തുക എളുപ്പത്തില്‍ ലഭിക്കാവുന്നിടത്ത് നിക്ഷേപിക്കണം. ജീവിതം സുഗമമായി പോകുന്നത് കൊണ്ട് എമർജൻസി ഫണ്ട് ഒഴിവാക്കിയാൽ പിന്നീട് ദുഃഖിക്കേണ്ടി വരും.
അനാവശ്യ നിക്ഷേപം
ആവശ്യമില്ലാത്തവ വേണ്ടാത്ത സമയത്ത് വാങ്ങുക എന്നത് സാമ്പത്തിക കാര്യത്തിൽ കൊണ്ടു നടക്കുന്ന മറ്റൊരു തെറ്റ്. ഉദാഹരണത്തിന് കുട്ടികളുടെ പേരില്‍ ലെെഫ് ഇൻഷൂറൻസ് പോളിസി എടുക്കുന്നത് തെറ്റായ സാമ്പത്തിക തീരുമാനമാണ്. രക്ഷിതാക്കൾ സ്വന്തം പേരില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കുകയാണെങ്കിൽ അത്യാഹിതം സംഭവിച്ചാൽ കുട്ടികള്‍ക്ക് സാമ്പത്തികമായി ഉപകാരപ്പെടും. ഇതോടൊപ്പം വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ട് പേരകുട്ടികളുടെ പേരിൽ നിക്ഷേപിക്കുന്നത് മറ്റൊരു തെറ്റായ തീരുമാനമാണ്.
നികുതിയോടുള്ള കളി
ശമ്പളത്തില്‍ നിന്ന് ടിഡിഎഫ് പിടിച്ചതിനാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടെന്നാണ് ശമ്പളക്കാരുടെ ചിന്ത. പെന്‍ഷനില്‍ നിന്ന് ടിഡിഎസ് പിടിക്കുന്നതിനാല്‍ പെന്‍ഷന്‍കാരും ആദായ നികുതി അടയ്ക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല. എന്നാല്‍ വരുമാനം പരിധി കടന്നാല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പിഴയും പലിശയും ലഭിക്കും.
വൈകിയുള്ള പ്ലാനിംഗ്
പലരുടെയും സാമ്പത്തിര പ്ലാനിംഗ് ആരംഭിക്കുന്നത് ജനുവരിയിലാണ്. സാമ്പത്തിക വർഷം അവസാനിക്കാനാകുമ്പോഴുള്ള ഒരുക്കം കൊണ്ട് ഒന്നും നടക്കില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ഏപ്രിലില്‍ തന്നെ നികുതി പ്ലാനിംഗ് തുടങ്ങണം. ഇതോടൊപ്പം നിക്ഷേപങ്ങളിൽ കൃത്യമായ നോമിനേഷന്‍ നൽകണം. ഇക്കാര്യം ഇടവേളകിൽ പരിശോധിക്കണം. ഇല്ലാത്ത പക്ഷം നിക്ഷേപകന്റെ മരണ ശേഷം തുക അവകാശികൾക്ക് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
