ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ നികുതിദായകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതിനായാണ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ (www.incometax.gov.in) ജൂണ്‍ 7 മുതല്‍ ആദായ നികുതി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ നികുതിദായകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതിനായാണ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ (www.incometax.gov.in) ജൂണ്‍ 7 മുതല്‍ ആദായ നികുതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പോര്‍ട്ടലില്‍ ലഭ്യമായിരിക്കുന്ന എല്ലാ ഫീച്ചറുകളും ഉല്‍പ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷനും ആദായ നികുതി വകുപ്പ് ഉടന്‍ തന്നെ പുറത്തിറക്കും.
2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍
2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഈ പുതിയ ഇ പോര്‍ട്ടല്‍ വഴിയാണ്. 2021 സെപ്തംബര്‍ 30 ആണ് ആദായ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ
2021 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി JSON എന്ന പേരില്‍ പുതിയ ഒരു സംവിധാനം ആദായ നികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഐടിആര്‍ 1,2,4 ഫോമുകള്‍ മാത്രമേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ ഈ ഫോമുകള്‍ ലഭിക്കുകയും ഡാറ്റ പ്രീ ഫില്‍ ചെയ്യുവാനും സാധിക്കും. വ്യക്തിഗത വിവരങ്ങള്‍, ശമ്പള വരുമാനം, ഡിവിഡന്റ് വരുമാനം, പലിശ വരുമാനം, മൂലധന നേട്ടങ്ങള്‍, ഫോം 26AS ല്‍ ലഭിക്കുന്ന മുഴുവന്‍ വിവരങ്ങളും എന്നിവ ഉള്‍പ്പെടുന്നതാണ് പ്രീ ഫില്‍ഡ് ഡാറ്റ.
നികുതി ക്രമം
2021 സാമ്പത്തീക വര്‍ഷം മുതല്‍ പുതിയ ഒരു ആനുകൂല്യത്തോടുകൂടിയ നികുതി നയം അവതരിപ്പിക്കപ്പെട്ടു. അതിനനുസരിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ക്ക് പഴയ നികുതി ക്രമമോ, പുതിയ നികുതി ക്രമമോ തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ ശമ്പള വേതരനക്കാരനായ ഒരു വ്യക്തി ആണെങ്കില്‍ നികുതി ക്രമം മാറ്റുന്നത് തൊഴില്‍ ദാതാവിനെ അറിയിച്ചിട്ടുണ്ടെങ്കില്‍ അത് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ചെയ്യാവുന്നതാണ്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള രേഖകള്‍ പരിശോധിക്കാം
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള എല്ലാ രേഖകളും ഒത്തു നോക്കി പരിശോധിച്ച് ഉറപ്പുവരുത്തുക. വരുമാനം രേഖപ്പെടുത്തിയിരിക്കുന്നതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയുവാന്‍ ഇതുവഴി സാധിക്കും. കൂടാതെ നികുതി മുക്ത വരുമാനമായ പിപിഎഫ് ഉള്‍പ്പെടെയുള്ള എല്ലാ വരുമാനവും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണിക്കുകയും വേണം. നികുതി റിട്ടേണ്‍ ഫോറത്തില്‍ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ നിങ്ങളുടെ വരുമാനവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. നികുതി ബാധ്യത എത്രയുണ്ടെന്ന് നേരത്തേ കണക്കാക്കി അവസാന തീയതിയ്ക്ക മുമ്പായി തന്നെ നികുതികള്‍ അടയ്ക്കാവുന്നതാണ്. വൈകി നികുതി അടയ്ക്കുന്നത് വഴിയുള്ള പലിശ ചിലവ് ഇങ്ങനെ ലാഭിക്കാം.
ശരിയായ നികുതി റിട്ടേണ്‍ ഫോറം
വരുമാന ശ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശരിയായ നികുതി റിട്ടേണ്‍ ഫോറം തെരഞ്ഞെടുക്കേണ്ടതുണ്ട്. തെറ്റായ നികുതി റിട്ടേണ്‍ ഫോമാണ് നികുതി ദായകന് തെരഞ്ഞെടുക്കുന്നത് എങ്കില്‍ ആദായ നികുതി വകുപ്പില്‍ നിന്നും അപൂര്‍ണമായ റിട്ടേണ്‍ നോട്ടീസ് സ്വീകിരിക്കേണ്ടതായി വരും. അതായത് ശമ്പള വരുമാനക്കാരനായ ഒരു വ്യക്തിയ്ക്ക് വിദേശ ആസ്തികളില്‍ നിന്നുള്ള മൂലധനം നേട്ടം വരുമാനമായുണ്ടെങ്കില് ഐടിആര്‍ 2 നിര്‍ബന്ധമായും ഫയല്‍ ചെയ്യണം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications