കെഎസ്എഫ്ഇയിൽ ചിട്ടി തുക ലഭിക്കാൻ പാടാണോ; സങ്കീർണതകൾ ഒഴിവാക്കാൻ ഈ വഴികൾ നോക്കാം

കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇയിൽ ചിട്ടി ചേരുന്നത് കൊണ്ട് പണത്തിന്റെ സുരക്ഷിതത്വത്തെ പറ്റി പേടിക്കേണ്ട ആവശ്യമില്ല. എന്നാൽ കെഎസ്എഫ്ഇ ചിട്ടിയുടെ പ്രധാന പോരായ്മയായി എല്ലാവരും ഉയർത്തിക്കാട്ടുന്നത് ചിട്ടി ലഭിച്ചാൽ പണം കിട്ടാനുള്ള ബുദ്ധിമുട്ടാണ്. ഇതിനായി ഹാജരാക്കേണ്ടി വരുന്ന ​ജാമ്യങ്ങളും ഇതിന്റെ സങ്കീർണതകൾക്കും എതിരെ കടുത്ത വിമർശനമാണുള്ളത്.

കെഎസ്എഫ്ഇ തകരാതെ 50 വർഷമായി മുന്നോട്ട് പോകുന്നതിനുള്ള കാരണം നിയമങ്ങളും രീതികളും കാര്യക്ഷമമായാതാണ്. ചിട്ടി പണം വാങ്ങി തിരിച്ചടവ് മുടങ്ങിയാൽ മറ്റുള്ളവരുടെ പണത്തിനും പ്രശ്നങ്ങൾ വരികയും സ്ഥാപനം പൂട്ടിപോവുകയും ചെയ്യും. ഇതിനെ മറികടക്കാനാണ് കെഎസ്എഫ്ഇ ജാമ്യ വ്യവസ്ഥകൾ കർശനമാക്കുന്നത്. എന്തൊക്കെയാണ് കെഎസ്എഫ്ഇയിൽ നിന്നും വിളിച്ചെടുത്ത/ നറുക്കെടുത്ത ചിട്ടിത്തുക കിട്ടാനുള്ള നടപടിക്രമങ്ങൾ എന്ന് നോക്കാം.

ഭാവി ബാധ്യത

ഭാവി ബാധ്യത

ചിട്ടി ലഭിച്ചാൽ ജാമ്യം നൽകേണ്ടത് ഭാവി ബാധ്യതയ്ക്കാണ്. ചിട്ടിത്തുക കൈപ്പറ്റുമ്പോൾ പ്രസ്തുത ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതിമാസത്തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയാണ് ചിറ്റാളന്റെ ഭാവി ബാധ്യത. ചിട്ടിയിൽ ഇത്രയും നാൾ അടച്ച തുക ലഭിക്കാൻ ജാമ്യത്തിന്റെ ആവശ്യമില്ല.

ഭാവി ബാധ്യതയ്ക്കാണ് തുക നൽകേണ്ടത്. സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സർട്ടിഫിക്കറ്റ്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി, ഭൂമി, സ്ഥിര നിക്ഷേപങ്ങളുടെ രസീത് എന്നിവയാണ് പ്രധാന ജാമ്യങ്ങൾ.

വിളിക്കാത്ത ചിട്ടിയുടെ പാസ് ബുക്ക്

വിളിക്കാത്ത ചിട്ടിയുടെ പാസ് ബുക്ക്

കെഎസ്എഫ്ഇയിലെ തന്നെ ചിട്ടി പാസ് ബുക്ക് ജാമ്യമായി ഹാജരാക്കാം. കെഎസ്എഫ്ഇയില്‍ വിളിച്ചെടുക്കാത്ത മറ്റൊരു ചിട്ടിയുടെ പാസ് ബുക്കാണ് ഇതിനായി വേണ്ടത്. ഭാവി ബാധ്യതയ്ക്ക് തുല്യമായ തുകയുടെ ഒന്നോ ഒന്നിൽ കൂടുതലോ പാസ്ബുക്കുകൾ ഹാജരാക്കാം. സ്വന്തം പേരിലുള്ള പാസ് ബുക്ക് വേണമെന്ന് നിർബന്ധമില്ല. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പാസ്ബുക്ക് ഹാജരാക്കാം. 

എല്‍ഐസി പോളിസി

എല്‍ഐസി പോളിസി

ചിട്ടിയിൽ ജാമ്യമായി എങ്ങനെ എൽഐസി പോളിസി സ്വീകരിക്കുമെന്ന് നോക്കാം. എൽഐസി പോളിസിയുടെ സറണ്ടര്‍ വാല്യുവാണ് ചിട്ടി ജാമ്യമായി പരി​ഗണിക്കുക. 2 ലക്ഷം രൂപയുടെ പോളിസി എടുത്ത് പകുതി അടച്ചാല്‍ 70,000 രൂപയുടെ സറണ്ടര്‍ വാല്യു കിട്ടും. ഈ സറണ്ടര്‍ വാല്യു ഉറപ്പാക്കുന്ന റിപ്പോർട്ട് എൽഐസി ബ്രാഞ്ചിൽ നിന്നും ലഭിക്കും. റിപ്പോർട്ടിനൊപ്പം എല്‍ഐസി പോളിസി ബോണ്ടും സമർപ്പിച്ചാൽ മതിയാകും. 

സ്ഥിര നിക്ഷേപ രസീത്

സ്ഥിര നിക്ഷേപ രസീത്

ബാങ്ക്, സംസ്ഥാന ട്രഷറി, കെഎസ്എഫ്ഇ എന്നിവിടങ്ങളിലെ സ്ഥിര നിക്ഷേപത്തിന്റെ രസീത് സമർപ്പിച്ച് ചിട്ടി തുക വാങ്ങാം. ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ സ്ഥിര നിക്ഷേപ രസീത് അവശ്യമുണ്ട്. സുഹൃത്തുക്കളുടേതോ ബന്ധുക്കളുടെതോ സ്ഥിര നിക്ഷേപ രസീത് അം​ഗീകരിക്കും.

കിസാൻ വികാസ് പത്ര, നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളായ കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിം​ഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ചിട്ടി ലഭിക്കാൻ ജാമ്യമായി ഹാജരാക്കാം. നാല് വർഷം കഴിഞ്ഞ നാഷണല്‍ സേവിം​ഗ്സ് സര്‍ട്ടിഫിക്കറ്റുകളാണ് സ്വീകരിക്കുക.

ബാങ്ക് ഗ്യാരണ്ടി

ബാങ്ക് ഗ്യാരണ്ടി

ഭാവി ബാധ്യതയ്ക്ക് ബാങ്കിൽ നിന്ന് ​​ഗ്യാരണ്ടി ലഭിച്ചാൽ ഇത് ഹാജരാക്കി ചിട്ടിത്തുക നേടാം. ചിറ്റാളൻ പണം അടച്ചില്ലെങ്കില്‍ ഉത്തരവാദിത്വം ബാങ്ക് ഏറ്റെടുക്കുന്നതാണ് ബാങ്ക് ​ഗ്യാരണ്ടി കൊണ്ട് ഉദ്യേശിക്കുന്നത്.

സ്വർണം

ഭാവി ബാധ്യതയ്ക്ക് തുല്യമായ സ്വർണം ജാമ്യമായി നൽകി ചിട്ടിത്തുക പിൻവലിക്കാം.

പേഴ്സണൽ സെക്യൂരിറ്റി

പേഴ്സണൽ സെക്യൂരിറ്റി

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റാണ് പേഴ്‌സണല്‍ സെക്യൂരിറ്റിയായി കണക്കാക്കുന്നത്. 12 ലക്ഷം രൂപ വരെയാണ് അംഗീകരിക്കുക. കേരളത്തില്‍ സ്ഥിര താമസമുള്ളവരും കേരളത്തില്‍ ജോലി ചെയ്യുന്നവരുമായ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് കെഎസ്എഫ്ഇ സ്വീകരിക്കും.

മുഴുവന്‍ സമയ, സ്ഥിര ജീവനക്കാരനാകണം. ജോലിയില്‍ പ്രവേശിച്ച് 1 വര്‍ഷം കഴിഞ്ഞവരുടെ സാലറി സര്‍ട്ടിഫിക്കറ്റാണ് അംഗീകരിക്കുക. ചിട്ടി കഴിയുന്ന കാലത്തിന് ശേഷം 6 മാസത്തിലധികം സര്‍വീസ് ഉള്ളവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് മാത്രമെ ഹാജരാക്കാവൂ. ശമ്പളത്തിന്റെ 40 ശതമാനം കയ്യില്‍ വാങ്ങുന്നൊരാള്‍ക്കും ഭാവി ബാധ്യതയുടെ 10 ശതമാനം ശമ്പളം വാങ്ങുന്നയാൾക്കും മാത്രമെ ജാമ്യം നിൽക്കാൻ സാധികുകയുള്ളൂ.

ഭൂമി

ഭൂമി

ഭൂമി ഈടായി നല്‍കുമ്പോള്‍ ആധാരം നല്‍കണം. മുന്നാധാരം നല്‍കണം. കുടിക്കട സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്. ആ വര്‍ഷത്തെ ഭൂനികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സെകെച്ച് പ്ലാന്‍ എന്നിവയും ഹാജരാക്കണം. വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി, എഫ്ഡി രസീത് തുടങ്ങി മുകളിൽ പറഞ്ഞവയുടെ കോമ്പിനേഷനായും ജാമ്യം സമർപ്പിക്കാം. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X