സ്ഥിര നിക്ഷേപത്തിനൊരുങ്ങുന്നവർ പലിശ നിരക്കും സുരക്ഷയും നോക്കി വെയ്ക്കണം. ഇതോടൊപ്പം നികുതിയളവും ലഭിച്ചാൽ അത് ഇരട്ടി നേട്ടമാണ്. നികുതി ലാഭിക്കാന്‍ തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങള്‍. ആദായ നികുതി നിയമം 1691 സെക്ഷന്‍ 80സി പ്രകാര സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന തുകയില്‍ 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിളവ് ലഭിക്കും. ഇതിനോടൊപ്പം ഉയര്‍ന്ന പലിശ നിരക്കും ഈ നിക്ഷേപങ്ങള്‍ക്കുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 5 വര്‍ഷം ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ഇതിനാല്‍ തന്നെ കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. സംയുക്തമായി ആരംഭിച്ച ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപ അക്കൗണ്ടില്‍ ഫസ്റ്റ് ഹോള്‍ഡര്‍ക്ക് മാത്രമാണ് ആദായ നികുതിയിളവ് ലഭിക്കുന്നത്. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം.
പലിശ വരുമാനം 40,000 രൂപയില്‍ കൂടിയാല്‍ സാധാരണ നിക്ഷേപകര്‍ക്കും 50,000 രൂപയില്‍ കൂടിയാല്‍ മുതിര്‍ന്ന പൗരന്മാര്ക്കും സ്രോതസില്‍ നിന്നുള്ള പലിശ ഈടാക്കി മാത്രമെ തുക അനുവദിക്കുകയുള്ളൂ. 15ജി, 15എച്ച് ഫോം സമര്‍പ്പിച്ച് ടിഡിഎസ് ഒഴിവാക്കാന്‍ സാധിക്കും.
പലിശ നിരക്ക്
റിസര്‍വ് ബാങ്ക് ജൂണില്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബാങ്കുകള്‍ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 7.04 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. ഈ സാഹചര്യത്തില്‍ ഡിഐസിജിസി ഇന്‍ഷൂറന്‍സുള്ള മൂന്ന് സ്മോള്‍ഫിനാന്‍സ് ബാങ്കുകള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2005 ല്‍ ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് തുടക്കം. 2017 ഫെബ്രുവരി 1നാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആരംഭിക്കുന്നത്. ബംഗളൂരുവാണ് ആസ്ഥാനം.59.7 ലക്ഷം ഉപഭോക്താക്കള്‍ ബാങ്കിനുണ്ട്. 24 സംസ്ഥാനങ്ങളിലും 248 ജില്ലകളിലും ബാങ്കിന് സാന്നിധ്യമുണ്ട്. 2022 ജൂണ്‍ 13നാണ് ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.
പുതിയ നിരക്ക് പ്രകാരം സാധാരണ നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം മുതല്‍ 6.00 ശതമാനം വരെ പലിശ ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7.20 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.70 ശതമാനവും പലിശ നല്‍കും.
ജന സമോള്‍ ഫിനാന്‍സ് ബാങ്ക്
നിക്ഷേപത്തിന്റെ വലുപ്പത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് ജന സ്മോള്‍ ഫിനാന്‍സ് ബാങ്കെന്ന് അവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. 611 ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്. ഇതില്‍ 166 എണ്ണം ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലയിലാണ്. ജന സമോള്‍ ഫിനാന്‍സ് ബാങ്കിലെ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തില്‍ കുറഞ്ഞത് 100 രൂപയും പരമാവധി 1.5 ലക്ഷവുമാണ് സാമ്പത്തിക വര്‍ഷത്തില്‍ നിഷേപിക്കാന്‍ സാധിക്കുക.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്കിലെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 8.05 ശതമാനം പലിശയും ലഭിക്കും.
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് മാസത്തിലോ പാദങ്ങളിലോ ത്രൈമാസത്തിലോ പലിശ വാങ്ങാന്‍ സാധിക്കും. 5,000 രൂപയുടെ ചുരുങ്ങിയ നിക്ഷേപം ആവശ്യമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് വാതില്‍പ്പടി സൗകര്യം ബാങ്ക് നല്‍കുന്നുണ്ട്. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനവും പലിശ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications