ക്രെഡിറ്റ് സ്കോറിനെ മറന്നേക്കൂ, ഇതാ നിങ്ങളുടെ കീശയ്ക്കൊത്ത ക്രെഡിറ്റ് കാർഡ്; സാധാരണക്കാരനും സ്വന്തമാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിന്റെ അവസാന തീയ‌തികളിൽ കീശയിൽ കാശുണ്ടാവുക എന്നത് മിക്ക ശമ്പളക്കാരെയും സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പണം തീർന്നാൽ തൊട്ടടുത്ത ശമ്പള ദിവസം വരെ മുന്നോട്ട് പോകാൻ സുഹൃത്തുക്കളോട് കടം വാങ്ങുകയാണ് പൊതുവായുള്ള രീതി. ഇവിടെയാണ് ക്രെഡിറ്റ് കാർഡുകളെ ഉപകാരമാകുന്നത്.

ക്രെ‍ഡിറ്റ് കാർഡ് ആഡംബരം ആണെന്ന രീതി മാറി അത്യാവശ്യങ്ങളിലൊന്നായിട്ടുണ്ട്. കുറഞ്ഞ ക്രെ‍‍ഡിറ്റ് സ്കോർ, ജോലി എന്നിവ ക്രെ‍ഡിറ്റ് കാർഡ് ലഭിക്കാൻ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കിലും ഇവ ബാധകമല്ലാത്ത തുടക്കകാർക്ക് അനുയോജ്യമായ ക്രെ‍ഡിറ്റ് കാർഡുകൾ ഇന്നുണ്ട്. ഇവയെ പറ്റിയാണ് ചുവടെ വിശദീകരിക്കുന്നത്.

സുരക്ഷിത ക്രെഡിറ്റ് കാർഡുകൾ

സുരക്ഷിത ക്രെഡിറ്റ് കാർഡുകൾ

ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് മേല്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നുണ്ട്. ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡു (secured credit card) കളെന്നാണ് അറിയപ്പെടുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവരും ക്രെഡിറ്റ് കാര്‍ഡിലേക്ക് തുടക്കകാരുമാണെങ്കില്‍ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ആരംഭിക്കാം. ഇത്തരം കാര്‍ഡിലെ ക്രെഡിറ്റ് ലിമിറ്റ് സ്ഥിര നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനമാകും. ഇത് ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനുള്ള ജാമ്യമാണ് ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍. ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവാക്കിയ തുക കാര്‍ഡ് ഉടമ അടയ്ക്കാത്ത പക്ഷം സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഈടാക്കും. സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടങ്ങള്‍ക്കൊപ്പം സ്ഥിര നിക്ഷേപത്തിനുള്ള പലിശയും ലഭിക്കും. മികച്ച സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: ചെലവ് നിയന്ത്രിച്ച് തുടങ്ങാം, നിക്ഷേപിക്കാനുള്ള പണം താനെ വരും; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾAlso Read: ചെലവ് നിയന്ത്രിച്ച് തുടങ്ങാം, നിക്ഷേപിക്കാനുള്ള പണം താനെ വരും; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക് നല്‍കുന്ന സുരക്ഷിത ക്രെഡിറ്റ് കാര്‍ഡാണ് കൊട്ടക് ഡ്രീം ഡിഫറന്റ് ക്രെഡിറ്റ് കാര്‍ഡ്. ഈ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനായി കുറഞ്ഞത് 10,000 രൂപയുടെ സ്ഥിര നിക്ഷേപം ബാങ്കില്‍ ആവശ്യമാണ്. നിക്ഷേപത്തിന്റെ 90 ശതമാനമാണ് ക്രെഡിറ്റ് പരിധി.

ക്രെഡിറ്റ് കാര്‍ഡ് ലഭിച്ച് 45 ദിവസത്തിനുള്ളിലുള്ള 5,000 രൂപ ഉപയോഗത്തിന് 500 രൂപയുടെ റിവാര്‍ഡ് ലഭിക്കും. വര്‍ഷത്തില്‍ 75,000 രൂപ ചെലവാക്കുമ്പോള്‍ 750 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. ഈ ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ചാര്‍ജുകളൊന്നും തന്നെയില്ല.

Also Read: ചില്ലി കാശ് നികുതി അടയ്ക്കാതെ സർക്കാർ കാവലിൽ 1 കോടി നേടാം, ദിവസവും കരുതേണ്ടത് 417 രൂപAlso Read: ചില്ലി കാശ് നികുതി അടയ്ക്കാതെ സർക്കാർ കാവലിൽ 1 കോടി നേടാം, ദിവസവും കരുതേണ്ടത് 417 രൂപ

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

സ്ഥിര നിക്ഷേപത്തിന്റെ 100 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴി ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഐഡിഎഫ്‌സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാര്‍ഡ്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡിന് 5,000 രൂപയില്‍ കുറയാത്ത സ്ഥിര നിക്ഷേപം ആവശ്യമാണ്.

പാര്‍ട്ണര്‍ റസ്റ്റോറന്റുകളില്‍ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ആഗസ്റ്റ് മാസം മുതല്‍ ബാങ്ക് ക്രെഡിറ്റ് കാര്ഡ് അനുവദിക്കും. ഐഡിഎഫ്‌സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസില്ല.

Also Read: സമ്പത്ത് കാലത്ത് നിക്ഷേപിച്ചാൽ ആപത്ത് കാലത്ത് കൈ സഹായം; വായ്പ തരുന്ന നിക്ഷേപങ്ങൾ നോക്കാംAlso Read: സമ്പത്ത് കാലത്ത് നിക്ഷേപിച്ചാൽ ആപത്ത് കാലത്ത് കൈ സഹായം; വായ്പ തരുന്ന നിക്ഷേപങ്ങൾ നോക്കാം

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ഇസ്റ്റാ ഈസി ക്രെഡിറ്റ് കാര്‍ഡ് സ്ഥിര നിക്ഷേപത്തിന് 80 ശതമാനം ക്രെഡിറ്റ് ലിമിറ്റ് അനുവദിക്കുന്നുണ്ട്. രാജ്യത്ത് ചെലവാക്കുന്ന ഓരോ 200 രൂപയ്ക്കും 6 പോയിന്റുകള്‍ ലഭിക്കും. ആക്‌സിസ് ഇസ്റ്റാ ഈസി ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ചാര്‍ജുകളില്ല.

പൈസബസാര്‍

എസ്ബിഎം ബാങ്കുമായി സഹകരിച്ച് പൈസബസാര്‍ പുറത്തിറക്കിയ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡാണ് പൈസബസാര്‍ സെറ്റപ്പ് ക്രെഡിറ്റ് കാര്‍ഡ്. 2,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമിടാം. പൈസബസാര്‍ സെറ്റപ്പ് ക്രെഡിറ്റ് കാര്‍ഡിന് നിക്ഷേപത്തിന്റെ 100 ശതമാനവും ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും. 2,000 രൂപയുടെ സ്ഥിര നിക്ഷേപത്തിന് 200 രൂപ ചാര്‍ജ് ഈടാക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചാര്‍ജുകളില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നതി ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപത്തിന്റെ 100 ശതമാനവും ക്രെഡിറ്റ് ലിമിറ്റ് അനുവദിക്കുന്നുണ്ട്. എസ്ബിഐയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാന്‍ 25,000 രൂപയുടെ സ്ഥിര നിക്ഷേപം ആവശ്യമാണ്. 50,000 രൂപയുടെ ഉപയോഗത്തിന് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഓരോ 100 രൂപ ഇടപാടിനും ഒരു റിവാര്‍ഡ് പോയിന്റ് ലഭിക്കും. നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

Read more about: credit card
English summary

These Are The Top 5 Banks Issuing secured Credit Cards Without Considering Credit Score

These Are The Top 5 Banks Issuing secured Credit Cards Without Considering Credit Score
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X