എമര്‍ജന്‍സി ഫണ്ടിന്റെ ആവശ്യകത ജീവിതത്തില്‍ തിരച്ചറിഞ്ഞവരാണെങ്കിൽ പിന്നീട് ഫണ്ട് ഒരുക്കാൻ മടിക്കില്ല. അപ്രതീക്ഷിത ചെലവുകളെ നേരിടാന്‍ കയ്യിലൊരു തുക ആവശ്യമാണ്. ഈ തുക എവിടെ നിക്ഷേപിക്കുമെന്നത് പ്രധാനപ്പെട്ട കാര്യാണ്. ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ആദായം ലഭിക്കുമെങ്കിലും ആവശ്യത്തിന് പണം ഉപകരിക്കില്ല.
ഇതോടൊപ്പം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുന്നതിനുള്ള പിഴ ഒടുക്കേണ്ടി വരും. ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആവശ്യ സമയത്ത് വിപണി ഇടിഞ്ഞിരിക്കുകയാണെങ്കില് പണം ഉപയോഗിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ നിക്ഷേപിക്കാവുന്നയിടം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ്.
എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന തുക ആണെങ്കിലും സേവിംഗ്സ് അക്കൗണ്ടുകളിലും പലിശ ലഭിക്കും. ബാങ്കുകള്‍ക്ക് അനുസരിച്ചും അക്കൗണ്ടിലെ തുക അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെടും. 7 ശതമാനം വരെ പലിശ നല്കുന്ന ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ (ഡിഐസിജിസി) പരിരക്ഷയുള്ള 4 സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഇക്വിറ്റാസ് ഹോള്‍ഡിംഗിന് കീഴില്‍ 2016ലാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആരംഭിക്കുന്നത്. ചെന്നൈയാണ് ബാങ്കിന്റെ ആസ്ഥാനം. 3.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ബാങ്ക് നല്‍കുന്നുണ്ട്. അക്കൗണ്ടില പ്രതിദിന ക്ലോസിംഗ് ബാലന്‍സ് ഉപയോഗിച്ച് പലിശ കണക്കാക്കും. ത്രൈമാസത്തില്‍ സേവിംഗ്സ് അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യും.
1 ലക്ഷം രൂപവരെയുള്ള ബാലന്‍സിന് 3.50 ശതമാനമാണ് പലിശ. 1 ലക്ഷം മുതല്‍ 5 ലക്ഷം വരെ ബാലന്‍സുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 6.00 ശതമാനം പലിശ നല്‍കും. 5 ലക്ഷത്തിനും 2 കോടിക്കും ഇടയില്‍ തുക അക്കൗണ്ടില്‍ ബാലന്‍സുള്ളവര്‍ക്ക് 7 ശതമാനം പലിശ ലഭിക്കും.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്
വാഹന വായപ കമ്പനിയായി 1996ല്‍ ആരംഭിച്ച എയു ഫിനാന്ഷ്യറീസ് ലിമിറ്റഡാണ് 2017 ല്‍ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയത്. രാജസ്ഥാനിലെ ജയ്പൂരാണ് ബാങ്കിന്റെ ആസ്ഥാനം. ദിവസത്തില്‍ പലിശ കണക്കാക്കി മാസത്തില്‍ അനുവദിക്കുന്നതാണ് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രീതി. സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ബാങ്ക് നല്കുന്നു.
ബാലന്‍സ് 1 ലക്ഷത്തില്‍ താഴെ ആണെങ്കില്‍ 3.50 ശതമാനാണ് പലിശ. 1 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ ബാലന്‍സുള്ള സേവിംഗ്സ് അക്കൗണ്ടിന് 5.00 ശതമാനം പലിശ ലഭിക്കും. 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 6.00 ശതമാനവും 25 ലക്ഷത്തിനും 1 കോടിക്കും ഇടയില്‍ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 7 ശതമാനവും പലിശ നല്‍കും.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2017 ഫെബ്രുവരി 1നാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആരംഭിക്കുന്നത്. ബംഗളൂരുവാണ് ആസ്ഥാനം. ബാങ്കില്‍ 80 ശതമാനം ഓഹരികളും ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസിനാണ്. 3.5 ശതമാനം മുതല്‍ 7.00 ശതമാനം വരെയാണ് പലിശ നിരക്ക്.
1,20,000 രൂപ സേവിംഗ്സ് അക്കൗണ്ടില്‍ ബാലന്‍സുണ്ടെങ്കില്‍ 1 ലക്ഷം രൂപയ്ക്ക് 3.5 ശതമാനം പലിശയും 20,000 രൂപയ്ക്ക് 6.00 ശതമാനം പലിശയും ലഭിക്കും. സേവിംഗ്സ് അക്കൗണ്ട് ബാലന്‍സ് 1 ലക്ഷം രൂപ വരെ ആണെങ്കില്‍ 3.50 ശതമാനം പലിശ ബാങ്ക് നല്‍കും. 1-5 ലക്ഷത്തിനിടയില്‍ 6 ശതമാനവും 5 ലക്ഷം മുതല്‍ 1 കോടി വരെ 7 ശതമാനം പലിശയും ബാങ്ക് നല്‍കും.
ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ദിവസ ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുക. ത്രൈമാസത്തില്‍ പലിശ അനുവദിക്കും. 3.50 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് ബാങ്ക് സേവിംഗ്സ് ബാങ്കില്‍ നല്കുന്ന പലിശ നിരക്ക്. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം പലിശ ലഭിക്കും.
10 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 4 ശതമാനം പലിശ ലഭിക്കും. 1 കോടിക്ക് മുകളില്‍ 2 കോടി വരെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 5 ശതമാനമാണ് പലിശ നിരക്ക്. 2 കോടിക്ക് മുകളിലുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്കാണ് 7 ശതമാനം പലിശ നല്‍കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications