കേന്ദ്ര ബജറ്റില്‍ സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമിന്റ് നിക്ഷേപ പരിധി ഉയര്‍ത്തിയതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തുകയോ പുതിയ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിച്ചതോടെയാണ് പുതിയ നിരക്ക് പ്രഖ്യാപനം വന്നത്. റിപ്പോ നിരക്ക് 6.5 ശതമാനത്തിലേക്ക് എത്തിയതോടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലും വര്‍ധനവുണ്ടായി. ഇത് മുതിര്‍ന്ന പൗരന്മാരെ കൂടുതലായി സ്ഥിര നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുന്നതിനും കാരണമായിട്ടുണ്ട്.
മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ ഫെബ്രുവരിയില്‍ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
7.50 ശതമാനം മുതല്‍ 8 ശതമാനം പലിശ ദേശസാത്കൃത ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കും. സമോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 9.50 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് എസ്ബിഐ അടക്കമുള്ള മുന്‍നിര ബാങ്കുകളേക്കാള്‍ പലിശ നല്കുന്ന ബാങ്കുകളെ പരിചയപ്പെടാം.
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്ന സ്മോൾ ഫിനാൻസ് ബാങ്കാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പലിശ 9.50 ശതമാനമാണ്.
1001 ദിവസത്തേക്കുള്ള സ്ഥിര നി്ക്ഷേപത്തിനാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ഈ പലിശ നല്‍കുന്നത്. 181-201 ദിവസം വരെയുള്ള സ്ഥിര നിക്ഷേപം, 501 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപം എന്നിവയ്ക്ക് 9.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.76 ശതമാനമാണ്. 999 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. 2 വര്‍ഷം മുതല്‍ 999 ദിവസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.51 ശതമാനം പലിശ ലഭിക്കും.
ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ് ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് ബാങ്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 0.70 ശതമാനം പലിശയാണ് ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 8.80 ശതമാനം പലിശ ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്നു.
ബന്‍ഡന്‍ ബാങ്ക്
സ്വകാര്യ ബാങ്കായ ബന്‍ഡന്‍ ബാങ്കിലെ 7 ദിവസംമുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപ പലിശ നിരക്ക് 3 ശതമാനം മുതല്‍ 8.5 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകരേക്കാള്‍ 0.75 ശതമാനം പലിശ ലഭിക്കും. 600 ദിവസത്തെ നിക്ഷേപത്തിന് ബന്‍ഡന്‍ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനം പലിശ ലഭിക്കും.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിന്റെ നമന്‍ സ്ഥിര നിക്ഷേപ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 0.75 ശതമാനം പലിശ അധികമായി ലഭിക്കും. 1 വര്‍ഷത്തിനും 2 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications