മുതിര്‍ന്ന പൗരന്മാര്ക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്നൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. വാര്‍ധക്യ കാലത്ത് സ്ഥിര വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതിയില്‍ നിന്ന് ത്രൈമാസത്തില്‍ പലിശ വരുമാനം ലഭിക്കും. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധതിയില്‍ 5 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 8.2 ശതമാനം പലിശ ലഭിക്കും. ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന മികച്ച പലിശയില്‍ ഒന്നാണിത്.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിനേക്കാള്‍ പലിശ നല്‍കുന്നത് കൂടുതലും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളാണ്. നാലോളം ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനമോ അതില്‍ കൂടുതലോ പലിശ നല്കുന്നു. അതേസമയം, മുന്‍നിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ പരമാവധി 7.75 ശതമനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്കായി നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് മികച്ച പലിശ നല്കുന്ന 5 ബാങ്കുകളെ പരിചയപ്പെടാം.
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്
മേയ് രണ്ടിന് പലിശ നിരക്ക് പുതുക്കിയ യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 9.50 ശതമാനമാണ്. 1001 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് 9.50 ശതമാനം പലിശ നല്‍കുന്നത്.

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
മേയ് അഞ്ചിനാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. നിലവില്‍ 4.50 ശതമാനം തൊട്ട് 9.60 ശതമാനം വരെ പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 9.60 ശതമാനം പലിശ ലഭിക്കുന്നത് 5 വര്‍ഷത്തെ നിക്ഷേപത്തിനാണ്. 999 ദിവസത്തേക്ക് 9.50 ശതമാനം പലിശയും ലഭിക്കും.
ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 700 ദിവസത്തേക്കാണ് ഉയര്‍ന്ന പലിശ നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 8.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനം പലിശയും നല്‍കും. ബാങ്ക് അവസാനമായി പലിശ നിരക്ക് പുതുക്കിയത് ഫെബ്രുവരി 27 നാണ്.
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത് മാര്‍ച്ച് 24നാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 9.01 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 8.41 ശതമാനം പലിശയും ലഭിക്കും. 100 ദിവസത്തേക്കാണ് ഈ പലിശ നിരക്ക് നല്‍കുന്നത്.
ഡിസിബി ബാങ്ക്
മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ നൽകുന്നൊരു സ്വകാര്യ ബാങ്കാണ് ഡിസിബി ബാങ്ക്. 8 ശതമാനത്തിന് മുകളിൽ പലിശ ഡിസിബി ബാങ്ക് നൽകുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനം പലിശ നേടാം. 24 മാസ കാലയളവ്, 700 ദിവസം, 36 മാസ കാലയളവുകളില്‍ 8 ശതമാനം പലിശ ഡിസിബി ബാങ്ക് നല്‍കുന്നുണ്ട്.
മുതിർന്ന പൗരന്മാർക്ക് നികുതി
മികച്ച പലിശ നൽകുമെങ്കിലും മുതിർന്ന പൗരന്മാരായ നിക്ഷേപകർ സ്ഥിര നിക്ഷേപത്തിലെ പലിശയ്ക്ക് ടാക്സ് സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടി വരും. ' ഇന്‍കം ഫ്രം അദര്‍ സോഴ്സ്' എന്ന ഭാഗത്തിലാണ് സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചേര്‍ക്കുന്നത്.
നികുതിദായകന്റെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി കണക്കാക്കും. ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്പ്പെടുന്നൊരാളാണെങ്കില് 30 ശതമാനം നികുതിയും സെസും സര്‍ചാര്‍ജും അടക്കം നല്‍കേണ്ടി വരും. പലിശ വരുമാനം 50,000 രൂപ കടന്നാൽ മുതിർന്ന പൗരന്മാരിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
