കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുതിച്ചുയരുകയാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതോടെയാണ് നിരക്കുയർന്നത്. അതിനാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആകർഷകമായി. കയ്യിൽ അധിക പണമുള്ള സാഹചര്യത്തിൽ റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് മികച്ച പലിശയിൽ സ്ഥിര നിക്ഷേപമിടാം.
മൂന്ന് വർഷത്തിന് ശേഷം ഉപയോഗിക്കേണ്ട പണം സുരക്ഷിതമായി സൂക്ഷിക്കാനും മികച്ച റിട്ടേൺ ലഭിക്കാനും ഇന്ന് ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് ഏറ്റവും അനുയോജ്യമായിടം. മൂന്ന വർഷത്തിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.
ഉയർന്ന പലിശ
സ്വകാര്യ ബാങ്കുകളിൽ 3 വർഷ കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്നത് ഡിസിബി ബാങ്കാണ്.
36 മാസത്തിനുള്ളിൽ കാലാവധി എത്തുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 8 ശതമാനം പലിശ നൽകുന്നു. ഇൻഡസ്ഇൻഡ് ബാങ്ക് 2 വർഷത്തിനും 3 വർഷത്തിനും ഇടയിലുള്ള കാലാവധിയിൽ 7.5 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്.

24 മാസത്തിനും 36 മാസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ആർബിഎൽ ബാങ്ക് 7.5 ശതമാനം പലിശ നൽകും. 751 ദിവസത്തിനും 1095 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ 7.25 ശതമാനം പലിശ ലഭിക്കും.
2 വർഷത്തിനും 2 വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബന്ധൻ ബാങ്ക് 7.25 ശതമാനം പലിശ നൽകുന്നുണ്ട്. മുന്‍നിര സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ 7 ശതമാനം പലിശയാണ് ഇക്കാലയളവില്‍ നല്‍കുന്നത്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.25 ശതമാനം പലിശ 3 വര്‍ഷ കാലയളവില്‍ നല്‍കുന്നുണ്ട്. യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.65 ശതമാനവും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 8 ശതമാനവും പലിശ നല്‍കും. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 889 മുതൽ 1095 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ 8.5 ശതമാനം പലിശ ലഭിക്കും.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 1001 ദിവസത്തിനും 1095 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 8.6 ശതമാനം പലിശ ലഭിക്കും.
പൊതുമേഖലാ ബാങ്കുകൾ
പൊതുമേഖല ബാങ്കുകളില്‍ എസ്ബിഐ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ 6.50 ശതമാനം പലിശ നല്‍കുന്നു. ബാങ്ക് ഓഫ് ബറോഡ 7.05 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്ക് 6.50 ശതമാനം പലിശയും നല്‍കും.
നികുതി
സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലാണെങ്കിൽ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) സ്രോതസിൽ നിന്നുള്ള നികുതിയായി 10 ശതമാനം ബാങ്ക് ഈടാക്കും. അതോടൊപ്പം സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം നികുതി ബാധകമാണ്.
'ഇന്‍കം ഫ്രം അദര്‍ സോഴ്‌സ്' എന്ന ഭാഗത്തിലാണ് സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചേര്‍ക്കുന്നത്. ഇത് നികുതിദായകന്റെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി കണക്കാക്കും. ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നൊരാളാണെങ്കില്‍ 30 ശതമാനം നികുതിയും സെസും സര്‍ചാര്‍ജും അടക്കം നല്‍കേണ്ടി വരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
