സ്ഥിര നിക്ഷേപം ആരംഭിക്കുന്ന സമയത്ത് മിക്ക നിക്ഷേപകരും പരിഗണിക്കുന്നൊരു ഘടകം പലിശ നിരക്കാണ്. വിവിധ ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിച്ചാണ് നിക്ഷേപം നടത്തുന്നത്. സ്ഥിര നിക്ഷേപത്തിന് എസ്ബിഐ പരിഗണിക്കുമ്പോള്‍ ബാങ്കിനേക്കാളും പലിശ നല്കുന്ന കൂട്ടത്തില്‍ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുണ്ട്.
അഞ്ച് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമെന്ന സുരക്ഷിതത്വവും പോസ്റ്റ് ഓഫീസിനുള്ള ഗുണമാണ്. എന്നാല്‍ ബാങ്കുകളിൽ പോസ്റ്റ് ഓഫീസുകനേയും ഉയര്‍ന്ന പലിശ നല്കുന്ന സ്ഥാപനങ്ങളാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. ഇവയെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യാം.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ചെറുകിട ബാങ്കുകളാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. ബാങ്കിംഗ് സേവനങ്ങളെത്താത്ത പ്രദേശങ്ങളിൽ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുകയാണ് ഈ ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യം. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇവ റിസർവ് ബാങ്ക് നിയന്ത്രണത്തിൽ വരുന്നവയാണ്. അടിസ്ഥാന സാമ്പത്തിക സേവനങ്ങൾ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് ലഭിക്കും.
പലിശ നിരക്ക്
സ്മോൾ ഫിനാൻസ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 9 ശതമാനത്തിന് അടുത്ത് പലിശ നിരക്ക് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ പരിഗണിക്കുമ്പോൾ 1 വർഷം മുതൽ 5 വർഷത്തേക്കാണ് ടൈം ഡെപ്പോസിറ്റ് എന്ന പേരിൽ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.
1 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും 2 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.7 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശയും 5 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയും നേടാം.
ഡിഐസിജിസി ഇന്‍ഷൂറന്‍സ്
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പപ്പറേഷനില് (ഡിഐസിജിസി) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഈ ആർബിഐ സബ്സിഡിയറി ഇൻഷൂറൻസ് പരിരക്ഷ നൽകും. ബാങ്ക് പാപ്പരായാൽ 5 ലക്ഷം വരെയുള്ള തുക ഡിഐസിജിസി നൽകും.
12 സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍, നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഉൾപ്പെടും.
സാധാരണ നിക്ഷേപകർക്ക്
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 3.75 ശതമാനം മുതല്‍ 8 ശതമാനം പലിശ നല്കുന്നു. 80 ആഴ്ചയ്ക്ക് 8 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2 വര്‍ഷം മുല് 3 വര്‍ഷത്തേക്ക് 8.10 ശതമാനം പലിശ ല്കരും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 888 ദിവസത്തേക്ക 8 ശതമാനം പലിശ നല്‍കും.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 45 മാസത്തേക്ക് 7.50 ശതമാനം പലിശ നല്‍കും. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് 1000 ദിവസത്തേക്ക് 8 ശതമാനം പലിശയും ഇസാഫ് 999 ദിവസത്തേക്ക് 8 ശതമാനം പലിശയും നൽകും. നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 1111 ദിവസത്തേക്ക് 8 ശതമാനം പലിശയും സൂര്യോദയ് ്സമോള് ഫിനാന്‍സ് ബാങ്ക് 999 ദിവസത്തേക്ക് 8.51 ശതമാനം പലിശയും നല്‍കും. 5 വര്‍ഷത്തേക്ക് 9.01 ശതമാനം പലിശയും ലഭിക്കും.
മുതിർന്ന പൗരന്മാർക്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 999 ദിവസത്തേക്ക് 8.76 ശതമാനം പലിശ നൽകുന്നുണ്ട്. 560 ദിവസത്തേക്ക് 8.75 ശതമാനം പലിശയാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 750 ദിവസത്തേക്ക് 8.71 ശതമാനം പലിശ നൽകും.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 24 മാസത്തിനും 45 മാസത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിരര നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
