സുരക്ഷിതമായി നിക്ഷേപിക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗം ഇന്നും ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. മൂലധനത്തിന്റെ സുരക്ഷിതത്വവും കൃത്യതയോടെയുള്ള പലിശ വരുമാനവും സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന ആകർഷണീയതയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പെരുപ്പത്തെ വരുതിയിലാക്കാൻ തുടർച്ചയായ റിപ്പോ നിരക്കുയർത്തിയത് ബാങ്ക് നിക്ഷേപകർക്ക് നേട്ടമായി.
മുതിർന്ന പൗരന്മാർക്ക് അധിക പലിശ നിരക്ക് ലഭിക്കുന്നതിനാൽ വലിയ നേട്ടം ഇത്തരക്കാർക്കാണ്. ഫെബ്രുവരി 8ന് റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയതിന് ശേഷം മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്. 2022 മേയ് മുതൽ 2.50 ശതമാനത്തിന്റെ വർധനവ് റിപ്പോ നിരക്കിൽ വന്നിട്ടുണ്ട്.
കഴിഞ്ഞ വാരം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തിയവയിൽ പ്രധാനപ്പെട്ട ബാങ്കുകൾ എച്ച്‌ഡിഎഫ്‌സി ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണ്. 10-20 അടിസ്ഥാന നിരക്കുകളാണ് ബാങ്കുകൾ ഉയർത്തിയത്. ബാങ്കുകൾ പുതിയ സ്ഥിര നിക്ഷേപ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ മാർച്ച് 1 മുതൽ നിലവിൽ വന്നു. വിശദമായി പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 10-20 അടിസ്ഥാന പോയിന്റാണ് ഉയർത്തിയത്. 45 മാസത്തെ സ്ഥിര നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് 7.70 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് നൽകും.
എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതിയായ ഡയമണ്ട് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 75 മാസത്തെ കാലാവധിയിലുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും. ഓൺലൈൻ വഴി നിക്ഷേപിക്കുന്നതോ പുതുക്കുന്നതോ ആയ നിക്ഷേപങ്ങൾക്ക് 0.05 ശതമാനത്തിന്റെ അധിക നിരക്കും ലഭിക്കും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ 4.00 ശതമാനം മുതൽ 8.51 ശതമാനം വരെ പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 8.76 ശതമാനം വരെ പലിശ ലഭിക്കും.
999 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 8.51 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.76 ശതമാനം പലിശയും നേടാം. മാർച്ച് 1 മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കും കഴിഞ്ഞ വാരം പലിശ നിരക്കുയർത്തി. 888 ദിവസത്തെ കാലാവധിയിൽ സ്ഥിര നിക്ഷേപം നടത്തിയാൽ 8.20 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.70 ശതമാനം പലിശ ലഭിക്കും. 2 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് ലഭിക്കുക.
889 ദിവസം മുതൽ 3 വർഷത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയും ലഭിക്കും. 2 വർഷം മുതൽ 887 ദിവസത്തേക്കും ഇതേ പലിശ ലഭിക്കും. 18 മാസം മുതൽ 2 വർഷത്തേക്ക് 7.70 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. നിരക്ക് വർധനവ് മാർച്ച് 1 മുതൽ നിലവിൽ വന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
