വലിയ നീക്കിയിരിപ്പുള്ളവര്ക്ക് മാത്രമല്ല നിക്ഷേപം നടത്താനാവുക. മാസം മിച്ചം പിടിക്കുന്ന ചെറിയ തുക നീക്കിവെച്ച് ഭേദപ്പെട്ട സമ്പാദ്യം നേടാന്‍ സാധിക്കുന്നൊരു നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍. പോസ്റ്റ് ഓഫീസ് ആര്‍ഡി ജനകീയമാണെങ്കിലും പലിശ നിരക്ക് ഉയരാത്തത് നിക്ഷേപകരെ നിരാശരാക്കുന്നുണ്ട്.
അഞ്ച് വർഷത്തേക്ക് 5.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം നൽകുന്ന പലിശ. പോസ്റ്റ് ഓഫീസിനെ അപേക്ഷിച്ച് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 7 മുതല്‍ 8 ശതമാനം വരെ പലിശ നല്കുന്ന ബാങ്കുകളെ പരിചയപ്പെടാം.
ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസിലേത് പോലെ പൂർണ സുരക്ഷിതത്വമുള്ളതാണ് ബാങ്കിലെ ആവർത്തന നിക്ഷേപവും. ബാങ്കുകളിലെ ആവര്‍ത്തന നിക്ഷേപം ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റി ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയുണ്ട്. ഇതിനാല്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് റിസർവ് ബാങ്കിന്റെ സബ്സിഡറിയായ ഡിഐസിജിസിയിടെ ഗ്യാരണ്ടിയുണ്ട്.
100 രൂപ മുതല്‍ ബാങ്കിലും ആവർത്തന നിക്ഷേപം ആരംഭിക്കാം. 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് ബാങ്കുകളിലെ കാലാവധി. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം മുതൽ 0.75 ശതമാനം വരെ ഉയർന്ന നിരക്ക് നൽകുന്നുണ്ട്.
ബന്ധന് ബാങ്ക്
2022 മേയ് നാലിനാണ് ബന്‍ഡന്‍ ബാങ്കിന്റെ പലിശ നിരക്ക് പുനഃപരിശോധിച്ചകത്. 4.5 ശതമാനം മുതല്‍ 7.00 ശതമാനം വരെ പലിശ ആവര്‍ത്തന നിക്ഷേപത്തിന് ബാങ്ക് നല്‍കുന്നുണ്ട്. 6 മാസം മുതല്‍ 12 മാസം വരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനം പലിശ നല്കുന്നു. 5.5 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പലിശ നിരക്ക്. 24 മാസം മുതല്‍ 36 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് 7 ശതമാനമാണ് പലിശ നിരക്ക്. ഇതാണ് ബന്ധൻ ബാങ്ക് നൽകുന്ന ഉയർന്ന നിരക്ക്. 60 മാസം മുതല്‍ 120 മാസം വരെ നിക്ഷേപിക്കുമ്പോള്‍ 5.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 6.35 ശതമാനം പലിശ ലഭിക്കും. 100 രൂപ മുതല്‍ നിക്ഷേപിക്കാം.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
500 രൂപ മുതല്‍ ഇൻഡസ് ഇൻഡ് ബാങ്കിൽ ആവർത്തന നിക്ഷേപം ആരംഭിക്കാം. 100 രൂപയുടെ ഗുണിതങ്ങലായി നിക്ഷേപം ഉയർത്താം. 12 മാസം മല് 120 മാസത്തേക്കാണ് ഇൻഡസ്ഇൻഡ് ബാങ്കിൽ ആവർത്തനം നിക്ഷേപം സ്വീകരിക്കുന്നത്. 12 മാസത്തേക്ക് 6 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനമാണ് പലിശ.
24 മാസത്തേക്ക് നിക്ഷേപിചചാല് 6.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കിത് 7 ശതമാനമാണ്. തുടര്‍ന്ന് 61 മാസം വരെ ഇതേ പലിശ നിരക്ക് ലഭിക്കും. 61 മാസത്തിന് മുകളില്‍ 6 ശതമാനമാണ് പലിശ നിരക്ക്. 6.50 ശതമാനം മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
ആര്‍ബിഎല്‍ ബാങ്ക്
ആർബിഎൽ ബാങ്കിൽ ചുരുങ്ങിയ നിക്ഷേപത്തിന് ചുരുങ്ങിയ നിക്ഷേപത്തിന് 1,000 രൂപയാണ് വേണ്ടത്. 6 മാസം മുതല്‍ 20 വര്‍ഷം വരെ ആവർത്തന നിക്ഷേപം ബാങ്ക് സ്വീകരിക്കും. 181 ദിവസം മുതല്‍ 240 ദിവസം വരെ 5 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനം പലിശ ലഭിക്കും.
12 മാസത്തേക്ക് 15 മാസത്തില്‍ കുറവ് വരെ നിക്ഷേപിച്ചാല്‍ 6.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ ലഭിക്കും. 15 മാസത്തേക്ക് 7 ശതമാനം പലിശ നല്‍കും. 7.50 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്. 24 മാസം മുതൽ 36 മാസത്തില്‍ കുറവ് വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്. 7.25 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
യെസ് ബാങ്ക്
സെ് ബാങ്കില്‍ 7.25 ശതമാനമാണ് ആവർത്തന നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. മുതിര്‍ന്ന പൗരമാര്‍ക്ക് 36 മാസം മുതല്‍ 120 മാസം വരെ നിക്ഷേപിച്ചാല്‍ 7.25 ശതമാനം ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്.
18 മാസം മുതല്‍ 36 മാസം വരെ 6.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശയാണ് ലഭിക്കുക. 15 മാസത്തേക്ക് 6 ശതമാനം പലിശ ലഭിക്കും. 9 മാസത്തേക്ക് 5 ശതമാനമാണ് യെസ് ബാങ്ക് നൽകുന്ന പലിശ. 0.50 ശതമാനം അധിക നിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാൻസ് ബാങ്ക്
ഏറ്റവും ഉയർന്ന നിരക്കായ 8 ശതമാനം ആവർത്തന നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നാണ്. 6 മാസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 9 മാസത്തേക്ക് 5.50 പലിശ ലഭിക്കും. 3 വര്‍ഷത്തേക്ക് 7 ശതമാനമാണ് പലിശ. 5 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പലിശ അധികമായി ലഭിക്കും.
2 വര്‍ഷത്തേക്ക് 8 ശതമാനമാണ് മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക്. 7.5 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും. 2015 സെപ്റ്റംബറിലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ഏക സ്മോൾ ഫിനാൻസ് ബാങ്കാണിത്. 9 സംസ്ഥാനങ്ങളിൽ ബ്രാഞ്ചുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications