സുരക്ഷിത നിക്ഷേപങ്ങളായി കരുതുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നടപ്പിലാക്കുന്ന നിക്ഷേപങ്ങളും ബാങ്ക് നിക്ഷേപങ്ങളും. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതിക്ക് 5 വര്‍ഷത്തേക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.7 ശതമാനമാണ്. പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പലിശ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിനാണ് ലഭിക്കുന്നത്.
നിലവില്‍ 7.6 ശതമാനമാണ് ഇതിന് ലഭിക്കുന്ന പലിശ. ബാങ്ക് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴ്ന്ന നിലയിലാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ നിരക്ക്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇന്ന് വിപണിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന 5 ബാങ്കുകളെയാണ് ചുവടെ വ്യക്തമാക്കുന്നത്.
9 ശതമാനം പലിശ
സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഭാരത് പേയും ചേര്‍ന്നാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടത്തുന്നത്. മുംബൈയാണ് ബാങ്കിന്റെ ആസ്ഥാനം. കഴിഞ്ഞ ദിവസം പലിശ നിരക്കുയര്‍ത്തിയ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനം പലിശ നല്‍കുന്നുണ്ട്. 181 ദിവസം, 501 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത.് 501 ദിവസത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1,12,556 രൂപ ലഭിക്കും.
8.75 ശതമാനം
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജിവന്‍ സമോള്‍ ഫിനാന്‍സ് ബാങ്ക് 560 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.75 ശതമാനം പലിശ നല്‍കുന്നുണ്ട്. 900 ദിവസത്തേക്ക് 8.5 ശതമാനം പലിശ ലഭിക്കും. 560 ദിവസത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,13,734 രൂപ ലഭിക്കും. 2017 ഫെബ്രുവരി 1 ന് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 80 ശതമാനം ഓഹരികളുണ്ട്.
8.5 ശതമാനം
ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് 8.5 ശതമാനം പലിശ നല്‍കുന്നത്. 700 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ ഈ പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,16,935 രൂപയായി വളരും. 701 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് 8.25 ശതമാനം പലിശയും ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് ലഭിക്കും.
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ബാംഗളൂരു ആസ്ഥാനമായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കാണ് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2018 മാര്‍ച്ച് 28 ന് പ്രവര്‍ത്തനം തുടങ്ങിയത്. 2-3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.50 ശതമാനം പലിശ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നു. 3 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,27,728 രൂപ ലഭിക്കും. 1-2 വര്‍ഷത്തേക്ക് 8.45 ശതമാനം പലിശയും ലഭിക്കും.
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ ലഭിക്കും. 1000 ദിവസത്തേക്കാണ് ഈ പലിശ ലഭിക്കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,25,045 രൂപയാകും. 750 ദിവസത്തേക്ക് 8.25 ശതമാനം പലിശയും 500 ദിവസത്തേക്ക് 8 ശതമാനം പലിശയും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നു.


Click it and Unblock the Notifications