അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായൊരിടത്ത് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലുള്ള സാധ്യത ബാങ്കും ബാങ്ക് സ്തിര നിക്ഷേപങ്ങളുമാണ്. റിസര്‍വ് ബാങ്കിന്റെ തുടര്‍ച്ചയായ റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മേയ് മാസത്തില്‍ 4.40 ശതമാനമായിരുന്ന റിപ്പോ നിരക്ക് ഡിസംബറില്‍ 6.25 ശതമാനമെത്തി. ഇതിന് അനുബന്ധിച്ച് ബാങ്കുകളില്‍ 2 ശതമാനത്തിന് അടുത്ത് സ്ഥിര നിക്ഷേപ പലിശയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഹ്രസ്വകാല, ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം ഉയര്‍ന്ന പലിശ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും 2023 ല്‍ അവസാനിക്കുന്നതാണ്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
1. എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം
മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ നല്കുന്ന നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം. പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കും എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം വഴി അധിക നിരക്ക് ലഭിക്കും. 5 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് .30 ശതമാനം അധിക പലിശ ലഭിക്കും. സാധാരണയായി ലഭിക്കുന്ന പ്രീമിയം നിരക്കായ 0.50 ശതമാനത്തിനൊപ്പമാണിത്.
ഇതുപ്രകാരം .80 ശതമാനം അധികമായി നിക്ഷേപകന് ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നിലവില്‍ 7.25 ശതമനം പലിശ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 31ന് ഈ പദ്ധതി അവസാനിക്കും.
2. എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി
സ്വകാര്യ മേഖലയിലെ പ്രധാന ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കായി അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി. 2020 മെയ് 18 മുതല്‍ ഈ സ്കീം നിലവിലുണ്ട്. 2022 സെപ്തംബര്‍ 30-ന് ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി നിര്‍ത്തലാക്കിയെങ്കിലും പിന്നീട് അത് വീണ്ടും അവതരിപ്പിക്കുകായായിരുന്നു.
സ്കീമിന് കീഴില്‍ എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 0.25 ശതമാനം അധിക നിരക്ക് നൽകും. നിലവിലുള്ള 0.50 അധിക നിരക്കിനൊപ്പമാണിത്. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതി.
3. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ എഫ്ഡി
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാരായ ഉപഭോക്താക്കൾക്ക് നൽകുന്ന പ്രത്യേക പ്രത്യേക സ്ഥിര നിക്ഷേപ സ്കീമാണ് ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ എഫ്ഡി. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് നിലവിലുള്ള അധിക നിരക്കായ 0.50 ശതമാനത്തിന് മുകളില്‍ 0.10 ശതമാനം അധിക പലിശ നിരക്ക് ഈ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു.
5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്കുള്ള സ്കീമുകള്‍ക്ക് പലിശ നിരക്ക് ലഭിക്കുന്നത്. 2023 ഏപ്രില്‍ 7 വരെയാണ് ഈ പദ്ധതിയുടെ കാലാവധി.
4. പിഎൻബി 666 ഡേയ്സ് സ്ഥിര നിക്ഷേപം
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി ക്രിസ്തുമസ് സമയത്ത് അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് 666 ദിവസത്തെ സ്ഥിര നിക്ഷേപം. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിക്ക് കീഴിൽ 666 ദിവസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് പരമാവധി 7.25 ശതമാനവും 60 വയസ് കഴിഞ്ഞവർക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്സിറ്റിസൺസിന് 8.05 ശതമാനവും പലിശ നൽകുന്നു.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications