കയ്യിലെ പണം മ്യൂച്വല്‍ ഫണ്ടുകളിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലാണോ മാറ്റേണ്ടത് എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. മ്യൂച്വല്‍ ഫണ്ടുകളുടെ റിട്ടേണ്‍ പരിശോധിച്ചാല്‍ തന്നെ ഇതിനുള്ള ഉത്തരം ലഭിക്കും. ഇതോടൊപ്പം വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങള്‍ക്കായി തിരഞ്ഞെടുക്കേണ്ട അസറ്റ് ക്ലാസുകളാണ് സ്ഥിര നിക്ഷേപവും മ്യൂച്വല്‍ ഫണ്ടുകളും.
മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ പൊതുവെ ദീര്‍ഘകാലത്തേക്ക് മികച്ച റിട്ടേണുകള്‍ നല്കുന്നവയാണ്. ഹ്രസ്വകാലത്തെ പ്രകടനം പരിശോധിക്കുമ്പോള്‍ 1 വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം നടത്തിയ നിരവധി ലാര്‍ജ് കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ കാണാനാകും. ബാങ്കുകള്‍ 1 വര്‍ഷത്തെ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശ നല്കുമ്പോള് ഇതിനേക്കാള്‍ മികച്ച റിട്ടേണ്‍ മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ നല്കുന്നു.
10 ശതമാനത്തിന് മുകളില്‍ റിട്ടേണ്‍
1 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളാണ് 10 ശതമാനത്തില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കിയത്. അതേ കാലയളവില്‍ 6 ഫണ്ടുകള്‍ 8 ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍ റിട്ടേണ്‍ നല്കി. 6 ലാര്‍ജ് കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ ഒരു വര്‍ഷ കാലയളവില്‍ 1 ശതമാനം മുതല്‍ 5 ശതമാനം വരെ ആദായവും നാല് ഫണ്ടുകള്‍ക്ക് 5 ശതമാനം മുതല്‍ 6 ശതമാനവും റിട്ടേണ്‍ നല്കി.

എട്ട് ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ 6 ശതമാനം മുതല്‍ 8 ശതമാനം റിട്ടേണ്‍ നല്കി. 10ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ നല്കിയ 5 ഫണ്ടുകളെ പരിചയപ്പെടാം.
നിപ്പോണ്‍ ഇന്ത്യ ലാര്‍ജ് കാപ് ഫണ്ട്
നിപ്പോണ്‍ ഇന്ത്യ ലാര്‍ജ് കാപ് ഫണ്ടിന്റെ ഡയറക്ട പ്ലാന്‍ 1 വര്‍ഷത്തിനിടെ 15.17 ശതമാനം റിട്ടേണ്‍ നല്കി. റെഗുലര്‍ പ്ലാനില്‍ 14.21 ശതമാനമായിരുന്നു റഫിട്ടേണ്. ബിഎസ്ി 100 സൂചികയാണ് ഈ ഫണ്ട് പിന്തുടരുന്നത്. ഇക്കാലയളവില്‍ 6.3 ശതമാനായിരുന്നു 1 വര്‍ഷത്തെ റിട്ടേണ്‍
എച്ച്ഡിഎഫ്സി ടോപ്പ് 100ഫണ്ട്
ഡയറക്ട് പ്ലാനില്‍ 12.27 ശതമാനം റിട്ടേണാണ് എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് നല്‍കിയത്. റെഗുലര്‍ പ്ലാനില്‍ 11.59 ശമാനമാണ് റിട്ടേണ്‍. നിഫ്റ്റി 100 സൂചിക പിന്തുടരുന്നത്. 1 വര്‍ഷത്തിനിടെ നിഫ്റ്റി 100 സൂചികയുടെ റിട്ടേണ്‍ 4.15 ശതമാനം റിട്ടേണ്‍ നല്കി.
എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ട്
ഡയറക്ട് പ്ലാനില്‍ 10.39 ശതമാനമാണ് എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ടിന്റെ 1 വര്‍ഷത്തിനിടെയുള്ള റിട്ടേണ്‍. റെഗുലര്‍ പ്ലാന്‍ 9.61 ശതമാനം റിട്ടേണ്‍ നല്കി. ഫണ്ട് പിന്തുടരുന്ന ബിഎസ്ഇ 100 സൂചിക 6.3 ശതമാനം റിട്ടേണ്‍ നല്കി.
ഡിഎസ്പി ടോപ്പ് 100 ഇക്വിറ്റി ഫണ്ട്
ഡിഎസ്പി ടോപ്പ് 100 ഇക്വിറ്റി ഫണ്ട് 1 വര്‍ഷത്തിനിടെ ഡയറക്ട് പ്ലാനില്‍ 10.17 ശതമാനവും റെഗുലര്‍ പ്ലാനില്‍ 9.30 ശതമാനം റിട്ടേണും നല്കി. ഫണ്ട് പിന്തുടരുന്ന ബിഎസ്ഇ 100 സൂചിക 1 വര്‍ഷത്തിനിടെ 6.3 ശതമാനം റിട്ടേണ്‍ നല്കി.
എഡല്വിസിസ് ലാര്‍ജ് കാപ് ഫണ്ട്
എഡല്വിസിസ് ലാര്‍ജ് കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ 10.85 ശതമാനം റിട്ടേണ്‍ നല്കി. റെഗുലര്‍ പ്ലാനിന്റെ റിട്ടേണ്‍ 9.3 ശതമാനമാണ്. ഫണ്ട് നിഫ്റ്റി 100 സൂചികയാണ് പിന്തുടരുന്നത്. 1 വര്‍ഷത്തിനിടെ നിഫ്റ്റി 100 സൂചികയുടെ റിട്ടേണ്‍ 4.15 ശതമാനം റിട്ടേണ്‍ നല്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
