വിവിധ ലക്ഷ്യങ്ങളോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നവരുണ്ട്. നികുതി ലാഭിക്കുന്നതിനായി നിക്ഷേപിക്കുന്നവർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) പ്ലാനുകളാണ് ഏറ്റവും അനുയോജ്യം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ഈ ഫണ്ടുകൾക്ക് ലഭിക്കും.
3 വർഷ ലോക്ഇൻ പിരിയഡ് ഉള്ളതിനാൽ നിക്ഷേപം വളരാൻ സ്വമേധയ സമയം ലഭിക്കും എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇഎൽഎസ്എസ് ഫണ്ടുകളിൽ കഴിഞ്ഞ 5 വർഷം മുൻപ് നിക്ഷേപം നടത്തിയവർക്ക് ഇരട്ടയക്ക നേട്ടമാണ് വിവിധ ഫണ്ടുകൾ സമ്മാനിച്ചത്. ഇക്കൂട്ടത്തിൽ നിക്ഷേപം ഇരട്ടിയാക്കിയ ഫണ്ടുകളും കാണാം. മികച്ച പ്രകടനം കാഴ്ച വെച്ച 4 ഇഎൽഎസ്എസ് ഫണ്ടുകൾ നോക്കാം.
ക്വാന്‍ഡ് ടാക്സ് പ്ലാന്‍
അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും മികച്ച റിട്ടേണ്‍ നല്കിയ ഇഎല്‍എസ്എസ് പ്ലാനാണ് ക്വാന്‍ഡ് ടാക്സ് പ്ലാന്‍. ഡയറക്ട് പ്ലാനില്‍ 21.73 ശതമാനം ആദായം നല്കി. റെഗുലര്‍ പ്ലാന്‍ 19.89 ശതമാനം റിട്ടേണ്‍ നല്കി. നിഫ്റ്റി 500 സൂചികയാണ് ഈ ഫണ്ട് പിന്തുടരുന്നത്.
ഡയറക്ട് പ്ലാനില്‍ 5 വര്‍ഷം മുന്‍പ് 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 21.73 ശതമാനം ആദായം ലഭിച്ചു. നിക്ഷേപം 2.67 ലക്ഷം രൂപയായി മാറി. എസ്ഐപി വഴി പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചൊരാള്‍ക്ക് ഡയറക്ട് പ്ലാനില്‍ 27.72 ശതമാനം റിട്ടേണാണ് ലഭിച്ചത്. 6 ലക്ഷത്തിന്റെ നിക്ഷേപം 11.87 ലക്ഷം രൂപയായി. ഏകദേശം നിക്ഷേപം ഇരട്ടിയായതായി കാണാം.
മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ട്
മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ നല്കിയ റിട്ടേണ്‍ 15.02 ശതമാനമാണ്. റെഗുലര്‍ സ്കീമില്‍ 13.44 ശതമാനം റിട്ടേണാണ് നല്‍കിയത്.
1 ലക്ഷം രൂപ ഡയറക്ട് പ്ലാനില്‍ 5 വര്‍ഷം മുന്‍പ് നിക്ഷേപിച്ചൊരാള്‍ക്ക് 2.01 ലക്ഷം രൂപ നേടാനായി. ഡയറക്ട് പ്ലാനില്‍ പ്രതിമാസം 10,000 രൂപ എസ്ഐപി വഴി 5 വര്‍ഷം നിക്ഷേപിച്ചൊരാള്‍ക്ക് 9.16 ലക്ഷം രൂപ നേടാനായി.
കാനറ റൊബേക്കോ ഇക്വിറ്റി ടാക്സ് സേവര്‍ ഫണ്ട്
അഞ്ച് വര്‍ഷത്തെ റിട്ടേണ്‍ പരിശോധിക്കുമ്പോള്‍ മൂന്നാമത് കാനറ റൊബേക്കോ ഇക്വിറ്റി ടാക്സ് സേവര്‍ ഫണ്ടാണ്. ഡയറക്ട് പ്ലാനില്‍ 15.38 ശതമാനം റിട്ടേണും റെഗുലര്‍ പ്ലാനില്‍ 14.13 ശതമാനം റിട്ടേണും ഫണ്ട് നല്കി.
5 വര്‍ഷം മുന്‍പ് ഡയറക്ട് പ്ലാനില്‍ 1 ലക്ഷം രൂപ നിക്ഷേപം 2.04 ലക്ഷം രൂപയായി. 5 വര്‍ഷം മുന്‍പ് നടത്തിയ 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 16.78 ശതമാനം റിട്ടേണില്‍ 9.12 ലക്ഷം രൂപയായി.
കൊട്ടക് ടാക്സ് സേവര്‍ ഫണ്ട്
കൊട്ടക് ടാക്സ് സേവര്‍ ഫണ്ട് 5 വര്‍ഷത്തിനിടെ ഡയറക്ട് പ്ലാനില്‍ 14.31 ശതമാനം റിട്ടേണ്‍ നല്കി. റെഗുലര്‍ സ്കീമില്‍ 12.88 ശതമാനം ആദായം നല്കി.
5 വര്‍ഷം മുന്‍പ് 1 ലക്ഷം രൂപ കൊട്ടക് ടാക്സ് സേവര്‍ ഫണ്ട് ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചൊരാള്‍ക്ക് ഇന്ന് 1.90 ലക്ഷം രൂപ നേടാനായി. എസ്ഐപി വഴി 5 വര്‍ഷം നിക്ഷേപിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപിക്ക് 17.11 ശതമാനം റിട്ടേണ്‍ നല്കി. നിക്ഷേപം 9.19 ലക്ഷം രൂപയായി.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
