വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും പോര്‍ട്ട്‌ഫോളിയോയ്ക്ക് കരുത്തു നല്‍കാന്‍ സ്വര്‍ണത്തില്‍ നിക്ഷേപമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇക്വിറ്റികൾ താഴേക്ക് പതിക്കുമ്പോൾ പോർട്ട്ഫോളിയോയിൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ സ്വർണത്തിന് സാധിക്കും. സ്വർണ വില ഉയർന്നു വരുന്ന സാഹചര്യത്തിൽ നിക്ഷേപിക്കുന്നത് മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കും. അതുപോലെ തന്നെ വെള്ളിയും കഴിഞ്ഞ കുറച്ചു മാസങ്ങളിലായി മികച്ച റിട്ടേണാണ് നല്‍കുന്നത്.
സ്വർണത്തിലും വെള്ളിയിലും നിക്ഷേിപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നിരവധി സാധ്യതകൾ മുന്നിലുണ്ട്. ഭൗതികമായി സ്വർണം വാങ്ങുന്നതിന് പകരം മ്യൂച്വൽ ഫണ്ടുകളായും ഗോൾഡ് ഇടിഫ്, ഡിജിറ്റൽ ഗോൾഡ് എന്നിവ വഴിയും നിക്ഷേപിക്കാം.
ഒറ്റ നിക്ഷേപത്തിലൂടെ സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാനുള്ള വഴി തുറക്കുകയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. സ്വര്‍ണത്തിലും വെള്ളിയിലും എക്‌സ്‌പോഷറുള്ള 2 ഫണ്ടുകള്‍ വിപണിയിലുണ്ട്. ഇവ വിശദമായി പരിചയപ്പെടാം.

സ്വർണത്തിലും വെള്ളിയിലും നിക്ഷേപം
സ്വര്‍ണം, വെള്ളി മിക്‌സുള്ള രണ്ട് മ്യൂച്വല്‍ ഫണ്ടുകളാണ് വിപണിയിലുള്ളത്. എഡൽവീസ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്‌സ്, മോത്തിലാല്‍ ഓസ്വാള്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്നിവയാണിവ.
എഡൽവീസ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഫണ്ടില്‍ സ്വര്‍ണത്തിലും വെള്ളിയിലും തുല്യ നിക്ഷേപമാണുള്ളത്. മോട്ടിലാല്‍ ഓസ്വാള്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഫണ്ടില്‍ 70 ശതമാനം സ്വര്‍ണ നിക്ഷേപവും ബാക്കി വെള്ളിയിലുമാണ്.
മോത്തിലാല്‍ ഗോള്‍ഡ് സില്‍വര്‍ ഫണ്ട്
മോത്തിലാല്‍ ഗോള്‍ഡ് സില്‍വര്‍ ഫണ്ടില്‍ എസ്‌ഐപി വഴിയും ഒറ്റത്തവണ നിക്ഷേപത്തിനും ആവശ്യമായ ചുരുങ്ങിയ നിക്ഷേപം 500 രൂപയാണ്. 2022 ഒക്ടോബറിലാണ് ഫണ്ട് ആരംഭിച്ചത്. 6 മാസത്തിനിടെ മികച്ച റിട്ടേണ്‍ ഫണ്ട് നല്‍കി. 20.68ശതമാനം ലാഭം 6 മാസത്തിനിടെ ഉണ്ടായി. 1 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് ഇന്നത്തെ മൂല്യം 1,20,681 രൂപയാണ്.
എസ്‌ഐപി നിക്ഷേപകര്‍ക്ക് 9.99 ശതമാനം റിട്ടേണ്‍ നല്‍കി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 76996 രൂപയായി മാറി. ഡയറക്ട് പ്ലാനിൽ 0.16 ശതമാനമാണ് ചെലവ് അനുപാതം. നെറ്റ് അസറ്റ് വാല്യു 12.06 രൂപയാണ്. 26.61 കോടിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി.
എഡൽവീസ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഫണ്ട്
എഡൽവീസ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഫണ്ട് 2022 സെപ്റ്റംബര്‍ 14 നാണ് ഫണ്ട് ആരംഭിക്കുന്നത്. ഒറ്റത്തവണ നിക്ഷേപം നടത്തിയവര്‍ക്ക് 24.56 ശതമാനം ലാഭം ഇക്കാലയളവില്‍ നല്‍കി. 1 ലക്ഷത്തിന്റെ മൂല്യം 1,24,560 രൂപയായി മാറി.
എസ്‌ഐപി നിക്ഷേപകർക്ക് 12.52 ശതമാനം ലാഭമുണ്ടായി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 90,013 രൂപയായി മാറി. എഡൽവീസ് ഗോള്‍ഡ് സില്‍വര്‍ ഫണ്ടിന്റെ ആസ്തി 39.19 കോടി രൂപയാണ്. 0.18ശതമാനമാണ് ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം.12.45 രൂപയാണ് നെറ്റ് അസറ്റ് വാല്യു.
നേട്ടങ്ങളും കോട്ടങ്ങളും
ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച റിട്ടേണ്‍ ലഭിക്കുന്നവയാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഫണ്ടുകള്‍. ഇക്വിറ്റി താഴേക്ക് പതിക്കുന്ന ഘട്ടത്തിലെല്ലാം സ്വര്‍ണം സുരക്ഷിത ഇടമായി കണ്ട് ആവശ്യം വര്‍ധിക്കാറുണ്ട്. ദീര്‍ഘകാലത്ത് വെള്ളി സ്വര്‍ണത്തേക്കാള്‍ മികച്ച പ്രകടനം നടത്തും.
കഴിഞ്ഞ വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ സ്വര്‍ണത്തേക്കാള്‍ നേട്ടം വെള്ളിയില്‍ നിന്ന്‌ലഭിച്ചു. കൂടാതെപോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണവും ഇതുവഴി നടക്കും. എന്നാൽ വെള്ളി ഒരു വ്യാവസായിക ലോഹമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications