2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും 75 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ഒഴിവാക്കിക്കൊണ്ടുള്ള ഡിക്ലറേഷന്‍ ഫോറങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തിറക്കി.
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും 75 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ഒഴിവാക്കിക്കൊണ്ടുള്ള ഡിക്ലറേഷന്‍ ഫോറങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തിറക്കി.
2021-22 വര്‍ഷത്തെ ബജറ്റില്‍ 75 വയസ്സിനും അതിന് മുകളിലും പ്രായമുള്ള, പെന്‍ഷന്‍ വരുമാനവും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അതേ ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നുമുള്ള പലിശ വരുമാനവുമുള്ള മുതിര്‍ന്ന പൗരന്മാരെ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന സാമ്പത്തീക വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് തീരുമാനമെടുത്തിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ അവരുടെ പെന്‍ഷന്‍ തുകയില്‍ നിന്നും പലിശ വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ നിക്ഷേപത്തില്‍ നിന്നുമുള്ള വരുമാനത്തില്‍ നിന്നും നികുതി ഈടാക്കുന്ന ബാങ്കില്‍ സമര്‍പ്പിക്കേണ്ട ഡിക്ലറേഷറന്‍ ഫോറവും മറ്റ് നയ നിബന്ധനകളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്്‌സസ് (സിബിഡിടി) ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. പെന്‍ഷന്‍ നിക്ഷേപിക്കപ്പെടുന്ന അതേ ബാങ്കില്‍ നിന്ന് തന്നെ പലിശാദായം നേടിയെങ്കില്‍ മാത്രമേ 75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐടിആര്‍ ഫയലിംഗില്‍ നിന്നും ഒഴിവ് ലഭിക്കുകയുള്ളു.
രാജ്യത്തിന്റെ ഈ 75ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ 75 വയസ്സിനും അതിനു മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ബജറ്റിലൂടെ മുന്നോട്ട് വയ്ക്കുന്നത്. അത്തരം മുതിര്‍ന്ന പൗരന്മാരില്‍ പെന്‍ഷന്‍ വരുമാനവും പലിശ വരുമാനവും മാത്രമുള്ള വ്യക്തികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവ് ലഭിക്കും. അവരുടെ ബാങ്ക് അവരുടെ വരുമാനത്തില്‍ നിന്നും ആവശ്യമായി നികുതി കിഴിയ്ക്കും - 2021ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.
ആദായ നികുതി നിയമ പ്രകാരം നിശ്ചിത വരുമാന പരിധിയ്ക്ക് മുകളില്‍ വരുമാനമുള്ള എല്ലാ വ്യക്തികളും അവരുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഓരോ വര്‍ഷത്തിലെയും ഏറ്റവും സുപ്രധാനമായ സാമ്പത്തീക കാര്യങ്ങളിലൊന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നതാണ്.
സാധരണ ഗതിയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജൂലൈ 31 ആണെങ്കിലും 2020-21 സാമ്പത്തീക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രയാസങ്ങള്‍ പരിഗണിച്ചാണ് ഈ അധിക സമയം നികുതിദായകര്‍ക്ക് നല്‍കിയിരിക്കുന്നത്.
മിക്കപ്പോഴും എല്ലാ വര്‍ഷങ്ങളിലും തന്നെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനായി ഇഷ്യൂ ചെയ്യുന്ന ഫോമുകളിലും, ഐടിആര്‍ ഫയലിംഗ് പ്രക്രിയകളിലും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാ നികുതിദായകരും അതാത് സമയത്ത് ഇത്തരം മാറ്റങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവും ബോധ്യവമുള്ളവരായിരിക്കണം.
ഇനി 2020 -21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ക്ക് മുന്നില്‍ ശേഷിക്കുന്നത് ചുരുക്കം ആഴ്ചകള്‍ മാത്രമാണ്. അവസാന നിമിഷത്തേക്ക് മാറ്റി വയ്ക്കാതെ കഴിയുന്നതും നേരത്തേ തന്നെ ഫയലിംഗ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുവാനാണ് നികുതിദായകരോട് വിദഗ്ധര്‍ എപ്പോഴും നിര്‍ദേശിക്കുന്നത്. അവസാന നിമിഷത്തെ ഓട്ടപ്പാച്ചിലിലും വെപ്രാളത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള പിഴവുകള്‍ ഇതിലൂടെ ഒഴിവാക്കാം.
ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിനായി ആദായ നികുതി വകുപ്പ് ജൂലൈ മാസത്തില്‍ www.incometax.gov.in എന്ന പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി അവസാനിക്കുവാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് നികുതി ദായകര്‍ക്ക് മുന്നിലുള്ളത്.


Click it and Unblock the Notifications